admin

National News

മൺമറഞ്ഞ് നീതി; കൺനിറഞ്ഞ് നാരി

കൊച്ചി : ജാതി- വർണ്ണ വേർതിരിവുകൾക്കെതിരെ പോരാടുകയും സർവ്വമാനവ സമത്വത്തിനായി എന്നും ശബ്ദമുയർത്തുകയും ചെയ്ത മഹാരഥന്മാർ ജീവിച്ചിരുന്ന നാടാണ് ഭാരതം. നൂറ്റാണ്ടുകളായി മനുഷ്യരാശിക്ക് തന്നെ അപകടമാംവിധം നിലനിന്നിരുന്ന ജാതിവ്യസ്ഥകളെ ഉന്മൂലനം ചെയ്ത്, ഭരണഘടനയ്ക്ക് വിധേയമായി ജീവിക്കുന്ന, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് നമ്മുടേത് എന്നു നാം തന്നെ വിശ്വസിക്കുന്നു. എന്നാൽ ഇത് വെറുമൊരു മിഥ്യാധാരണ മാത്രമാണെന്നും നമ്മുടെ രാജ്യം ഭൂരിഭാഗം ജനങ്ങൾക്ക് ഇപ്പോഴും സുരക്ഷിതമല്ലെന്നും നമുക്ക് ബോധ്യപ്പെടുത്തി തരുന്നതാണ് ഇന്നു കണ്ടുവരുന്ന മനുഷ്യമനസ്സാക്ഷിയെ പിടിച്ചുകുലുക്കുന്ന കൊലപാതകങ്ങളും […]Read More

Kerala News

ഫാ.ജോർജ് വേട്ടാപ്പറമ്പിൽ ദൈവസന്നിധിയിലേക്ക് യാത്രയായി

  കൊച്ചി: വരാപ്പുഴ അതിരൂപത വൈദികനായിരുന്ന ഫാ. ജോർജ് വേട്ടാപ്പറമ്പിൽ തൻറെ നീണ്ട വർഷത്തെ വൈദിക ജീവിത സേവനത്തിനുശേഷം ദൈവസന്നിധിയിലേക്ക് യാത്രയായി. ചേരാനല്ലൂരിൽ പൈലിയുടെയും മേരിയുടെയും മകനായി1937 ലാണ് അദ്ദേഹം ജനിച്ചത്. 1965 ൽ വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ദൈവദാസൻ ജോസഫ് അട്ടിപ്പേറ്റി പിതാവിൽ നിന്നും വൈദീകപട്ടം സ്വീകരിച്ചു. തുടർന്ന് കുരിശിങ്കൽ,പാലാരിവട്ടം, മൂലമ്പിള്ളി, നെട്ടൂർ, വടുതല, കറുത്തേടം, വല്ലാർപാടം, തേവര, ഇളംകുളം, തോമസ്പുരം,ചിറ്റൂർ, വള്ളുവള്ളി, വെണ്ടുരുത്തി എന്നിങ്ങനെ വരാപ്പുഴ അതിരൂപതയിൽ തൻറെ സേവനകാലം ഭംഗിയായി പൂർത്തിയാക്കി. തൻറെ […]Read More

Spirituality

ദൈവദാസൻ ജോസഫ് അട്ടിപ്പേറ്റി മെത്രാപോലിത്ത -ഭാഗം -4, പ്രത്യാഗമനം

  Episode 4 ഫാ. ജോസഫ് അട്ടിപ്പേറ്റി 1927 സെപ്റ്റംബർ ആറാം തീയതി കൊളംബോയിൽ വന്നുചേർന്നു. അവിടെ നിന്ന് സ്വന്തം നാട്ടിലെത്തിയശേഷം സെപ്റ്റംബർ മാസം പത്താം തീയതി സ്വന്തം രൂപതയിൽ പ്രസിദ്ധമായ വല്ലാർപാടം ‘ഔവർ ലേഡി ഓഫ് റാൻസം’ ദേവാലയത്തിലായിരുന്നു ദിവ്യബലി അർപ്പിച്ചത്. വല്ലാർപാടത്തമ്മയെ ഫാ. ജോസഫ് എപ്പോഴും തന്റെ വലിയ മധ്യസ്ഥയായിട്ടാണ് കരുതിപ്പോന്നത്. വൈദികനായി റോമിൽ നിന്ന് തിരിച്ചെത്തിയ ഫാ. ജോസഫ് അട്ടിപ്പേറ്റിയെ അഭിവന്ദ്യ പിതാവ് പുരാതനമായ ചാത്യാത്ത് പള്ളിയിൽ സഹവികാരിയായി നിയമിച്ചു. കുരിശിങ്കൽ ഇടവകക്കാരൻ […]Read More

