സാമൂഹിക പിന്നോക്കാവസ്ഥ സംബന്ധിച്ച കണക്ക് വെളിപ്പെടുത്തണം;ജാതി സെൻസസ് അടിയന്തരമായി നടത്തണം- സംവരണ സമുദായ മുന്നണി

 സാമൂഹിക പിന്നോക്കാവസ്ഥ സംബന്ധിച്ച കണക്ക് വെളിപ്പെടുത്തണം;ജാതി സെൻസസ് അടിയന്തരമായി നടത്തണം- സംവരണ സമുദായ മുന്നണി

സാമൂഹിക പിന്നോക്കാവസ്ഥ സംബന്ധിച്ച കണക്ക്

വെളിപ്പെടുത്തണം;ജാതി സെൻസസ് അടിയന്തരമായി

നടത്തണം- സംവരണ സമുദായ മുന്നണി.

 

കൊച്ചി : ജാതി സെൻസസ് നടപ്പിലാക്കുന്ന നടപടിക്രമങ്ങൾ ആരംഭിച്ച് കേരളത്തിലെ വിവിധ സമുദായങ്ങളുടെ അധികാര പങ്കാളിത്തവും സാമൂഹിക സ്ഥിതിയും സംബന്ധിച്ച കണക്കുകൾ പുറത്തുവിടണമെന്ന് എറണാകുളത്ത് ചേർന്ന സംവരണ സമുദായ മുന്നണി യോഗം ആവശ്യപ്പെട്ടു. സെൻസസിലൂടെ വിവിധ വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക അധികാര പങ്കാളിത്ത കണക്കുകൾ പുറത്തുവരണം. ജനസംഖ്യാ അടിസ്ഥാനത്തിൽ മാത്രമല്ല, വിവിധ വിഭാഗങ്ങളുടെ പ്രാതിനിധ്യം കണക്കിലെടുത്തും ഭരണഘടനാപരമായ പങ്കാളിത്തം എല്ലാ വിഭാഗങ്ങൾക്കും ഉറപ്പുവരുത്തണം. കേരളത്തിലെ എല്ലാ പിന്നാക്ക വിഭാഗങ്ങളെയും ദളിത് വിഭാഗങ്ങളെയും ഒരുമിപ്പിച്ചുകൊണ്ട് രാഷ്ട്രീയ സമ്മർദ്ദ ശക്തിയായി മാറുവാനും അതിനുവേണ്ടിയുള്ള കർമ്മ പരിപാടികൾ രൂപീകരിക്കാനും തീരുമാനിച്ചു. രാഷ്ട്രീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. വിപുലമായ കൺവെൻഷനുകൾ വിളിച്ചു ചേർക്കാനും അവഗണിക്കുന്നവരെ തിരിച്ചും അവഗണിക്കുമെന്നും സഹായിക്കുന്നവരെ തിരിച്ചും സഹായിക്കുമെന്നും പ്രമേയം പാസാക്കി.

മുൻമന്ത്രി കുട്ടി അഹമ്മദ്കുട്ടി ഉദ്ഘാടനം ചെയ്തു.രക്ഷാധികാരി വി ദിനകരൻ അധ്യക്ഷത വഹിച്ചു. കുട്ടപ്പ ചെട്ടിയാർ, അഡ്വ ഷെറി ജെ തോമസ്, വി ആർ ജോഷി, സുദേഷ് രഘു, ജഗതി രാജൻ, രേണുക മണി, വി എ രവീന്ദ്രൻ, സണ്ണി കപികാട്,
ബേസിൽ മുക്കത്ത്, ബിജു ജോസി, എം സുഗതൻ, കെ കെ തമ്പി, എം എ ലത്തീഫ്, അഡ്വ ജസ്റ്റിൻ കരിപ്പാട്ട് , കെ എം അബ്ദുൽ കരീം, എസ് ശരത്കുമാർ, ഇ എൽ അനിൽകുമാർ, പി കെ സുധീഷ് ബാബു, എം കെ മുകുന്ദൻ, കെ കെ എസ് ചെറായി, ആർ രമേശൻ തുടങ്ങിയവർ പ്രസംഗിച്ചു.

admin

Leave a Reply

Your email address will not be published. Required fields are marked *