ലോകാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു.

 ലോകാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു.

ലോകാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു.

 

കൊച്ചി : എറണാകുളം ലൂർദ് ആശുപത്രിയിൽ സംഘടിപ്പിച്ച ലോക ആരോഗ്യ ദിനാചരണം ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ജോർജ് സെക്വീര ഉദ്ഘാടനം ചെയ്തു. ലൂർദ് ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. പോൾ പുത്തരാൻ ആരോഗ്യ ദിന സന്ദേശം നൽകി. ലൂർദ് ആശുപത്രി ഒബ്സ്റ്റട്രിക്സ് & ഗൈനെക്കോളജി വിഭാഗം മേധാവി ഡോ. പ്രവീണ എലിസബത്ത് ആരോഗ്യ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ഈ വർഷത്തെ ലോകാരോഗ്യ ദിനത്തിൻ്റെ മുഖ്യ സന്ദേശമായ സ്ത്രീകളുടെയും നവജാത ശിശുക്കളുടെയും ആരോഗ്യം, സംരക്ഷണം, പരിചരണം എന്നിവയെ കുറിച്ചുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ലൂർദ് സ്കൂൾ ഓഫ് നഴ്സിംഗിലെ മൂന്നാം വർഷ ജിഎൻഎം വിദ്യാർത്ഥികൾ സ്കിറ്റും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ലൂർദ് ആശുപത്രിയിലെ ഡോക്ടർമാർ, സ്റ്റാഫ് അംഗങ്ങൾ, രോഗികൾ, പൊതുജനങ്ങൾ എന്നിവർ ദിനാചരണത്തിന്റെ
ഭാഗമായി .

admin

Leave a Reply

Your email address will not be published. Required fields are marked *