കെ.സി.വൈ.എം വരാപ്പുഴ അതിരൂപതപ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു*
കൊച്ചി : IOC സമരവുമായി ബന്ധപ്പെട്ട് ബഹുമാനപ്പെട്ട വൈദികനെയും, കന്യാസ്ത്രികളെയും, കുട്ടികളെയും സ്ത്രീകളെയും അടക്കം അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു കൊണ്ട് കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രതിഷേധ കൂട്ടായ്മ നടത്തി.
കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡന്റ് അഡ്വ.ആന്റെണി ജൂഡി അധ്യക്ഷത വഹിച്ചു.കെ.സി.വൈ.എം സംസ്ഥാന പ്രസിഡന്റ് ശ്രീ.സിറിയക് ചാഴിക്കാടൻ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
കെ.സി.വൈ.എം വരാപ്പുഴ അതിരൂപത വൈസ് പ്രസിഡന്റ് മിമിൽ വർഗീസ് സ്വാഗതം ആശംസിച്ചു. കെ.ആർ.എൽ.സി.ബി.സി യുവജന കമ്മീഷൻ സെക്രട്ടറി റവ.ഫാ.പോൾ സണ്ണി, കെ.സി.വൈ.എം കൊച്ചി രൂപത സെക്രട്ടറി ടെറൻസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ജനറൽ സെക്രട്ടറി ദീപു ജോസഫ് നന്ദി പറഞ്ഞു.കെ.സി.വൈ.എം സംസ്ഥാന ജനറൽ സെക്രട്ടറി ബിജോ പി ബാബു,കെ.സി.വൈ.എംവരാപ്പുഴ അതിരൂപത ഡയറക്ടർ ഫാ.റാഫേൽ ഷിനോജ് ആറാഞ്ചേരി, കൊച്ചി രൂപതാ വൈസ് പ്രസിഡന്റ് ജോസ് പള്ളിപ്പാടൻ,വരാപ്പുഴ അതിരൂപത എക്സിക്യൂട്ടീവ് അംഗങ്ങളായ മേരി ജിനു, ജോർജ് രാജീവ് പാട്രിക്ക്, വെപ്പിൻ,കത്തിഡ്രൽ, തൈക്കുടം,കൂനമ്മാവ് എന്നീ മേഖലകളിൽ നിന്നുള്ള യുവജന നേതാക്കന്മാർ സന്നിഹിതരായിരുന്നു.