സഭാവാര്‍ത്തകള്‍ : 22. 06. 25

സഭാവാര്‍ത്തകള്‍ : 22. 06. 25
വത്തിക്കാൻ വാർത്തകൾ
സമാധാനത്തിന്റെ പുളിമാവാകാന്‍ യുവതയ്ക്ക് കഴിയുമെന്ന് ലെയോ പാപ്പാ.
വത്തിക്കാന്‍ : ജൂണ്‍ പിതനഞ്ചാം തീയതി, ഞായറാഴ്ച (15/06/25) രക്തസാക്ഷി ഫ്ലോറിബെര്‍ത്തിനെ റോമില്‍ വച്ച് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച തിരുക്കര്‍മ്മത്തില്‍ പങ്കെടുക്കുന്നതിന് എത്തിയിരുന്ന അദ്ദേഹത്തിന്റെ അമ്മയും ബന്ധുമിത്രാദികളും, അദ്ദേഹം അംഗമായിരുന്ന വിശുദ്ധ എജീദിയോയുടെ സമൂഹത്തിന്റെ പ്രതിനിധികളും ഉള്‍പ്പടെയുള്ള തീര്‍ത്ഥാടകരെയും വത്തിക്കാനില്‍ സ്വീകരിച്ചു സംബോധന ചെയ്ത വേളയിലാണ് സമാധാനത്തിന്റെ പുളിമാവാകാന്‍ യുവതയ്ക്ക് കഴിയുമെന്ന് ലെയോ പാപ്പാ പറഞ്ഞത്. .
കോംഗൊ സ്വദേശിയായിരുന്ന 26 വയസ്സു മാത്രം പ്രായമുണ്ടായിരുന്ന ഫ്ലോറിബെര്‍ത്ത് അഴിമതിയെ ചെറുത്തതിന്റെ ഫലമായി 2007 ജൂലൈ 8-ന് ഗോമയില്‍ വച്ച് വധിക്കപ്പെട്ടത്.
1981-ല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ കിഴക്കന്‍ ഭാഗത്തും റുവാണ്ടയുടെ അതിര്‍ത്തിയിലുമായി സ്ഥിതി ചെയ്യുന്ന ഗോമയിലാണ് ഫ്ലോറിബര്ട്ട് ബ്വാന ചുയി ജനിച്ചത്.
ഗോമയിലെ സാന്റ്’എജിഡിയോ കമ്മ്യൂണിറ്റിയുടെ ഭാഗമായിരുന്ന അദ്ദേഹം തെരുവ് കുട്ടികളുടെ സേവനത്തില്‍ ഏറ്റവും വിശ്വസ്തനും, ഉദാരമതിയും, ബുദ്ധിമാനും ആയ യുവാക്കളില്‍ ഒരാളായിരുന്നു. മോശം ഭക്ഷ്യവസ്തുക്കള്‍ കടത്തിവിടാന്‍ അനുവദിക്കുന്നതിനായി കോഴനല്കാന് ശ്രമിച്ചപ്പോള്‍ അതിനു വഴങ്ങാതിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥനായിരുന്ന ഫ്ലോറിബെര്‍ത്തിനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി വധിക്കുകയായിരുന്നു.
അതിരൂപത വാർത്തകൾ
കെയര്‍ ചെല്ലാനം – കൊച്ചി : വൈദികരുടെ ഉപവാസ സമരവും ബഹുജന പ്രതിഷേധ റാലിയും
കൊച്ചി : ചെല്ലാനം കണ്ണമാലി തീരദേശത്തെ കടലാക്രമണത്തില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് നേരെയുള്ള സര്‍ക്കാരിന്റെ അനാസ്ഥയ്ക്കെതിരെ ആലപ്പുഴ – കൊച്ചി രൂപതകളുടെ സംയുക്തഭിമുഖ്യത്തില്‍ ജൂണ്‍ 20 ന് രാവിലെ 10 മുതല്‍ ബി. ഒ. ടി ജംഗ്ഷനില്‍ വൈദികരുടെ ഉപവാസ സമരവും ബഹുജന പ്രതിഷേധ റാലിയും സംഘടിപ്പിച്ചു. വൈകിട്ട് 3 മണിക്ക് സാന്തോം പള്ളിയില്‍ നിന്നും പള്ളൂരിത്തിയില് നിന്നും ബി.ഒ.ടി പാലത്തിലേയ്ക്കുള്ള ജനപങ്കാളിത്ത പ്രതിഷേധ റാലി ഉപവാസ പന്തലില്‍ സമാപിക്കും.
വിശ്വാസപരിശീലന കമ്മീഷന് വാര്‍ത്തകള്‍ – ജൂണ്‍22 ഞായര്‍
- ഓരോ ഇടവകയിലും തിരുബാലസംഖ്യം ഉത്ഘാടനം ഇന്ന് നടത്തപ്പെടുന്നു. Sunday Care മുതല്‍ 7-ാംക്ലാസ്സുവരെയുള്ള കുട്ടികള്‍ ഈ സംഖ്യത്തില്‍ അംഗങ്ങളാണ്.
2. കുട്ടികള്‍ക്ക് വേണ്ടിയുള്ള അപകsരക്ഷ ഇന്‍ഷുറന്‍സ് പോളിസി എടുക്കേണ്ട അവസാന രജിസ്ട്രഷന് ദിവസം ജൂണ്‍30-ാംതീയതി.
3. പിടിഎ ഇടവകതലത്തില്‍ ജൂണ്‍ /ജൂലൈ 20 ന്ന് മുമ്പ് രൂപീകരിക്കണം. PTA കണ്‍വീനര്‍, സെക്രട്ടറി,ക്ലാസ്സ് പ്രതിനിധികളെ എന്നിവരെ തിരഞ്ഞെടുക്കണം.