മാനവ സ്നേഹത്തിന്റെ ഉദാത്ത മാതൃകയായി സെൻറ്. ജെയിംസ് ചർച്ച്, ചേരാനെല്ലൂർ
കൊച്ചി; മാനവ സ്നേഹത്തിന്റെ ഉദാത്ത മാതൃകയായി സെൻറ്. ജെയിംസ് ചർച്ച് വികാരി റവ.ഫാദർ ഫെലിക്സ് ചുള്ളിക്കൽ അച്ഛനും സഹപ്രവർത്തകരും…..
കോവിഡ് വ്യാപനം രൂക്ഷമാകുന്ന ചേരാനെല്ലൂരിലെ ജനങ്ങൾക്ക് പ്രാഥമിക ചികിത്സ സൗകര്യം ഒരുക്കുന്നതിന് കോവിഡ് സെന്റർ തുറക്കുന്നതിനായി പല വാതിലുകളും മുട്ടിയപ്പോൾ, പല ഹാൾ മുതലാളിമാരെയും സ്ഥാപനങ്ങളെയും സമീപിച്ചപ്പോൾ പ്രതീക്ഷിച്ചിരുന്ന പല വാതിലുകളും കൊട്ടിയടക്കപ്പെട്ടു . മുൻപ് തന്നിരുന്നതിനാൽതന്നെ വീണ്ടും സമീപിക്കുന്നത് ശരിയല്ലല്ലോ, എന്നതിനാൽ അവസാനമാണ് ഫെലിക്സ് അച്ചനെ സമീപിച്ചത്. സ്കൂൾ ആണ് ചോദിച്ചത്, എന്നാൽ സാഹചര്യം മനസ്സിലാക്കി അച്ചൻ കഴിഞ്ഞ എട്ടു മാസക്കാലം കോവിഡ് സെന്റർ യാകോബിയൻ ഹാളിൽ നടത്തിയപ്പോൾ ഒത്തിരി ദുരനുഭവങ്ങൾ ഉണ്ടായിട്ടുപോലും കോവിഡ് സെന്ററിനായി യാക്കോബിയൻ ഹാൾ തന്നെ വീണ്ടും നൽകി. ഫാദർ ഫെലിക്സ് ചുള്ളിക്കൽ അച്ചനോട് ചേരാനല്ലൂർ ജനത കടപ്പെട്ടിരിക്കുന്നു .ഒരുപൂവ് ചോദിച്ചപ്പോൾ നമ്മുടെ ജനങ്ങളെ കരുതി ഒരു പൂക്കാലം തന്നെ നൽകിയ അച്ച നും സഹപ്രവർത്തകർക്കും ഹൃദയത്തിൽ ചാലിച്ച ഒരായിരം നന്ദി…..