സുവിശേഷമെഴുതി ചരിത്രമാകാൻ മതബോധന വിദ്യാത്ഥികൾ

 സുവിശേഷമെഴുതി ചരിത്രമാകാൻ മതബോധന വിദ്യാത്ഥികൾ

സുവിശേഷമെഴുതി ചരിത്രമാകാൻ മതബോധന വിദ്യാത്ഥികൾ. 

കൊച്ചി : മാനവലോകത്തിന് യേശു പകർന്നു നൽകിയ പ്രത്യാശയുടെയും സമാധാനത്തിൻ്റെയും നല്ല പാഠങ്ങൾ ജീവിതത്തിലെന്ന പോലെ കടലാസിൽ പകർത്തിയെഴുതി ചരിത്രം കുറിക്കുകയാണ്.   വരാപ്പുഴ അതിരൂപതയിലെ മതബോധന വിദ്യാർത്ഥികളും അധ്യാപകരും. വരാപ്പുഴ അതിരൂപത മതബോധന കമ്മീഷന്റെ നേതൃത്വത്തിൽ മൂവായിരത്തിലധികം കുട്ടികളും അഞ്ഞൂറിലധികം അധ്യാപകരുമാണ് സ്വന്തം കൈപ്പടയിൽ വി.ലൂക്കയുടെ സുവിശേഷം പകർത്തിയെഴുതിയത്.
24 അധ്യായങ്ങളുള്ള സുവിശേഷം പേപ്പറുകളിൽ എഴുതി പുസ്തക രൂപത്തിൽ ആക്കിയ
ശേഷം മനോഹരമായി ബൈൻഡ് ചെയ്ത് പൂർത്തിയാക്കിയാണ് കുട്ടികൾ അപൂർവ്വ സംഗമത്തിൽ പങ്കെടുക്കുന്നത്.

ഡിസംബർ 29 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് എറണാകുളം സെൻ്റ് ആൽബർട്ട്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന സുവിശേഷദീപസംഗമം വരാപ്പുഴ അതിരൂപത സഹായമെത്രാൻ ബിഷപ്പ് ഡോ. ആൻ്റണി വാലുങ്കൽ  ഉദ്ഘാടനം ചെയ്യും.  വരാപ്പുഴ അതിരൂപത ബൈബിൾ കമ്മീഷൻ ഡയറക്ടർ ഫാ. ആൻറണി സിജൻ മണുവേലിപറമ്പിൽ പ്രഭാഷണം നടത്തും. വരാപ്പുഴ അതിരൂപത മതബോധന കമ്മീഷൻ ഡയറക്ടർ ഫാ.വിൻസെൻ്റ് നടുവിലപറമ്പിൽ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ മതബോധന കമ്മീഷൻ സെക്രട്ടറി എൻ വി ജോസ്,പ്രോഗ്രാം കൺവീനർ ജൂഡ് സി വർഗീസ് എന്നിവർ പ്രസംഗിക്കും.

വരാപ്പുഴ അതിരൂപതയിലെ മതബോധനവിദ്യാർഥികൾക്ക് ഈ അധ്യയന വർഷം പഠിക്കാനും വിചിന്തനത്തിനുമായി നൽകിയത്.  വി ലൂക്കായുടെ സുവിശേഷമാണ്. ജൂൺ മാസം മുതൽ ആരംഭിച്ച പകർത്തിയെഴുത്ത് ഓരോ ഇടവകയിലും ഇക്കഴിഞ്ഞ ക്രിസ്മസ് ദിവ്യബലിയിൽ മതബോധന വിദ്യാർത്ഥികളും അധ്യാപകരും കാഴ്ച സമർപ്പിച്ചു. ഒന്നാം ക്ലാസ് മുതൽ പതിമൂന്നാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികളും അധ്യാപകരുമാണ് സുവിശേഷം പകർത്തിയെഴുതുന്നതിന് തയാറായത്. മതബോധനഅധ്യയന ചരിത്രത്തിൽ അപൂർവ്വമായ സംഗമാണ് ഞായറാഴ്ച നടക്കുന്നതെന്ന് അതിരൂപത മതബോധനകമ്മീഷൻ ഡയറക്ടർ ഫാ. വിൻസെൻ്റ് നടുവിലപറമ്പിൽ പ്രോഗ്രാം കൺവീനർ ജൂഡ് സി വർഗീസ് മീഡിയ കോഡിനേറ്റർ സിബി ജോയ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.
———————————–

admin

Leave a Reply

Your email address will not be published. Required fields are marked *