സഭാവാര്‍ത്തകള്‍ : 05.01.25
സഭാവാര്‍ത്തകള്‍ : 05.01.25
വത്തിക്കാൻ വാർത്തകൾ
സഭയുടെ ചരിത്രത്തില്‍ ആദ്യമായി തടവറയില്‍ ഒരു വിശുദ്ധ വാതില്‍.
വത്തിക്കാന്‍ സിറ്റി : സഭയില്‍ നൂറ്റാണ്ടുകള്‍ പിന്നോട്ടുപോകുന്ന ജൂബിലി പാരമ്പര്യ ചരിത്രത്തില്‍ ആദ്യമായി റോമിലെ റെബീബിയയിലുള്ള കാരാഗൃഹത്തിലാണ് ഈ വിശുദ്ധവാതില്‍ ഫ്രാന്‍സീസ് പാപ്പാ തുറന്നത്.
സഭയിലെ പ്രഥമ രക്തസാക്ഷിയായ വിശുദ്ധ സ്റ്റീഫന്റെ തിരുന്നാള്‍ ദിനത്തില്‍, ഡിസംബര്‍ 26-നാണ് ഫ്രാന്‍സീസിസ് പാപ്പാ വിശുദ്ധവാതില്‍ തുറക്കല്‍ തിരുക്കര്‍മ്മം ആരംഭിച്ചതും തുടര്‍ന്ന് ദിവ്യബലി അര്‍പ്പിച്ചതും.
വിശുദ്ധവാതില്‍ തുറന്നതിന്റെ പൊരുള്‍, വിശദീകരിച്ച പാപ്പാ ഹൃദയം തുറക്കുക എന്നാണ് അത് സൂചിപ്പിക്കുന്നതെന്നും അതാണ് സാഹോദര്യം ഉളവാക്കുന്നതെന്നും പറഞ്ഞു. അടഞ്ഞ കഠിന ഹൃദയങ്ങള്‍ ജീവിതത്തിന് സഹായകിമല്ലെന്നു പ്രസ്താവിച്ച പാപ്പാ ആകയാല്‍, ഈ ജൂബിലിയുടെ അനുഗ്രഹം പ്രത്യാശയിലേക്കു ഹൃദയം തുറക്കുക എന്നതാണെന്നും ഉദ്‌ബോധിപ്പിച്ചു.
അതിരൂപത വാർത്തകൾ
വരാപ്പുഴ അതിരൂപതയില്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി
കൊച്ചി : പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനം അനുസരിച്ച് 2024 ഡിസംബര്‍ 29 ഞായര്‍ വൈകിട്ട് 5 30ന് എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ ദേവാലയത്തില്‍ വച്ച് വരാപ്പുഴ മെത്രാപ്പോലീത്ത ജോസഫ് കളത്തിപ്പറമ്പില്‍ പിതാവ് ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് പൊന്തിഫിക്കല്‍ ദിവ്യബലി അര്‍പ്പിച്ചു. സഹായ മെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍ മുഖ്യ സഹകാര്‍മികനായി. വരാപ്പുഴ അതിരൂപതയിലെ എല്ലാ വൈദികരും സന്യസ്ഥരും പങ്കെടുത്ത ഈ മഹാസംഗമത്തിലൂടെ ഒരു വര്‍ഷത്തെ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു . ജൂബിലിയുടെ തുടക്കം കുറിച്ച് ജൂബിലി പതാക ഉയര്‍ത്തി, പ്രത്യാശയുടെ പ്രതീകമായ ജൂബിലി കുരിശ് അഭിവന്ദ്യ മെത്രാപ്പോലീത്ത ആശീര്‍വദിച്ചു. തുടര്‍ന്ന് അതിരൂപതയില്‍ ഭൂരഹിതര്‍ക്കായി എല്ലാ ഇടവകകളിലും സാധിക്കുന്ന വിധം ജൂബിലി ഭവനങ്ങള്‍ നിര്‍മ്മിച്ച് നല്‍കുന്നതിനുള്ള പ്രഖ്യാപനം നടത്തി. ജൂബിലി വര്‍ഷത്തിന്റെ പ്രധാന പരിപാടിയായി എല്ലാ ഇടവകകളിലേക്കും അതിരൂപത കത്തീഡ്രല്‍ നിന്നും ആത്മീയ മുന്നേറ്റത്തിന്റെ അടയാളമായി ജൂബിലി കുരിശിന്റെ പ്രയാണം നടത്തും.
