ആൽബർട്സ് മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് ആശീർവാദകർമ്മം ജനുവരി 6
കൊച്ചി : വരാപ്പുഴ അതിരൂപതയുടെ കീഴിൽ സ്ഥാപിതമായിരിക്കുന്ന കളമശ്ശേരി ആൽബർട്സ് മാരിടൈം ഇൻസ്റ്റിറ്റ്യൂറ്റിന്റെ
ആശിർവാദ് കർമ്മവും ഉദ്ഘാടനവും 2020 ജനുവരി ആറാം തീയതി തിങ്കളാഴ്ച വൈകിട്ട് 4.30ന് വരാപ്പുഴ അതിരൂപത മെത്രാപോലീത്ത ആർച്ച് ബിഷപ്പ് ഡോ .ജോസഫ് കളത്തിപ്പറമ്പിൽ നിർവഹിക്കും.
തുടർന്ന് നടക്കുന്ന പൊതുയോഗം ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്യും .എംഎൽഎമാരായ ടി ജെ വിനോദ്, വി കെ ഇബ്രാഹിംകുഞ്ഞ് തുടങ്ങിയവർ പങ്കെടുക്കും. ഇന്ത്യയിൽ ആദ്യമായാണ് ഒരു കത്തോലിക്കാ രൂപത മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നത്. വിഷൻ 2020 പദ്ധതിയുടെ ഭാഗമായാണ് മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നത്.