admin

Kerala News

കോവിഡ് ഹെൽത്തുകിറ്റുമായി കെസിബിസി

കോവിഡ് ഹെൽത്തുകിറ്റുമായി കെസിബിസി   കൊച്ചി : കോവിഡ് 19 പ്രതിരോധത്തിൽ കേരള സർക്കാർ ഇച്ഛാശക്തിയോടെ മുന്നേറുകയാണ്. രണ്ടാം തരംഗത്തിൻ്റെ ഉഗ്രതയിൽ കേരളം തകർന്നടിയാതിരിക്കാൻകേരള ജനതമുഴുവൻ സർക്കാർ സംവിധാനങ്ങളോടു സ്വമനസ്സാ കൈകോർക്കുന്ന കാഴ്ചയാണ് എല്ലായിടത്തും. നാടിൻ്റെ പൊതുനന്മയ്ക്ക് എന്നും പ്രതിജ്ഞാബദ്ധയായ കത്തോലിക്കാസഭയിൽ നിന്നും ഈ കോവിഡു കാലത്തും ഒരു ശുഭവാർത്ത കേൾക്കാനാകുന്നു.   ഭവനങ്ങളിൽ തങ്ങുന്ന രോഗബാധിതർ :  ആശുപത്രികൾ നിറഞ്ഞു കവിയുന്ന ഒരവസ്ഥ കേരളത്തിനു വന്നുഭവിക്കാതിരിക്കാൻകോവിഡുബാധിതർ പ്രഥമഘട്ടത്തിൽ (A ഘട്ടം) വീടുകളിൽത്തന്നെ കഴിയണം എന്ന സർക്കാർ […]Read More

International News

അൽമായരായ മതബോധകർക്ക് ഔദ്യോഗിക പദവി നല്കും…..

അൽമായരായ മതബോധകർക്ക് ഔദ്യോഗിക പദവി നല്കും വത്തിക്കാൻ : “പുരാതനമായ സഭാശുശ്രൂഷ” (Antiquum ministerium) പാപ്പാ ഫ്രാൻസിസ് പ്രകാശിപ്പിച്ച നവമായ സ്വാധികാര അപ്പസ്തോലിക പ്രബോധനം :   1. “പുരാതനമായ സഭാശുശ്രൂഷ” : ക്രൈസ്തവ സമൂഹങ്ങളിൽ മതബോധനരംഗത്ത് പ്രകടവും വാസ്തവികവുമായ വിധത്തിൽ സമർപ്പിതരാകുന്ന അൽമായ പ്രേഷിതരെ ശുശ്രൂഷാപദവി നല്കി ഉയർത്തേണ്ടതാണെന്ന് പാപ്പാ ഫ്രാൻസിസ് പ്രസ്താവിച്ചു. മെയ് 11-ന് സഭയിൽ മതബോധനവും സുവിശേഷപ്രചാരണ ജോലിയും പൂർണ്ണമായും ഉൾക്കൊണ്ടു ജീവിക്കുന്ന അൽമായ സഹോദരങ്ങളെ സംബന്ധിച്ച് ഇറക്കിയ “പുരാതനമായ സഭാശുശ്രൂഷ” (Antiquum […]Read More

International News

അനുശോചനം

അനുശോചനം   കൊച്ചി : ഈ നൂറ്റാണ്ടിൽ കേരളം കണ്ട ശക്തയായ സ്ത്രീ നേതൃത്വമായിരുന്നു കെ ആർ ഗൗരിയമ്മ എന്ന് ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അനുസ്മരിച്ചു. ഇച്ഛാശക്തിയുള്ള ഒരു ഭരണാധികാരിയും രാഷ്ട്രീയ നേതാവുമായിരുന്ന ശ്രീമതി.കെ.ആർ.ഗൗരിയമ്മയുടെ കാലത്ത് പ്രശസ്തമായ നിരവധി നിയമനിർമാണങ്ങൾ കേരള നിയമസഭയിൽ നടന്നിട്ടുണ്ട് എന്ന് അദ്ദേഹം അനുസ്മരിച്ചു. മത്സ്യതൊഴിലാളികളുടെ വിഷയങ്ങളിൽ നിരന്തരം ഇടപെടൽ നടത്തിയിരുന്ന നിയമസഭാസാമാജിക കൂടിയായിരുന്നു ശ്രീമതി കെ ആർ ഗൗരിയമ്മ, കേരള രാഷ്ട്രീയ ചരിത്രത്തിൽ സ്ത്രീമുന്നേറ്റത്തിൻറെ ഉത്തമ സൂചനയായി കണക്കാക്കാവുന്ന വ്യക്തിത്വമാണ്. […]Read More