മനുഷ്യചങ്ങല : 2025 ജനുവരി 5 ഞായറാഴ്ച വൈകീട്ട് 4ന് വൈപ്പിന്‍ മുതല്‍ മുനമ്പം വരെ
കൊച്ചി : വഖഫ് ബോര്‍ഡിന്റെ പിടിയില്‍ അമര്‍ന്ന് ക്രയവിക്രയം ചെയ്യാന്‍ സാധി ക്കാത്ത ഭൂമിയില്‍ താമസിക്കുന്ന മുനമ്പം പ്രദേശത്തെ സാധാരണ മനുഷ്യരുടെ രണ്ട് മാസമായി നീണ്ടുനില്‍ക്കുന്ന നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടി പ്പിക്കുന്നതിനായി 2025 ജനുവരി 5 ഞായറാഴ്ച വൈകീട്ട് 4 ന് വൈപ്പിന്‍ മുതല്‍ മുനമ്പം വരെ നടത്തപ്പെടുന്ന മനുഷ്യ ചങ്ങലയില്‍ വൈപ്പിന്‍കരയിലെ ഓരോ കുടുംബവും തെരുവിലേക്കിറങ്ങുന്നു.
വി. ലൂക്കയുടെ സുവിശേഷം സ്വന്തം കൈപ്പടയിൽ കടലാസിൽ പകർത്തി എഴുതി ചരിത്രം കുറിച്ചു വരാപ്പുഴ അതിരൂപത മതബോധന വിഭാഗം*
കൊച്ചി: വരാപ്പുഴ അതിരൂപത മതബോധന കമ്മീഷന്റെ നേതൃത്വത്തിൽ മൂവായിരത്തിലധികം കുട്ടികളും അഞ്ഞൂറിലധികം അധ്യാപകരുമാണ് സ്വന്തം കൈപ്പടയിൽ
പകർത്തിയെഴുതിയ വി.ലൂക്കയുടെ സുവിശേഷം സമർപ്പിക്കാൻ ഒത്തുചേർന്നത്.
എറണാകുളം സെൻ്റ് ആൽബർട്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന സുവിശേഷദീപം പരിപാടിയിൽ
അവർ എഴുതി തയ്യാറാക്കിയ സുവിശേഷഗ്രന്ഥങ്ങൾ സമർപ്പിച്ചു. സുവിശേഷ ദീപസംഗമം വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ.ആൻ്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്തു. 24 അധ്യായങ്ങളുള്ള സുവിശേഷം പേപ്പറുകളിൽ എഴുതി പുസ്തക രൂപത്തിൽ ആക്കി മനോഹരമായി ബൈൻഡ് ചെയ്ത് പൂർത്തിയാക്കിയാണ് കുട്ടികളും അധ്യാപകരും ചരിത്രസംഗമത്തിൽ പങ്കെടുത്തത്.
വരാപ്പുഴ അതിരൂപത മതബോധന കമ്മീഷൻ 2025 ജൂബിലി വർഷത്തിൽ വി. മാർക്കോസ് സുവിശേഷം എഴുതി ഓഗസ്റ്റ് മാസം 15-ാം
തീയതി മാതാവിൻറെ തിരുനാൾ ദിനത്തിൽ മാതാവിനു സമർപ്പിക്കുന്നു. ആകെ 16 അദ്ധ്യായങ്ങൾ മാത്രം ഉള്ള സുവിശേഷത്തിൽ 678 വാക്യങ്ങൾ മാത്രം. എല്ലാ മതബോധന വിദ്യാർത്ഥികളും അദ്ധ്യാപകരും സുവിശേഷമെഴുതണമെന്ന് അഭ്യാർത്ഥിക്കുന്നു