വരാപ്പുഴ അതിരൂപത മതബോധന കമ്മീഷന് ബെസ്റ്റ് ഓഫ് ഇൻഡ്യ റെക്കോർഡ്

വരാപ്പുഴ അതിരൂപത മതബോധന കമ്മീഷന് ബെസ്റ്റ് ഓഫ് ഇൻഡ്യ റെക്കോർഡ്

കൊച്ചി : വിശുദ്ധ ലൂക്കായുടെ സുവിശേഷം സ്വന്തം കൈപ്പടയിൽ പകർത്തി എഴുതിയ 3500 പേരുടെ മഹാസംഗമത്തിന്   വരാപ്പുഴ അതിരൂപത മതബോധന കമ്മീഷന്
ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ് ലഭിച്ചു. ഡൽഹി ആസ്ഥാനമായ ഇൻക്യുബ് മീഡിയ ഉദ്യോഗസ്ഥരുടെ കൈയിൽ നിന്നും റെക്കോർഡ് രേഖകളും മെഡലും മതബോധന കമ്മീഷൻ ഡയറക്ടർ ഫാ. വിൻസെൻ്റ് നടുവിലപ്പറമ്പിൽ ഏറ്റുവാങ്ങി. 2024 ഡിസംബർ 29 ന് എറണാകുളം സെൻ്റ് ആൽബർട്ട്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ വെച്ചാണ് സംഗമം നടന്നത്.
സുവിശേഷദീപം എന്ന പേരിൽ നടത്തിയ പരിപാടിയിൽ പങ്കെടുത്ത 3500ത്തിലധികം വരുന്ന മതബോധന വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സർട്ടിഫിക്കറ്റുകളും മെഡലുകളും വിതരണം ചെയ്തു. കേരള കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്രയധികം ആളുകൾ ഒരുമിച്ച് സുവിശേഷം സ്വന്തം കൈപ്പടയിൽ എഴുതുന്നതെന്ന് അധികൃതർ പറഞ്ഞു.

സുവിശേഷ ദീപ സംഗമം സംഘടിപ്പിച്ച എല്ലാവരെയും വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അനുമോദിച്ചു. മതബോധന കമ്മീഷന് ലഭിച്ച അംഗീകാരം വരാപ്പുഴ അതിരൂപത മുടെ അഭിമാന നിമിഷമാണെന്ന് ആർച്ച് ബിഷപ് പറഞ്ഞു.
ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡുകളും സർട്ടിഫിക്കറ്റും അഭിവന്ദ്യ ആർച്ച് ബിഷപ് പരിശോധിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.

അതിരൂപത സഹായമെത്രാൻ  ഡോ.ആൻ്റണി വാലുങ്കൽ, വികാരി ജനറൽമാരായ മോൺ.മാത്യു ഇലഞ്ഞിമറ്റം മോൺ.മാത്യു കല്ലിങ്കൽ ചാൻസലർ ഫാ.എബിജിൻ അറക്കൽ,കെസിബിസി മതബോധന കമ്മീഷൻ സെക്രട്ടറി ഫാ.ജോജു കോക്കാട്ട് , കെആർഎൽസിബിസി മതബോധന കമ്മീഷൻ സെക്രട്ടറി ഫാ.മാത്യു പുതിയാത്ത്, എന്നിവരും മതബോധന കമ്മീഷനെ അഭിനന്ദനങ്ങൾ അറിയിച്ചു

മലയാളത്തിന് പുറമെ, ഇംഗ്ലീഷ്, ഹിന്ദി, ജർമൻ ഭാഷകളിലാണ് വിദ്യാർത്ഥികൾ സുവിശേഷം പകർത്തിയെഴുതിയത്.

വരാപ്പുഴ അതിരൂപത മതബോധന കമ്മീഷൻ കഴിഞ്ഞ അധ്യയന വർഷം കുട്ടികൾക്ക് പഠിക്കാനും വിചിന്തനത്തിനുമായി നൽകിയത്  വിശുദ്ധ ലൂക്കയുടെ സുവിശേഷമാണ്.
അതിൻ്റെ മുന്നൊരുക്കമായാണ് വരാപ്പുഴ അതിരൂപതയിലെ എല്ലാ ദേവാലയങ്ങളിലും മതബോധന കമ്മീഷന്റെ നേതൃത്വത്തിൽ കുട്ടികളെയും അധ്യാപകരെയും പങ്കെടുപ്പിച്ചുകൊണ്ട് സുവിശേഷ കൈയെഴുത്തു രചന നടത്തിയത്.

അടുത്ത അധ്യയന വർഷം വിശുദ്ധ മർക്കോസിന്റെ സുവിശേഷം പതിനായിരം പേരെ പങ്കെടുപ്പിച്ചുകൊണ്ട് കൈയെഴുത്ത് രചന നടത്തുവാനാണ് മതബോധന കമ്മീഷൻ തീരുമാനിച്ചിരിക്കുന്നത്.

മതബോധന കമ്മീഷൻ സെക്രട്ടറി എൻ വി ജോസ്, പ്രോഗ്രാം കൺവീനർ ജൂഡ് സി വർഗീസ്, മീഡിയ കോർഡിനേറ്റർമാരായ സിബി ജോയ്, പീറ്റർ കൊറയ, സൈറസ് റോഡ് ഡ്രിഗ്സ് എന്നിവർ സന്നിഹിതരായിരുന്നു.

 

 

admin

Leave a Reply

Your email address will not be published. Required fields are marked *