ജൂബിലി വര്‍ഷ ഉദ്ഘാടനകര്‍മ്മം 2024 ഡിസംബര്‍ 29 ഞായറാഴ്ച വൈകിട്ട് 5 .30 ന് സെന്റ് ഫ്രാന്‍സിസ് അസ്സീസി കത്തീഡ്രല്‍ ദേവാലയത്തില്‍
ജൂബിലി വര്‍ഷ ഉദ്ഘാടനകര്‍മ്മം 2024 ഡിസംബര്‍ 29 ഞായറാഴ്ച വൈകിട്ട് 5 .30ന് സെന്റ് ഫ്രാന്‍സിസ് അസ്സീസി കത്തീഡ്രല്‍ ദേവാലയത്തില്‍
കൊച്ചി : പരിശുദ്ധ ഫ്രാന്‍സീസ് പാപ്പ ആഹ്വാനം ചെയ്ത ജൂബിലി വര്‍ഷ ഉദ്ഘാടനകര്‍മ്മം വരാപ്പുഴ അതിരൂപതയില്‍ 2024 ഡിസംബര്‍ 29 ഞായറാഴ്ച വൈകിട്ട് 5 .30ന് കത്തീഡ്രല്‍ ദേവാലയത്തില്‍ വച്ച് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ജോസഫ് കള
ത്തിപറമ്പില്‍ നിര്‍വഹിക്കുന്നു. സഹായമെത്രാന്‍ ഡോ .ആന്റണി വാലുങ്കലും അതിരുപതയിലെ എല്ലാ വൈദികരും സന്യസ്ഥരും ഒരുമിച്ചു കൂടുന്ന ഈ വേളയില്‍ സാധിക്കുന്നത്ര എല്ലാ കുടുംബയൂണിറ്റ് ഭാരവാഹികളുടെയും കുടുംബങ്ങളുടെയും സാന്നിധ്യ സഹകരണം ഉണ്ടാകണമെന്ന് സ്‌നേഹത്തോടെ ഓര്‍മിപ്പിക്കുന്നു. അന്ന് വൈകുന്നേരത്തെ ദിവ്യബലിയിലും തുടര്‍ന്ന് ഇടവകകളിലേക്ക് ആത്മീയ മുന്നേറ്റമായി ഇറങ്ങുന്ന ജൂബിലി കുരിശിന്റെ ആശിര്‍വാദകര്‍മ്മത്തിലും നമുക്ക് ഭക്തിപൂര്‍വ്വം പങ്കെടുക്കാം. ഒപ്പം ഓരോ ഫൊറോനയിലെയും ഏറ്റവും മികച്ച ബിസിസി യൂണിറ്റുകള്‍ക്കുള്ള സമ്മാനവും അഭിവന്ദ്യ മെത്രാപ്പോലീത്ത നല്‍കുന്നതുമാണ്. നമ്മുടെ ജീവിതത്തിലെ ഏറ്റവും അപൂര്‍വമായി ലഭിച്ച ഈ ജൂബിലിക്ക് ദൈവത്തോട് നന്ദി പറയാം
ഫാ. യേശുദാസ് പഴമ്പിള്ളി