സഭാവാര്‍ത്തകള്‍ : 19.01.25*

സഭാവാര്‍ത്തകള്‍ : 19.01.25*
വത്തിക്കാൻ വാർത്തകൾ
പൗരോഹിത്യജീവിതത്തില്‍ ബലിയര്‍പ്പണവും സാഹോദര്യവും സമര്‍പ്പണവും പ്രാധാനപ്പെട്ടത് : ഫ്രാന്‍സിസ് പാപ്പാ
വത്തിക്കാന്‍ : പുരോഹിതര്‍, ദൈവം തങ്ങളില്‍ ഏല്പിച്ചിരിക്കുന്നകടമകളും, തങ്ങളുടെ വിളിയും അതിന്റെ പൂര്‍ണ്ണതയില്‍ ജീവിക്കുന്നത് പ്രധാനപ്പെട്ടതാണെന്നോര്‍മ്മിപ്പിച്ച് ഫ്രാന്‍സിസ് പാപ്പാ. പൗരോഹിത്യമെന്നത് ഉദ്യോഗസ്ഥമനോഭാവത്തോടെ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി ജീവിക്കേണ്ട ഒന്നല്ലെന്നും, മറ്റുള്ളവരുടെ നന്മയ്ക്കായി ജീവിതാവസാനം വരെ പ്രവര്‍ത്തിക്കുക എന്നതാണ് പ്രധാനപ്പെട്ടതെന്നും പാപ്പാ പറഞ്ഞു. സഹോദരങ്ങള്‍ക്കുള്ള സേവനത്തിലൂടെ ദൈവത്തിനായി പൂര്‍ണ്ണമായി സ്വയം സമര്‍പ്പിക്കുകയെന്നതാണ് ഒരു പുരോഹിതന്‍ ചെയ്യേണ്ടത്. വൈദികര്‍ക്കായുള്ള റോമിലെ അര്‍ജന്റീന കോളേജില്‍നിന്നുള്ള പരിശീലകര്‍ക്കും വൈദികര്‍ക്കും ജനുവരി പതിനാറ് വ്യാഴാഴ്ച വത്തിക്കാനില്‍ കൂടിക്കാഴ്ച അനുവദിച്ച വേളയിലാണ് പൗരോഹിത്യജീവിതത്തില്‍ വേണ്ട മൂല്യങ്ങളെക്കുറിച്ച് പാപ്പാ സംസാരിച്ചത്.
അതിരൂപത വാർത്തകൾ
മോണ്‍. അംബ്രോസ് അറക്കല്‍ മെമ്മോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നു.
കൊച്ചി : വരാപ്പുഴ അതിരൂപത മതബോധന വിദ്യാര്‍ത്ഥികള്‍ക്കായി മോണ്‍. അംബ്രോസ് അറക്കല്‍ മെമ്മോറിയല്‍ 7’ട ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നു.
45 ഇടവകകളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ പങ്കെടുക്കുന്ന മത്സരം ജനുവരി 25 ശനിയാഴ്ച രാവിലെ എട്ട് മണി മുതല്‍ 6 മണി വരെ കലൂര്‍ സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജ് ഗ്രൗണ്ടില്‍ വച്ച് നടത്തുന്നു.
ഒന്നാം സമ്മാനം 10000 രൂപയും ട്രോഫിയും രണ്ടാം സമ്മാനം 7500 രൂപയും ട്രോഫിയും മൂന്നാം സമ്മാനം 5000 രൂപയുംട്രോഫിയുംആണ്
വരാപ്പുഴ അതിരൂപത മതബോധന കമ്മീഷന്‍ 2025 ജൂബിലി വര്‍ഷത്തില്‍ മര്‍ക്കോസ് സുവിശേഷം എഴുതുന്നു
കൊച്ചി : വരാപ്പുഴ അതിരൂപത മതബോധന കമ്മീഷന്‍ 2025 ജൂബിലി വര്‍ഷത്തില്‍ മര്‍ക്കോസ് സുവിശേഷം എഴുതി ഓഗസ്റ്റ് മാസം 15 തീയതി മാതാവിന്റെ തിരുനാള്‍ ദിനത്തില്‍ മാതാവിനു സമര്‍പ്പിക്കുന്നു. ആകെ 16 അദ്ധ്യായങ്ങള്‍ മാത്രം ഉള്ള സുവിശേഷത്തില്‍ 678 വാക്യങ്ങള്‍ മാത്രം. എല്ലാ മതബോധന വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും സുവിശേഷമെഴുതണമെന്ന് അഭ്യാര്‍ത്ഥിക്കുന്നു