കേരള ലേബർ മൂവ്മെന്റ് മേഖല സമ്മേളനം സംഘടിപ്പിച്ചു
കേരള ലേബർ മൂവ്മെന്റ് മേഖല സമ്മേളനം സംഘടിപ്പിച്ചു
കൊച്ചി : കേരള ലേബർ മൂവ്മെന്റ് വരാപ്പുഴ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ 26.11.2023 ഞായറാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് കത്തീഡ്രൽ മരിയ സദൻ ഹാളിൽ വച്ച് നടന്ന എറണാകുളം മേഖല സമ്മേളനം കെ എൽ എം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. ഈ കാലഘട്ടത്തിൽ അസംഘടിത തൊഴിലാളികളുടെ ക്ഷേമത്തിനു വേണ്ടി ത്യാഗ്യോജ്ജലമായ പോരാട്ടമാണ് കേരളത്തിൽ കേരള ലേബർമൂവ്മെന്റ് നിർവഹിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. കെ എൽ എം വരാപ്പുഴ അതിരൂപത ഡയറക്ടർ റവ.ഫാ മാർട്ടിൻ അഴീക്കകത്ത് മുഖ്യപ്രഭാഷണം നടത്തി. കെ എൽ എം എറണാകുളം മേഖല പ്രസിഡന്റ് ശ്രീ. ജോസഫ് കണ്ണാംപ്പിള്ളി സമ്മേളനത്തിൽ അദ്ധ്യക്ഷനായിരുന്നു.കെ എൽ എം വരാപ്പുഴ അതിരൂപത പ്രസിഡന്റ് ബിജു പുത്തൻപുരയ്ക്കൽ, വൈസ് പ്രസിഡന്റ് മാത്യു ഹിലാരി, ജനറൽ സെക്രട്ടറി സജി മനയിൽ, ട്രഷറർ ജോർജ്ജ് പോളയിൽ, ബെയ്സിൽ മുക്കത്ത് , മോളി ജൂഡ്, പോൾ റൊസാരിയോ, സോണി,മിനിടോണി, എന്നിവർ പ്രസംഗിച്ചു.