ഫാ. ഫിർമുസ് സ്മാരക വനിതാ പുരസ്ക്കാരം

 ഫാ. ഫിർമുസ് സ്മാരക വനിതാ പുരസ്ക്കാരം

ഫാ. ഫിർമുസ് സ്മാരക വനിതാ പുരസ്ക്കാരം.

കൊച്ചി  :  യുവജന – തൊഴിലാളി സംഘാടകനും സാമുദായിക, സാമൂഹിക പരിഷ്ക്കർത്താവുമായിരുന്ന ഫാ. ഫിർമുസ് കാച്ചപ്പിള്ളി OCD യുടെ സ്മരണക്കായി ഫാദർ ഫിർമൂസ് ഫൗണ്ടേഷൻ വനിതാ പുരസ്ക്കാരങ്ങൾ നൽകുന്നു.അദ്ദേഹത്തിൻ്റെ പ്രധാന പ്രവർത്തന മേഖലകളായിരുന്ന വരാപ്പുഴ അതിരൂപതയിലേയും കൊച്ചി, കോട്ടപ്പുറം, ആലപ്പുഴ രൂപതകളിലെയും രൂപതാംഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്കാണ് പുരസ്ക്കാരങ്ങൾ നൽകുക.

പൊതു സമൂഹത്തിനു പ്രചോദകമാം വിധം വിദ്യാഭ്യാസം, കലാ- കായിക -സാഹിത്യം, സാംസ്കാരികം, പൊതു പ്രവർത്തനം, ഭരണ നിർവ്വഹണം, എന്നീ മേഖലകളിൽ സവിശേഷമായ നേട്ടങ്ങൾ കൈവരിച്ചവരേയും സേവനങ്ങൾ നൽകിയവരെയുമാണ് പുരസ്കാരത്തിന് പരിഗണിക്കുകയെന്ന് ഫൗണ്ടേഷൻ പ്രസിഡൻ്റ് മാത്യു ലിഞ്ചൻ റോയി,
ജനറൽ സെക്രട്ടറി എൻ.സി , അഗസ്റ്റിൻ എന്നിവർ അറിയിച്ചു.
വ്യക്തികൾക്ക് നേരിട്ടും മറ്റുള്ളവർക്കു വേണ്ടിയും അപേക്ഷകൾ നൽകാം.കൈവരിച്ച നേട്ടങ്ങൾ, സേവനങ്ങൾ, യോഗ്യതകൾ, എന്നിവയടങ്ങുന്ന ലഘു ജീവചരിത്രക്കുറിപ്പിനോ ടൊപ്പം അപേക്ഷകൾ ആഗസ്റ്റ് 30 ന് മുൻപ് താഴെ പറയുന്ന വിലാസത്തിലോ ഈ മെയിൽ (PDF)വഴിയോ ലഭിച്ചിരിക്കണം.

എൻ.സി.അഗസ്റ്റിൻ, ജനറൽ സെക്രട്ടറി ,
ഫാ. ഫിർമൂസ് ഫൗണ്ടേഷൻ, നെടുംപറമ്പിൽ വീട്, നെട്ടൂർ പി.ഒ.
കൊച്ചി – 682040
fffoundationkochi@gmail.com

2025 സെപ്റ്റംബർ 21 ന് എറണാകുളത്ത് വച്ച് നടക്കുന്ന ചടങ്ങിൽ വച്ച് പുരസ്ക്കാരങ്ങൾ സമ്മാനിക്കും.
വിശദ വിവരങ്ങൾക്ക് 94950 61058, 9745602083
എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

—————————————-
മാത്യു ലിഞ്ചൻ റോയി
പ്രസിഡൻ്റ്

എൻ.സി , അഗസ്റ്റിൻ
ജനറൽ സെക്രട്ടറി ‘

admin

Leave a Reply

Your email address will not be published. Required fields are marked *