International News

മറ്റുള്ളവരെക്കുറിച്ച് കൂടുതൽ കരുതലുള്ളവരാകാം

മറ്റുള്ളവരെക്കുറിച്ച് കൂടുതൽ കരുതലുള്ളവരാകാം വത്തിക്കാൻ : മെയ് 10, തിങ്കളാഴ്ച സാമുഹ്യശ്രൃംഖലയിൽ പങ്കുവച്ച സന്ദേശം :   “മറ്റുളളവർ നമുക്കു ചെയ്തുതരണമെന്ന് ആഗ്രഹിക്കുന്നതെല്ലാം പകരം അവർക്കുവേണ്ടി നമുക്കു ചെയ്യാം (മത്തായി 7:12). മറ്റുള്ളവർ നമ്മെ ശ്രവിക്കണമോ? ആദ്യം നമുക്ക് അവരെ ശ്രവിക്കാം. നമുക്കു പ്രോത്സാഹനം ആവശ്യമുണ്ടോ? പ്രോത്സാഹനം നമുക്ക് അങ്ങോട്ട് ആദ്യം നല്കാം. നമുക്ക് ആരെങ്കിലും കരുതൽ തരാൻ ആഗ്രഹിക്കുന്നുവോ? എങ്കിൽ ഏകാകികളും പരിത്യക്തരുമായവർക്ക് നമുക്ക് ആദ്യം കരുതൽ നല്കാം.”  Read More

International News

അഫ്ഗാനിസ്ഥാന്‍റെ സമാധാനത്തിനായി പാപ്പാ പ്രാർത്ഥന അഭ്യർത്ഥിച്ചു

അഫ്ഗാനിസ്ഥാന്‍റെ സമാധാനത്തിനായി പാപ്പാ പ്രാർത്ഥന അഭ്യർത്ഥിച്ചു  വത്തിക്കാൻ : മെയ് 9, ഞായറാഴ്ച കണ്ണിചേർത്ത ട്വിറ്റർ സന്ദേശം :   “കാബൂളിൽ ശനിയാഴ്ച നടന്ന ഭീകരാക്രമണത്തിന് ഇരയായവർക്കുവേണ്ടി നമുക്കു പ്രാർത്ഥിക്കാം : സ്കൂളിൽനിന്ന് മടങ്ങുകയായിരുന്ന നിരവധി പെൺകുട്ടികളാണ് മനുഷ്യത്വരഹിതമായ ഈ കൃത്യത്തിന് ഇരയായത്. അവർക്ക് ഓരോരുത്തർക്കും അവരുടെ കുടുംബാംഗങ്ങൾക്കുംവേണ്ടിയും നമുക്കു പ്രാർത്ഥിക്കാം. അഫ്ഗാനിൽ ദൈവം സമാധാനം കൈവരുത്തുമാറാകട്ടെ.”Read More

International News

ദൈവസ്നേഹം ലോകത്തിനായ് പങ്കുവച്ച ക്രിസ്തു

ദൈവസ്നേഹം ലോകത്തിനായ് പങ്കുവച്ച ക്രിസ്തു   വത്തിക്കാൻ : മെയ് 9, ഞായറാഴ്ച സുവിശേഷത്തെ ആധാരമാക്കി പാപ്പാ ഫ്രാൻസിസ് പങ്കുവച്ച ട്വിറ്റർ സന്ദേശം :   “പിതാവ് നല്കുന്ന അതേ സ്നേഹമാണ് യേശു നമുക്കും തരുന്നത് : പരിശുദ്ധവും വ്യവസ്ഥകൾ ഇല്ലാത്തതും അകമഴിഞ്ഞതുമായ സ്നേഹം. അതു നല്കുന്നതിലൂടെ പിതാവിനെ അറിയാൻ അവിടുന്നു നമ്മെ പ്രാപ്തരാക്കുന്നു. അങ്ങനെ ലോകത്തിന്‍റെ ജീവനുവേണ്ടിയുള്ള തന്‍റെ ദൗത്യത്തിൽ നമ്മെ ഭാഗഭാക്കുകളാക്കുകയും ചെയ്യുന്നു.” #ഇന്നത്തെസുവിശേഷം (യോഹ. 15 : 9-17).Read More

International News

“ജരൂസലേം ഏറ്റുമുട്ടലുകളുടെയല്ല കണ്ടുമുട്ടലുകളുടെ നാടാവണം…”

“ജരൂസലേം ഏറ്റുമുട്ടലുകളുടെയല്ല കണ്ടുമുട്ടലുകളുടെ നാടാവണം…” വത്തിക്കാൻ : മെയ് 9, ഞായറാഴ്ച പാപ്പാ ഫ്രാൻസിസ് ട്വിറ്ററിൽ പങ്കുവച്ച ചിന്ത : മദ്ധ്യാഹ്നത്തിൽ വത്തിക്കാനിൽ നടന്ന സ്വർല്ലോക രാജ്ഞീ… ത്രികാലപ്രാർത്ഥനയുടെ അന്ത്യത്തിൽ പാപ്പാ ജരൂസലേമിലെ സ്ഥിതിഗതികളെക്കുറിച്ചു പരാമർശിച്ചതാണ് ട്വിറ്റർ സന്ദേശമാക്കിയത്. “ജരൂസലേമിലെ സംഭവ വികാസങ്ങളെ തികച്ചും ഉൽക്കണ്ഠയോടെയാണ് ഞാൻ പിന്തുടരുന്നത്. അക്രമാസക്തമായ ഏറ്റുമുട്ടലുകളുടെയല്ല കണ്ടുമുട്ടലുകളുടെ സ്ഥലമാകട്ടെ അതെന്ന് ഞാൻ പ്രാർത്ഥിക്കുന്നു – പ്രാർത്ഥനയുടേയും സമാധാനത്തിന്‍റെ ഒരിടം. അക്രമം അക്രമത്തിനു മാത്രമേ വഴിയൊരുക്കൂ. ഈ സംഘർഷങ്ങൾ മതിയാക്കണം.”  Read More

