സാഹോദര്യത്തിന്റെ ക്രിസ്തുമസ്സ്


മറ്റു മതങ്ങളെ ബഹുമാനിക്കുമ്പോഴാണ് ഒരാൾ യഥാർത്ഥ മതവിശ്വാസി ആകുന്നതെന്ന് ഇമാം നൗഫൽ തക്വി അഭിപ്രായപ്പെട്ടു . പരസ്പര സ്നേഹത്തിന്റെ വഴിയാണ് ക്രിസ്തുമസ് നമുക്ക് മുൻപിൽ തുറക്കുന്നത് എന്ന് രാമഭദ്ര തമ്പുരാൻ ഓർമപ്പെടുത്തി .
ക്രിസ്തുമസ് കേക്ക് മുറിച്ചു ക്രിസ്തുമസിന്റെ സന്തോഷം എല്ലാവരും ചേർന്ന് പങ്കുവെച്ചു .
ചടങ്ങിൽ ഡയറക്ടർ ഫാ.സോജൻ മാളിയേക്കൽ, സെക്രട്ടറി ഷൈജു കേളന്തറ, മീന റോബർട്ട്, ലീനസ് എന്നിവർ പ്രസംഗിച്ചു.