Spirituality

ദൈവദാസൻ ജോസഫ് അട്ടിപ്പേറ്റി മെത്രാപോലിത്ത -ഭാഗം -3, പ്രൊപ്പഗാന്താ വിദ്യാർത്ഥി

പ്രൊപ്പഗാന്താ വിദ്യാർത്ഥി- Episode 3 വിശ്വവിഖ്യാതമായ റോമിലെ പ്രൊപ്പഗാന്ത സെമിനാരിയിൽ ഏഴു വർഷം നീണ്ട അദ്ധ്യായനത്തെ തുടർന്ന് തത്വശാസ്ത്രത്തിൽ പി.എച്ച്.ഡിയും ദൈവശാസ്ത്രത്തിൽ എസ്.ടി.ഡിയും ജോസഫ് അട്ടിപ്പേറ്റി സ്വന്തമാക്കി. ജോസഫിന്റെ ഭക്തജീവിതവും കൃത്യനിഷ്ഠയും സ്വഭാവശുദ്ധിയും സെമിനാരി അധികാരികളെ സമാകർഷിച്ചതിന്റെ ഫലമായി, പ്രൊപ്പഗാന്ത വൈദികവിദ്യാർത്ഥികളുടെ വൈസ് പ്രസിഡന്റായും കോളേജിലെ കീഴ് ജീവനക്കാരുടെ ആദ്ധ്യാത്മിക മേധാവിയായും വൈദിക ജീവിതാവസ്ഥയിലേക്കുള്ള ദൈവവിളിയിൽ യുവാക്കളെ സഹായിക്കുന്ന ‘Pia Associatio Matris Misericordiae’ എന്ന സംഘത്തിന്റെ ഡയറക്ടറായും പഠനകാലത്ത് അധികാരികളാൽ നിയമിതനായി. പഠന സാമർത്ഥ്യത്തിന് പ്രൊപ്പഗാന്ത […]Read More

Spirituality

ദൈവദാസൻ ജോസഫ് അട്ടിപ്പേറ്റി മെത്രാപോലിത്ത ഭാഗം- 2 :ജീവിതാവസ്ഥയുടെ തിരഞ്ഞെടുപ്പും പ്രതിസന്ധികളും

ജീവിതാവസ്ഥയുടെ തിരഞ്ഞെടുപ്പും പ്രതിസന്ധികളും: Episode 2 1920 ൽ ബി.എ ക്ലാസിലെ പഠനം പൂർത്തിയായതോടെ ജോസഫിന്റെ അദ്ധ്യായനശ്രദ്ധ സർവ്വോൽകൃഷ്ടമായ വൈദിക ജീവിതത്തിലേക്ക് തിരിഞ്ഞു. ജോസഫ് അട്ടിപ്പേറ്റിക്ക് ദൈവവിളിയുടെ കാര്യത്തിൽ ചില പ്രതിബന്ധങ്ങൾ നേരിടേണ്ടി വന്നു. കുടുംബബന്ധമായിരുന്നു ഒന്നാമത്തേത്. പ്രായം കൊണ്ടും പ്രാപ്തി കൊണ്ടും പിതാവ് മാത്യു അട്ടിപ്പേറ്റിയെ സഹായിച്ച് കുടുംബഭാരം വഹിക്കേണ്ടത് മൂത്ത പുത്രനായ ജോസഫ് അട്ടിപ്പേറ്റിയായിരുന്നു. അമ്മ മരിക്കുമ്പോൾ സഹോദരിമാരായ അന്നയും മറിയക്കുട്ടിയും തീരെ കുഞ്ഞുങ്ങളായിരുന്നു. അവരെ സംരക്ഷിച്ചു വളർത്തുവാനുള്ള ഉത്തരവാദിത്വം ജോസഫ് അട്ടിപ്പേറ്റിക്കായിരുന്നു. (ഈ […]Read More

Uncategorized

വരാപ്പുഴ അതിരൂപതയിൽ ബയോ ഫ്ലോക്ക് മത്സ്യകൃഷി ഉദ്ഘാടനം ചെയ്തു

കൊച്ചി: സുഭിക്ഷ കേരളം സുരക്ഷാപദ്ധതി വരാപ്പുഴ അതിരൂപത – എന്ന പദ്ധതിയുടെ ഭാഗമായി കടവന്ത്ര സെന്റ്. സെബാസ്റ്റ്യൻ പള്ളിയങ്കണത്തിൽ ബയോഫ്ലോക്ക് രീതിയിലുള്ള മത്സ്യകൃഷിയുടെ ഉദ്ഘാടനം കൊച്ചി മേയർ ശ്രീമതി സൗമിനി ജെയിൻ നിർവഹിച്ചു. വരാപ്പുഴ അതിരൂപത വികാർ ജനറൽ മോൺ. മാത്യു ഇലഞ്ഞിമിറ്റം അധ്യക്ഷത വഹിച്ചു. മത്സ്യകൃഷി ഫോറം കൺവീനർ ഫാ. സജീവ് റോയ്, കടവന്ത്ര ഇടവക വികാരി ഫാ. ആൻറണി അറക്കൽ, ഡോ. ജിൻസൺ തുടങ്ങിയവർ സന്നിഹിതരായി. ചിത്രലാട ഇനത്തിൽപ്പെട്ട 2500 തിലാപ്പിയ മത്സ്യക്കുഞ്ഞുങ്ങളെയാണ് 20,000 […]Read More