Kerala News

തീരമേഖല മാനേജ്മെൻറ് പ്ലാൻ – മുഖ്യമന്ത്രിക്ക് കത്ത് നൽകി.

തീരമേഖല മാനേജ്മെൻറ് പ്ലാൻ – അഭിപ്രായങ്ങൾ നൽകാൻ മതിയായ സാവകാശം നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി.   കൊച്ചി : 2019 ലെ തീര നിയന്ത്രണ വിജ്ഞാപനതോടനുബന്ധിച്ച് തയ്യാറാക്കിയിരിക്കുന്ന കരട് മാപ്പിലെ വിവരങ്ങളിൽ രണ്ടാഴ്ചയ്ക്കുള്ളിൽ അഭിപ്രായം അറിയിക്കണം എന്ന് ആവശ്യപ്പെട്ട് തീരമേഖല പരിപാലന അതോറിറ്റി തദ്ദേശ ഭരണകൂടങ്ങൾക്ക് നൽകിയിട്ടുള്ള അറിയിപ്പിൻറെ സമയപരിധി കോവിഡ് പശ്ചാത്തലത്തിൽ ദീർഘിപ്പിച്ച് നൽകണമെന്നും വിഷയം ബാധിക്കുന്ന എല്ലാവർക്കും കരട് മാപ്പ് പരിശോധിക്കാനും അഭിപ്രായങ്ങൾ അറിയിക്കുവാനും അവസരം നൽകണമെന്നും കെ.എൽ.സി.എ സംസ്ഥാനസമിതി മുഖ്യമന്ത്രിക്ക് […]Read More

Kerala News

ജീവകാരുണ്യ പ്രവർത്തനങ്ങൾ

ജീവകാരുണ്യ പ്രവർത്തനങ്ങൾ   കൊച്ചി : അതീവ ഗുരുതരമായകോവിഡ് മഹാമാരിയുടെ ഈ സാഹചര്യത്തിൽ ജനങ്ങളുടെ സംരക്ഷണത്തിനായി ജീവൻ പണയം വെച്ചു കൊണ്ട് പ്രവർത്തിക്കുന്ന എല്ലാ നിയമപാലകരേയും നന്ദിയോടെ ഓർത്ത്.. അവർക്ക് ഒരു താങ്ങായി ജനങ്ങൾ നൽകുന്ന ചില ജീവകാരുണ്യ പ്രവർത്തനങ്ങൾ….. തേവർകാട് തിരുഹൃദയ ദേവാലയ ഇടവക അംഗങ്ങളുടെയും ചില സുമനസ്സുകളുടെയും സഹായത്തോടെ സമാഹരിച്ച ഗ്ലൗസുകളും ഫേസ് ഫീൽഡുകളും സർജിക്കൽ മാസ്കുകളും ചാവക്കാട് തിരുഹൃദയ ദേവാലയ കേന്ദ്ര സമിതി ലീഡർ ശ്രീ. സെബാസ്റ്റ്യൻ മണലി പറമ്പിൽ വരാപ്പുഴ പോലീസ് […]Read More

Kerala News

പ്രൊഫ .വാലൻറ്റൈൻ ഡിക്രൂസ് വിരമിച്ചു.

പ്രൊഫ .വാലൻറ്റൈൻ ഡിക്രൂസ് വിരമിച്ചു. കളമശ്ശേരി : 31 വർഷം നീണ്ട സുദീർഘമായ സേവനത്തിനുശേഷം പ്രൊഫസർ.വാലൻറ്റൈൻ ഡിക്രൂസ് സെന്റ് പോൾസ് കോളജിൽ നിന്ന് വിരമിച്ചു.   കോളേജ് പ്രിൻസി പ്പാൾഇൻ ചാർജ്, വൈസ് പ്രിൻസിപ്പാൾ, ഗണിത വിഭാഗം വകുപ്പ് മേധാവി ,സ്കോളർഷിപ്പ് നോഡൽ ഓഫീസർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരള യൂണിവേഴ്സിറ്റിയിൽ നിന്നും രണ്ടാം റാങ്കോടെ ഗണിതത്തിൽ ബിരുദം നേടി. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി യിൽ നിന്ന് ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും CUSAT ഇൽ നിന്ന് ഗണിതശാസ്ത്രത്തിൽ […]Read More