പാരമ്പര്യ കലാരൂപങ്ങളെയും സംസ്കാരങ്ങളെയും പുനർജീവിപ്പിക്കണം: ഡോ.ആൻ്റണി വാലുങ്കൽ

 പാരമ്പര്യ കലാരൂപങ്ങളെയും സംസ്കാരങ്ങളെയും പുനർജീവിപ്പിക്കണം: ഡോ.ആൻ്റണി വാലുങ്കൽ

പാരമ്പര്യ കലാരൂപങ്ങളെയും സംസ്കാരങ്ങളെയും പുനർജീവിപ്പിക്കണം: ഡോ.ആൻ്റണി വാലുങ്കൽ

( ക്രൈസ്തവ പാരമ്പര്യ കലാരൂപമായ ദേവാസ്ത വിളി സംഘങ്ങളുടെ സംഗമം )

കൊച്ചി :  അന്യം നിന്നു പോകുന്ന കലാരൂപങ്ങളെയും സംസ്കാരങ്ങളെയും പഠനം കൊണ്ടും കൂട്ടായ പ്രവർത്തനങ്ങൾ കൊണ്ടും പുനരുജ്ജീവിപ്പിക്കണമെന്ന് വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ.ആൻ്റണി വാലുങ്കൽ. വരാപ്പുഴ അതിരൂപത ബിഷപ്പ്സ് ഹൗസിൽ വച്ച് നടത്തപ്പെട്ട ക്രൈസ്തവ പാരമ്പര്യ പ്രാർത്ഥനാ കലാരൂപമായ ദേവാസ്ത വിളി സംഘങ്ങളുടെ ഒത്തുചേരൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവജീവനും പുത്തനുണർവിനും കാരണമാകുന്ന 2025 മഹാ ജൂബിലി വർഷത്തിൽ, നോമ്പുകാലങ്ങളിലെ ക്രൈസ്തവ പാരമ്പര്യ പ്രാർത്ഥനാ കലാരൂപമായ ദേവാസ്ത വിളി സംഘങ്ങളുടെ ഒത്തുചേരൽ വരാപ്പുഴ അതിരൂപത ബിഷപ്പ്സ് ഹൗസിൽ വച്ച് നടത്തപ്പെട്ടു.
സഹായമെത്രാൻ ഡോ.ആൻ്റണി വാലുങ്കൽ സംഗമം ഉദ്ഘാടനം ചെയ്തു. അന്യം നിന്നു പോകുന്ന കലാരൂപങ്ങളെയും സംസ്കാരങ്ങളെയും പഠനം കൊണ്ടും കൂട്ടായ പ്രവർത്തനങ്ങൾ കൊണ്ടും പുനരുജ്ജീവിപ്പിക്കണമെന്ന് സഹായമെത്രാൻ ഓർമിപ്പിച്ചു.

ഇൻഡോ യൂറോപ്യൻ സ്കൂൾ ഓഫ് ആർട്സിൻ്റെയും കൃപാസനം ധ്യാനകേന്ദ്രത്തിന്റെയും ഡയറക്ടർ ഡോ.ഫാ.വി.പി.ജോസഫ് വലിയവീട്ടിൽ ക്ലാസ് നയിച്ചു. അതിരൂപത പ്രൊക്ലമേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട പ്രസ്തുത യോഗത്തിൽ 40 യൂണിറ്റുകളിൽ നിന്നായി 250-തോളം ദേവാസ്‌ത വിളി അംഗങ്ങൾ പങ്കെടുത്തു. പ്രൊക്ലമേഷൻ കമ്മീഷൻ ഡയറക്ടർ ഫാ.ആൻ്റണി ഷൈൻ കാട്ടുപറമ്പിൽ, സെക്രട്ടറി ജോസഫ് C T, കോ – ഓർഡിനേറ്റർ പീറ്റർ തോമസ് എന്നിവർ സംസാരിച്ചു.

 

പ്രൊക്ലമേഷൻ കമ്മീഷൻ ഡയറക്ടർ ഫാ.ആൻ്റണി ഷൈൻ കാട്ടുപറമ്പിൽ അധ്യക്ഷനായ യോഗത്തിൽ ഇൻഡോ യൂറോപ്യൻ സ്കൂൾ ഓഫ് ആർട്സിൻ്റെയും കൃപാസനം മരിയൻ റിട്രീറ്റ് സെൻ്ററിന്റെയും ഡയറക്ടർ ഡോ.ഫാ.വി.പി.ജോസഫ് വലിയവീട്ടിൽ ക്ലാസ് നയിച്ചു. അതിരൂപത പ്രൊക്ലമേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട ഒത്തുചേരലിൽ 250-തോളം ദേവാസ്‌ത വിളി അംഗങ്ങൾ പങ്കെടുത്തു. സെക്രട്ടറി ജോസഫ് C T, കോ – ഓർഡിനേറ്റർ പീറ്റർ തോമസ് എന്നിവർ സംസാരിച്ചു

admin

Leave a Reply

Your email address will not be published. Required fields are marked *