പ്രതിഷേധം
ആലപ്പുഴ : സ്വന്തം മതത്തെ അവഹേളിക്കുന്ന പരിപാടികൾക്കെതിരെ ജനാധിപത്യപരമായും സമാധാനപരമായും പ്രതിഷേധിക്കാൻ ഒത്തുകൂടിയ ആലപ്പുഴ കെസിവൈഎം നേതാക്കളെ അന്യായമായി തടങ്കലിൽ വച്ച ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷൻ അധികാരികളുടെ നടപടി പ്രതിഷേധാർഹമാണ്.
യാതൊരു രീതിയിലുള്ള പ്രകോപനവും ഉണ്ടാക്കാതെ പൊതുസ്ഥലത്ത് സമാധാനപരമായി ഒത്തുകൂടിയതിനാണ് ചെറുപ്പക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയത്.
മനുഷ്യാവകാശ ദിനത്തിൽ ആണ് ഇത്തരം മനുഷ്യാവകാശ ധ്വംസനം നടന്നത്. കരുതൽ തടങ്കലിൽ വെക്കാൻ മാത്രം എന്ത് റിപ്പോർട്ട് ആണ് ഇവർക്കെതിരെ ഔദ്യോഗികമായി ലഭിച്ചത് എന്ന് വെളിപ്പെടുത്താൻ സ്റ്റേഷൻ ഹൗസ് ഓഫീസർ തയ്യാറാകണം.
കെ .എൽ .സി .എ . സ്റ്റേറ്റ് കമ്മിറ്റി