ദർപ്പണം- 81 കവിതകളുടെ സമാഹാരം

 ദർപ്പണം- 81 കവിതകളുടെ സമാഹാരം
സി. ജാനറ്റ് കാറൾ CTC യുടെ  
“ദർപ്പണം”
81 കവിതകളുടെ സമാഹാരം.
*കന്യാസ്ത്രീസഹോദരിയുടെ കവിതകൾക്ക്   സാക്ഷാത്കാരമായി സഹോദരങ്ങളുടെ ചിത്രങ്ങൾ*
കൊച്ചി  : കടമക്കുടി പഞ്ചായത്തിലെ ചരിയൻതുരുത്ത് സ്വദേശിനിയാണ് സി. ജാനറ്റ് കാറൾ CTC. പനക്കൽ കാറളിന്റെയും കർമ്മലിയുടെയും ഏഴുമക്കളിൽ മുത്തവൾ.  കുടുംബത്തിലെ മൂത്തമകൾ ക്രിസ്തുവിന്റെ വഴിയേ നടന്ന് സന്യാസമാർഗ്ഗമാണ് സ്വീകരിച്ചത്. 17-ാംമത്തെ വയസ്സിൽ മദർ ഏലീശ്വ സ്ഥാപിച്ച സിടിസി സന്യാസസമൂഹത്തിൽ ചേർന്നു. മൂത്ത സഹോദരിയുടെ മാതൃകയിൽ പ്രചോദിതരായി ഇളയ സഹോദരങ്ങളിൽ രണ്ടു പേർ വൈദികനും കന്യാസ്ത്രീയുമായി.
വരാപ്പുഴ അതിരൂപതയിലെ ഫാ. അൽഫോൻസും ബീഹാറിൽ മിഷനറിയായ സിസ്റ്റർ മാർഗരറ്റ് കാറൾ CTCയും.
 അധ്യാപികയായി വിവിധ വിദ്യാലയങ്ങളിൽ സേവനമനുഷ്ഠിച്ച സിസ്റ്റർ ജാനറ്റ് കവിതയെഴുത്ത് രഹസ്യമായി സൂക്ഷിച്ചു. വർഷങ്ങൾക്കുശേഷം സിസ്റ്ററിന്റെ രഹസ്യത്തിലെ എഴുത്ത് പുറം ലോകം കാണുന്നു. അതും സഹോദരങ്ങളുടെ വരകളിൽ നിറഞ്ഞ് .
സി. ജാനറ്റ് സി ടി സി യുടെ പ്രഥമ കവിതാഗ്രന്ഥം ഡിസംബർ 14 ന് പുറത്തിറങ്ങും.
പുസ്തകത്തിന്റെ രൂപകല്പനയും കവർ ചിത്രവും തയ്യാറാക്കിയിട്ടുള്ളത് സഹോദരങ്ങളായ ആന്റണി കാറലും ഫാ. അൽഫോൻസ് പനക്കലുമാണ്. 
തൃപ്പൂണിത്തുറ RLV കോളേജിലെ പെയിന്റിംഗ് ഡിപ്പാർട്ടുമെന്റ് ഹെഡാണ് ആന്റണി കാറൽ. കേരളത്തിലെ നിരവധി ദേവലായങ്ങളിൽ ശില്പങ്ങളും സ്റ്റെയിൻ ഗ്ലാസ്സ് വർക്കും Relief വർക്കും അദ്ദേഹം ചെയ്തിട്ടുണ്ട്.
വെണ്ടുരുത്തി പള്ളി വികാരിയായ ഫാ. അൽഫോൻസ് കാലടി സംസ്കൃത സർവകലാശാലയിൽ നിന്ന് MPhil, Phd നേടി. ചിത്രകാരനും ശില്പിയുമായ അദ്ദേഹത്തിന്റെ (ഡോക്ടറൽ തീസീസ് ) “കലയിലെ തത്ത്വചിന്ത” യെക്കുറിച്ചുള്ള പ്രബന്ധം  യൂണിവേഴ്സിറ്റിയിലെ 2018 വർഷത്തെ മികച്ച പ്രബന്ധമായി തിരഞ്ഞെടുക്കപ്പെട്ടു.
“ദർപ്പണം” കവിതാ സമാഹാരത്തിന് ബിഷപ് ഡോ. അലക്സ് വടക്കുംതലയുടെ പ്രവേശികയും ഷെവലിയാർ ഡോ. പ്രിമൂസ് പെരിഞ്ചേരിയുടെ അവതാരികയുമുണ്ട്.
കൊച്ചിയിലെ പ്രണതാ ബുക്സാണ് പ്രസാധകർ.
നമുക്ക് അപ്രിയങ്ങളായ സത്യങ്ങൾ “ദർപ്പണ”ത്തിലെ കവിതകളിൽ പ്രതിഫലിക്കുന്നു. 
” ഇവിടെയാർക്കും വേണ്ട
മെയ്യനങ്ങുന്നോരു പണിയും!
ഇനിയുള്ള കാലവുമിവിടെ
മെയ്യനങ്ങി പണിചെയ്യാനീ
മറുനാടൻ തൊഴിലാളിക്കേ
കഴിയൂ എന്നിരിക്കെയെന്തിനീ തൊഴിലിടങ്ങളീ മലയാളിക്ക് ! “
(തൊഴിലാളി/സി. ജാനറ്റ് കാറൾ CTC.)

admin

Leave a Reply

Your email address will not be published. Required fields are marked *