റോമിലെ ജെമെല്ലി ആശുപത്രിയില്‍ നിന്ന് ഫ്രാന്‍സിസ് പാപ്പയുടെ ചിത്രം ആദ്യമായി പുറത്തുവിട്ടു : വത്തിക്കാന്‍ പ്രസ് ഓഫീസ്

വത്തിക്കാന്‍ :  ശ്വാസനാള വീക്കത്തെത്തുടര്‍ന്ന് ഫെബ്രുവരി 14-ന്, റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു 31 ദിവസങ്ങള്‍ക്ക് ശേഷം വത്തിക്കാന്‍ വാര്‍ത്താവിതരണകാര്യാലയം ഫ്രാന്‍സിസ് പാപ്പയുടെ ചിത്രം ആദ്യമായി പുറത്തുവിട്ടു. ആശുപത്രി ചാപ്പലിലെ കസേരയില്‍ അള്‍ത്താര അഭിമുഖമായി പാപ്പ പ്രാര്‍ത്ഥിക്കുന്ന ചിത്രമാണ് പരിശുദ്ധ സിംഹാസനം പുറത്തുവിട്ടിരിക്കുന്നത്. മാര്‍ച്ച് 16 ഞായറാഴ്ച രാവിലെ, ജെമെല്ലി പോളിക്ലിനിക്കിലെ പത്താം നിലയിലുള്ള അപ്പാര്‍ട്ട്‌മെന്റിലെ ചാപ്പലില്‍ ഫ്രാന്‍സിസ്    പാപ്പ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുവെന്ന് വത്തിക്കാന്‍ പ്രസ് ഓഫീസ് മാധ്യമങ്ങളെ അറിയിച്ചു.

ആരോഗ്യസ്ഥിതി വീണ്ടെടുക്കുന്നതിനു വേണ്ട വ്യായാമ ചികിത്സകള്‍ പാപ്പാ വെള്ളിയാഴ്ചയും തുടര്‍ന്നുവെന്നും അന്ന് ഉച്ചതിരിഞ്ഞ് പാപ്പാ പ്രാര്‍ത്ഥനയ്ക്കായി നീക്കിവച്ചുവെന്നും അറിയിപ്പില്‍ കാണുന്നു.

പാപ്പായുടെ സുഖപ്രാപ്തിക്കായുള്ള പ്രാര്‍ത്ഥനകള്‍ വത്തിക്കാനിലും ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും നടക്കുന്നു. പാപ്പായ്ക്കു വേണ്ടി വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ അങ്കണത്തില്‍ എല്ലാദിവസവും രാത്രി നടത്തിവരുന്ന പ്രത്യേക ജപമാല ചില സമയമാറ്റത്തോടെ, ഈപ്പോഴും വത്തിക്കാനില്‍ തുടരുന്നു.

admin

Leave a Reply

Your email address will not be published. Required fields are marked *