വൈപ്പിൻ -മുനമ്പം മനുഷ്യചങ്ങലയില്‍ അരലക്ഷത്തിലധികം പേര്‍ പങ്കാളികളായി

വൈപ്പിൻ -മുനമ്പം മനുഷ്യചങ്ങലയില്‍ അരലക്ഷത്തിലധികം പേര്‍ പങ്കാളികളായി

 

കൊച്ചി :  മുനമ്പത്ത് വഖഫ് അവകാശവാദത്തിന്റെ പേരിൽ റവന്യൂ അവകാശങ്ങൾ നഷ്ടപ്പെട്ട ഭൂ ഉടമകൾക്ക് റവന്യൂ അവകാശങ്ങൾ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള വൈപ്പിൻ – മുനമ്പം മനുഷ്യചങ്ങലയിൽ വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ആദ്യ കണ്ണി യായി.സഹായ മെത്രാൻ ഡോ. ആൻറണി വാലുങ്കലും അദ്ദേഹത്തോടൊപ്പം ചേർന്നു വൈപ്പിനിൽ, ഫോർട്ട് വൈപ്പിൻ ഭാഗത്തുനിന്ന് ആരംഭിക്കുന്ന മനുഷ്യ ചങ്ങലയിലാണ് ആർച്ച് ബിഷപ്പ് ആദ്യ കണ്ണിയായത് *

 

മുനമ്പം വഖഫ് ഭൂമിയല്ല എന്ന സത്യം വഖഫ് ബോർഡും കേരള സർക്കാരും അംഗീകരിക്കണം എന്ന് വരാപ്പുഴ അതിരൂപതാ അധ്യക്ഷൻ ഡോ ജോസഫ് കളത്തി പറമ്പിൽ അഭിപ്രായപ്പെട്ടു. വൈപ്പിൻ ജനത ആകമാനം ഫോർട്ട് വൈപ്പിൻ മുതൽ മുനമ്പം വരെ കൈകോർത്തുപിടിച്ച മനുഷ്യച്ചങ്ങല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

മനുഷ്യ ചങ്ങലയുടെ ഉദ്ഘാടന യോഗത്തിൽ വരാപ്പുഴ അതിരൂപത സഹായമെത്രാൻ അഭിവന്ദ്യ റൈറ്റ്. റവ. ഡോ. ആൻ്റണി വാലുങ്കൽ പിതാവ് സന്ദേശം നൽകി.
.

ഭരണഘടനയുടെ ആമുഖം ചൊല്ലിക്കൊടുത്തത് വരാപ്പുഴ അതിരൂപതയുടെ വികാരി ജനറൽ വെരി.മോൺ മാത്യു ഇലഞ്ഞിമറ്റവും, ദേശീയ പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തത് കൊച്ചി രൂപതയുടെ വികാര്‍ ജനറൽ മോൺ.ഷൈജു പടിയാരത്തുമായിരുന്നു.
വൈപ്പിൻ പ്രത്യാശ മാതാ ഇടവക വികാരി റവ. ഫാ.ഫ്രാൻസിസ് പൂപ്പാടി മനുഷ്യ ചങ്ങലയ്ക്ക് കൃതജ്ഞതയർപ്പിച്ച് സംസാരിച്ചു.

മുനമ്പം ഭൂപ്രശ്‌നം പരിഹരിച്ച് ജനങ്ങള്‍ക്കു സമാധാനത്തോടെ ജീവിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടാകുന്നതുവരെ അവര്‍ക്കു വേണ്ടി പോരാടാനുണ്ടാകുമെന്ന് കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ പ്രഖ്യാപിച്ചു

വൈപ്പിന്‍കരയിലെയും കോട്ടപ്പുറം രൂപതയിലേയും ഇടവക സമൂഹങ്ങളില്‍ നിന്നുള്ള അരലക്ഷത്തില്‍ അധികം ജനങ്ങളും ഹൈബി ഈഡന്‍ എംപി എന്നിവരടക്കം രാഷ്ട്രീയ സാമൂഹ്യമേഖലകളിലെ പ്രമുഖരും മനുഷ്യചങ്ങലയില്‍ പങ്കാളികളായി. പലയിടത്തും ചങ്ങല മനുഷ്യമതിലായി.
നൂറോളം വൈദികരും സന്യാസിനികളും ചങ്ങലയില്‍ കണ്ണികളായതെന്ന് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഫാ. പോള്‍ തുണ്ടിയില്‍, ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ ഓളിപറമ്പില്‍, ജോയിന്റ് ജനറല്‍ കണ്‍വീനര്‍ എബി ജോണ്‍സണ്‍ തട്ടാരുപറമ്പില്‍ എന്നിവര്‍ അറിയിച്ചു

admin

Leave a Reply

Your email address will not be published. Required fields are marked *