സഭാവാര്‍ത്തകള്‍ : 27. 07. 25

 സഭാവാര്‍ത്തകള്‍ : 27. 07. 25

സഭാവാര്‍ത്തകള്‍ : 27. 07. 25

 

വത്തിക്കാൻ വാർത്തകൾ

 

വാര്‍ദ്ധക്യം, മറ്റുളവര്‍ക്കായി പ്രാര്‍ത്ഥിക്കുവാനുള്ള അവസരം : ലെയോ പതിനാലാമന്‍ പാപ്പാ

വത്തിക്കാൻ സിറ്റി :   ജൂലൈ മാസം ഇരുപത്തിയൊന്നാം തീയതി, കാസല്‍ ഗന്ധോല്‍ഫോയിലുള്ള സാന്താ മാര്‍ത്താ വൃദ്ധ മന്ദിരത്തില്‍  പരിശുദ്ധ പിതാവ്‌  ലെയോ പതിനാലാമന്‍ പാപ്പാ സന്ദര്‍ശനം നടത്തുകയും, അവര്‍ക്ക് സന്ദേശം നല്‍കുകയും ചെയ്തു. വൃദ്ധരായവരുടെ പ്രാര്‍ത്ഥനകള്‍, നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിലും വളരെ വലുതാണെന്ന് പറഞ്ഞ പാപ്പാ, അവരുടെ പ്രാര്‍ത്ഥനകള്‍ക്ക് നന്ദിയുമര്‍പ്പിച്ചു.  നമ്മിലേക്ക് അടുക്കാന്‍ ആഗ്രഹിക്കുന്നത് യേശുവാണെന്നും, പ്രായവ്യത്യാസമില്ലാതെ അവന്‍ നമ്മുടെ അതിഥിയായി കടന്നുവരുന്നുവെന്നും, അതിനാല്‍ അവന്റെ സാക്ഷികളാകുക എന്നതാണ് നമ്മുടെ വിളിയെന്നും പാപ്പാ ഓര്‍മ്മപ്പെടുത്തി. ‘നിങ്ങള്‍ ജീവിതത്തില്‍ വളരെയധികം നല്‍കിയിട്ടുണ്ട്’, പ്രാര്‍ത്ഥനയുടെയും വിശ്വാസത്തിന്റെയും ഈ സാക്ഷിയായി തുടരുക,’ എന്ന് പറഞ്ഞ പാപ്പാ ‘വൃദ്ധജനങ്ങള്‍ പ്രത്യാശയുടെ അടയാളങ്ങളാണ്,’ എന്ന ആശംസയോടെ വാക്കുകള്‍ ഉപസംഹരിച്ചു. തുടര്‍ന്ന് അവരോടൊപ്പം പ്രാര്‍ത്ഥിക്കുകയുംചെയ്തു.

അതിരൂപത വാർത്തകൾ

 

നവദർശൻ വിന്നേഴ്സ് മീറ്റ് 2025 സംഘടിപ്പിച്ചു.

 

കൊച്ചി :  വരാപ്പുഴ അതിരൂപതയുടെ വിദ്യാഭ്യാസ വിഭാഗമായ നവദർശന്റെ ആഭിമുഖ്യത്തിൽ നവദർശൻ വിന്നേഴ്സ് മീറ്റ് 2025 സംഘടിപ്പിച്ചു. 10, 12 ക്ലാസുകളിലെ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ അതിരൂപതാംഗങ്ങളായ 452 വിദ്യാർത്ഥികളെയും വിവിധ കോഴ്സുകളിൽ യൂണിവേഴ്സിറ്റി റാങ്ക് കരസ്ഥമാക്കിയ വരെയും, പി. എച്ച്. ഡി നേടിയവരെയും വിന്നേഴ്സ് മീറ്റിൽ വച്ച് അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ  ഡോ. ആന്റണി വാലുങ്കൽ ആദരിക്കുകയുണ്ടായി.

വിശ്വാസപരിശീലന കമ്മീഷന്‍ വാര്‍ത്തകള്‍  

 

  1.  ലോഗോസ് ക്വിസ് രജിസ്‌ട്രേഷൻ അവസാന ദിവസം ജൂലൈ 27

 

2.  LITTLE STAR Personal Accident Policy

ഇ. എസ്. എസ്. എസും വരാപ്പുഴ അതിരൂപത വിശ്വാസ പരിശീലന വിഭാഗവും നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയും സംയുക്തമായി ഒരുക്കുന്നു

LITTLE STAR Personal Accident Policy

കുഞ്ഞുമക്കള്‍ക്കായി ഒരു കരുതല്‍

അംഗത്വം : 5 വയസു മുതല്‍ 18 വയസു വരെയുള്ള സണ്‍ഡേ ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക്

പോളിസി പ്രീമിയം 130/- രൂപ

അവസാന തീയതി

വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക

0484 2390461

9746 1813 72

9495 490 461.

3. ഓഗസ്റ്റ് 3  2025  –  ദൈവവിളി ദിനം 

ഓഗസ്റ്റ് മാസം ഒന്നാമത്തെ ഞായറാഴ്ച ദൈവവിളി ദിനമായി വരാപ്പുഴ അതിരൂപത ആഘോഷിക്കുന്നു  ആ ദിവസം വൈദികരെയും, സന്യസ്തരെയും, വൈദിക വിദ്യാര്‍ഥികളെയും, സന്യസ്ഥാര്‍ഥികളെയും പ്രത്യേകം  ആദരിക്കേണ്ട ദിവസമാണ്.  അന്ന് ഓരോ വൈദികനും സന്യസ്തരും തങ്ങള്‍ക്ക് ദൈവവിളി ലഭിച്ചതിന്റെ ഓര്‍മ്മകള്‍ പങ്കു വയ്ക്കണം.  സാധിക്കുമെങ്കില്‍  അന്നേ  ദിവസം  നിങ്ങള്‍ക്ക  പരിചയമുള്ള വൈദികര്‍ക്ക്ആശംസകാര്‍ഡുകള്‍  കൈമാറുകയും ചെയ്യണം.

admin

Leave a Reply

Your email address will not be published. Required fields are marked *