നവദർശൻ വിന്നേഴ്സ് മീറ്റ് 2025 സംഘടിപ്പിച്ചു.

നവദർശൻ വിന്നേഴ്സ് മീറ്റ് 2025 സംഘടിപ്പിച്ചു.
കൊച്ചി : വരാപ്പുഴ അതിരൂപതയുടെ വിദ്യാഭ്യാസ വിഭാഗമായ നവദർശന്റെ ആഭിമുഖ്യത്തിൽ നവദർശൻ വിന്നേഴ്സ് മീറ്റ് 2025 സംഘടിപ്പിച്ചു. 10, 12 ക്ലാസുകളിലെ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ അതിരൂപതാംഗങ്ങളായ 452 വിദ്യാർത്ഥികളെയും വിവിധ കോഴ്സുകളിൽ യൂണിവേഴ്സിറ്റി റാങ്ക് കരസ്ഥമാക്കിയ വരെയും, പി. എച്ച്. ഡി നേടിയവരെയും വിന്നേഴ്സ് മീറ്റിൽ വച്ച് അതിരൂപത സഹായ മെത്രാൻ ഡോക്ടർ ആന്റണി വാലുങ്കൽ ആദരിക്കുകയുണ്ടായി. കൂടാതെ 10, 12 ക്ലാസ് പരീക്ഷയിൽ 100% വിജയം കൈവരിച്ച സ്കൂളുകളെയും സഹായമെത്രാൻ അഭിനന്ദിക്കുകയും എല്ലാവർക്കും ഉപഹാരങ്ങൾ നൽകുകയും ചെയ്തു. കെ.എൽ.സി.എ സംസ്ഥാന പ്രസിഡന്റ് അഡ്വക്കേറ്റ് ഷെറി ജ.തോമസ് മുഖ്യാതിഥിയായിരുന്ന വിന്നേഴ്സ് മീറ്റിൽ നവദർശൻ ഡയറക്ടർ ഫാ. ജോൺസൺ, അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ. ജോസഫ് പള്ളിപ്പറമ്പിൽ, ഫാ. ഷാമിൽ ജോസഫ് തൈക്കൂട്ടത്തിൽ എന്നിവർ പ്രസംഗിച്ചു. മീറ്റിങ്ങിന് മുന്നോടിയായി വിദ്യാർത്ഥികൾക്ക് വേണ്ടി ഡോക്ടർ അലക്സ് ജോർജിന്റെ മോട്ടിവേഷൻ ക്ലാസും നടത്തുകയുണ്ടായി.