കെടുതികളിൽ വീണ്ടെടുപ്പിനുള്ള ശേഷിയാണ് പ്രത്യാശ

 കെടുതികളിൽ വീണ്ടെടുപ്പിനുള്ള ശേഷിയാണ് പ്രത്യാശ

കെടുതികളിൽ വീണ്ടെടുപ്പിനുള്ള ശേഷിയാണ് പ്രത്യാശ

 

വത്തിക്കാൻ : മഹാവ്യാധിയുടെ പശ്ചാത്തലത്തിൽ പാപ്പാ ഫ്രാൻസിസ് പങ്കുവയ്ക്കുന്ന പ്രത്യാശയുടെ ചിന്തകൾ –

“പ്രത്യാശയുടെ ശക്തി” – പുസ്തകപരിചയം :

 

1. അടിയന്തിരാവസ്ഥയ്ക്ക് ഉതകുന്ന ചിന്തകൾ : 

മാനവികതയുടെ ആരോഗ്യമേഖലയിലെ അടയന്തിരാവസ്ഥയെക്കുറിച്ചു പാപ്പാ ഫ്രാൻസിസ് പലവട്ടം നടത്തിയിട്ടുള്ള പരാമർശങ്ങൾ ശേഖരിച്ചാണ് സാംസ്കാരിക കാര്യങ്ങൾക്കായുള്ള പൊന്തിഫിക്കൽ കൗൺസിൽ ഏപ്രിൽ 27-ന് പുറത്തുവന്ന “പ്രത്യാശയുടെ ശക്തി” എന്ന ചെറിയ ഗ്രന്ഥത്തിലാണ് പാപ്പാ ഇങ്ങനെ പ്രത്യേക ചിന്ത പങ്കുവയ്ക്കുന്നത്. 

 

2. വീണ്ടെടുപ്പിനുള്ള ശേഷി സംഭരിക്കാം :

മനുഷ്യജീവിതം ലോലമാണെങ്കിലും വിലപിടിപ്പുള്ള പവിഴമുത്തുപോലെയാണ്. അതിനാൽ ക്ലേശങ്ങൾക്കിടയിലും പ്രത്യാശ കൈവെടിയരുതെന്നും, മഹാവ്യാധിക്കും അപ്പുറമുള്ള സമാധാനത്തിന്‍റേയും പ്രശാന്തതയുടേയും കാലം ലക്ഷ്യമാക്കി കരുതലോടെ നീങ്ങുവാൻ പാപ്പാ ഉദ്ബോധിപ്പിക്കുന്നു. കെടുതികളിൽ നിരാശയിലും വിഷാദത്തിലും ആണ്ടുപോകാതെ അവയെ അഭിമുഖീകരിച്ച് വീണ്ടെടുപ്പിനുള്ള ശേഷി സംഭരിക്കുന്നതാണ് (resilire) പ്രത്യാശയെന്ന് പാപ്പാ ഗ്രന്ഥത്തിൽ വ്യക്തമാക്കുന്നു. 

 

3. പ്രതിസന്ധിയിൽ മുങ്ങിപ്പോകരുത് :

വൈറസ് ബാധയിൽ മുങ്ങിപ്പോകാതെ സാഹോദര്യത്തിലും ദൈവസ്നേഹത്തിലും മുഴുകി, നിസ്സംഗതയും നൈരാശ്യവും വെടിഞ്ഞ് സ്നേഹത്തോടും ഐക്യദാർഢ്യത്തോടുംകൂടെ ഉണർന്നു പ്രവർത്തിക്കുവാൻ പാപ്പാ ആഹ്വാചെയ്യുന്നതാണ് 56 പേജുകളും ഏകദേശം 350 രൂപ വിലമതിക്കുകയും ചെയ്യുന്നതാണ്  ഈ സചിത്ര ഗ്രന്ഥ0

admin

Leave a Reply

Your email address will not be published. Required fields are marked *