Spirituality

ദൈവദാസനായ അഭിവന്ദ്യ ആർച്ച്ബിഷപ്പ് ജോസഫ് അട്ടിപ്പേറ്റി

ദൈവദാസനായ അഭിവന്ദ്യ ആർച്ച്ബിഷപ്പ് ജോസഫ് അട്ടിപ്പേറ്റി Episode 1 ജനനം, ബാല്യം, വിദ്യാഭ്യാസം വരാപ്പുഴ അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്ത, ദിവംഗതനായ അഭിവന്ദ്യ ജോസഫ് അട്ടിപ്പേറ്റി പിതാവ് 1894 ജൂൺ 25 ആം തീയതി ഓച്ചന്തുരുത്ത് ക്രൂസ് മിലാഗ്രസ് ഇടവകയിൽ അട്ടിപ്പേറ്റി തറവാട്ടിൽ പറമ്പേലിവീട്ടിൽ മാത്യുവിന്റെയും റോസയുടെയും അഞ്ചുമക്കളിൽ രണ്ടാമനായി ജനിച്ചു. പിതാവ് മാത്യു അട്ടിപ്പേറ്റി ഒരു വൈദികവിദ്യാർത്ഥിയായിരുന്നു. എന്നാൽ, അദ്ദേഹം പിന്നീട് തന്റെ ദൈവവിളി വൈദികാന്തസ്സിലേക്കല്ല എന്നു മനസ്സിലാക്കി ഗാർഹികാന്തസ് സ്വീകരിച്ചു. കൊച്ചുജ്യൂസെ എന്നതായിരുന്നു ജോസഫ് […]Read More

Local News

സുഭിക്ഷ കേരളം സുരക്ഷാപദ്ധതിയുടെ ഭാഗമായി വരാപ്പുഴ അതിരൂപതയിൽ മുറ ഇനത്തിൽപ്പെട്ട പോത്ത് കുഞ്ഞുങ്ങളെ

കൊച്ചി: വരാപ്പുഴ അതിരൂപത സുഭിക്ഷ കേരളം സുരക്ഷാ പദ്ധതിയുടെ ഭാഗമായി  മൃഗപരിപാലനത്തെ പ്രോത്സാഹിപ്പിക്കുന്നതിന്   ഹരിയാനയിൽ നിന്നും ഇറക്കുമതി ചെയ്തു 38 മുറ ഇനത്തിൽപ്പെട്ട പോത്തിൻ കുഞ്ഞുങ്ങളെവിതരണം ചെയ്തു. സുഭിക്ഷ കേരളം സുരക്ഷാ പദ്ധതിയുടെ ചെയർമാൻ മോൺസിഞ്ഞോർ .മാത്യു ഇലഞ്ഞിമിറ്റം വിതരണം ഉദ്ഘാടനം ചെയ്തു . മൃഗപരിപാലന പ്രൊജക്റ്റ് കൺവീനർ ഫാ. റോഷൻ കല്ലൂർ , ഫാ.ലിജോ പീറ്റർ  എന്നിവർ നേതൃത്വം നൽകി.  നമ്മുടെ നാട്ടിൽ വിവിധതരത്തിലുള്ള കൃഷികളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് സുഭിക്ഷ കേരളം  സുരക്ഷാപദ്ധതി, വരാപ്പുഴ അതിരൂപത […]Read More

International News

മംഗോളിയയിലെ ചെറിയ അജഗണവും അവരുടെ ഇടയനും

കിഴക്കന്‍ ഏഷ്യന്‍ രാജ്യമായ മംഗോളിയയിലെ ചെറിയ അജഗണത്തിന്‍റെ ഇടയന്‍, ബിഷപ്പ് ജോര്‍ജ്യോ മരേംഗോ പാപ്പാ ഫ്രാന്‍സിസുമായി നടന്ന കൂടിക്കാഴ്ച.  1. അതിരുകള്‍ തേടുന്ന അജപാലന വീക്ഷണം മംഗോളിയയില്‍ 17 വര്‍ഷമായി മിഷണറിയായി പ്രവര്‍ത്തിക്കുന്ന വടക്കെ ഇറ്റലിയിലെ പിയെഡ്മോണ്ട് സ്വദേശിയായ ബിഷപ്പ് മരേംഗോ ആഗസ്റ്റ് 19- Ɔο തിയതി ബുധനാഴ്ചയാണ് പാപ്പാ ഫ്രാന്‍സിസുമായി വ്യക്തിഗത കൂടിക്കാഴ്ച നടത്തിയത്. അതിരുകള്‍ക്കും അപ്പുറം ചെറിയ അജഗണങ്ങളെക്കുറിച്ച് കരുതലുള്ള പാപ്പാ ഫ്രാന്‍സിസ് തന്നെ കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് മംഗോളിയയിലെ അപ്പസ്തോലിക അധികാരിയായി നിയമിച്ചത്. […]Read More