admin

Latest News

“വരാപ്പുഴ എൻറെ അതിരൂപത ” പുസ്തകപ്രകാശനം നടത്തി.

“വരാപ്പുഴ എൻറെ അതിരൂപത ” പുസ്തകപ്രകാശനം നടത്തി.  “വരാപ്പുഴ എന്റെ അതിരൂപത” എന്ന  വരാപ്പുഴ അതിരൂപതയുടെ ചരിത്രം ഉൾക്കൊള്ളുന്ന പുസ്തകത്തിൻറെ  പ്രകാശനകർമ്മം വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് നിർവഹിച്ചു. ഇളങ്കുന്നപ്പുഴ  സെൻറ്. സെബാസ്റ്റ്യൻ പള്ളി ഇടവക വികാരി ഫാ. കുര്യൻ മാരാപറമ്പിൽ  ആദ്യകോപ്പി ഏറ്റുവാങ്ങി. ഈ മഹനീയ ചരിത്ര ഗ്രന്ഥത്തിൻറെ  രചയിതാവ് പ്രശസ്ത ചരിത്രാന്വാഷകനും വരാപ്പുഴ അതിരൂപതയിലെ കൊങ്ങോർപ്പിള്ളി സെൻറ്. ആൻറണീസ് പള്ളി ഇടവക അംഗവുമായ  ശ്രീ. ജോസഫ് മാനിഷാദ് മട്ടക്കൽ […]Read More

Carrier

കുക്കിംഗ് – കേക്ക് ബേക്കിംഗ് :  രണ്ടാമത്തെ ബാച്ചിന്റെ പരിശീലനം ആരംഭിച്ചു.

  കൊച്ചി : വരാപ്പുഴ അതിരൂപത നടപ്പിലാക്കുന്ന സുഭിക്ഷ കേരളം സുരക്ഷാപദ്ധതിയുടെ ഭാഗമായ ചെറുകിട സംരംഭകത്വ വികസന പരിപാടിയോടനുബന്ധിച്ച് കുക്കിംഗ് -കേക്ക് ബേക്കിംഗ് രണ്ടാമത്തെ ബാച്ചിന്റെ ക്ലാസ്സുകൾ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി യിൽ ആരംഭിച്ചു. പരിശീലനപരിപാടി ESSS ഡയറക്ടറും സുഭിക്ഷ കേരളം സുരക്ഷാ പദ്ധതി വൈസ് ചെയർമാനുമായ ഫാ. മാർട്ടിൻ അഴീക്കകത്ത് ഉദ്ഘാടനം നിർവഹിച്ചു. ESSS അസിസ്റ്റന്റ് ഡയറക്ടർ ഫാ. ഫോസ്റ്റിൻ ഫെർണാണ്ടസ് അധ്യക്ഷപദം അലങ്കരിച്ചു. റിറ്റ്സൻ ദേവസ്സി, സീമ റോയ്, ഷെഫ് ജോഷി വർഗ്ഗീസ് […]Read More

Spirituality

ദൈവദാസൻ ജോസഫ് അട്ടിപ്പേറ്റി മെത്രാപോലിത്ത -ഭാഗം – 7 രാജകീയ സ്വീകരണവും, ഡോ.

Episode- 7 കൊച്ചി: 1933 സെപ്റ്റംബർ 9 ആം തീയതി ആസ്ഥാനനഗരമായ എറണാകുളത്ത് തിരിച്ചെത്തിയ ദിവ്യശ്രീ ജോസഫ് അട്ടിപ്പേറ്റി തിരുമേനിയെ സ്വീകരിക്കുവാനായി വരാപ്പുഴ അതിരൂപതയിലെ ജനങ്ങളും പട്ടാഭിഷേകകമ്മിറ്റിക്കാരും വിപുലമായ സജ്ജീകരണങ്ങൾ ചെയ്തിരുന്നു. എറണാകുളത്ത് രാജകീയമായ സ്വീകരണമാണ് ഒരുക്കിയിരുന്നത്. എറണാകുളത്ത് ടാറ്റാ കമ്പനിക്കടുത്തുള്ള പഴയ റെയിൽവേ സ്റ്റേഷൻ മുതൽ അതിമെത്രാസന മന്ദിരം വരെ റോഡ് ഉടനീളം ആർച്ചുകളാലും തോരണങ്ങളാലും കുലവാഴകളിലും അലങ്കരിച്ചു. റോഡ് വെള്ളമണൽ വാരിവലിച്ച് മനോഹരമാക്കി. രാജഭരണകാലമായിരുന്ന അന്ന്, പിതാവിനെ റെയിൽവേ സ്റ്റേഷനിൽ നിന്ന് എതിരേറ്റുകൊണ്ടുവരാനായി കൊച്ചി […]Read More

Carrier

തയ്യൽ, എംബ്രോയിഡറി പരിശീലനം ആരംഭിച്ചു.

കൊച്ചി : വരാപ്പുഴ അതിരൂപത നടപ്പിലാക്കുന്ന സുഭിക്ഷ കേരളം സുരക്ഷാപദ്ധതിയുടെ ഭാഗമായ ചെറുകിട സംരംഭകത്വ വികസന പരിപാടിയോടനുബന്ധിച്ച് തയ്യൽ – എംബ്രോയിഡറി ക്ലാസ്സുകൾ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി യിൽ ആരംഭിച്ചു. പരിശീലന പരിപാടി വരാപ്പുഴ കുടുംബ യൂണിറ്റ് ഡയറക്ടറും സുഭിക്ഷ കേരളം സുരക്ഷാ പദ്ധതി വൈസ് ചെയർമാനുമായ ഫാ. ആന്റെണി അറക്കൽ ഉദ്ഘാടനം നിർവഹിച്ചു. ESSS ഡയറക്ടർ ഫാ. മാർട്ടിൻ അഴീക്കകത്ത് അധ്യക്ഷപദം അലങ്കരിച്ചു. ഫാ. ഫോസ്റ്റിൻ ഫെർണാണ്ടസ്, റിറ്റ്സൻ ദേവസ്സി, സീമ റോയ് എന്നിവർ […]Read More

Kerala News

പുനരുദ്ധാരണം നടത്തിയ ഓച്ചന്തുരുത്ത് കുരിശിങ്കൽ, ക്രൂസ് മിലാഗ്രാസ് പള്ളി

കൊച്ചി : വ്യാഴാഴ്ച (5-11-2020) വൈകുന്നേരം 5 മണിക്ക്, പുനരുദ്ധാരണം നടത്തിയ ഓച്ചന്തുരുത്ത് കുരിശിങ്കൽ, ക്രൂസ് മിലാഗ്രാസ് പള്ളി വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് ആശീർവദിച്ച് പ്രാർത്ഥനക്കായി തുറന്നുകൊടുത്തു. ഇറ്റാലിയൻ വസ്തുശിൽപ മാതൃകയിൽ നിർമ്മിച്ചിട്ടുള്ള ഈ ദേവാലയം നിർമ്മിച്ച് തീർക്കുവാൻ 25 വർഷം എടുത്തു. ഈ ദേവാലയത്തിന് പൗരാണിക പ്രൗഢിയും ഗാംഭീര്യവും നിലനിർത്തിക്കൊണ്ടാണ് നവീകരിച്ചിട്ടുള്ളത്. സർക്കാർ പ്രോട്ടോകോൾ പാലിച്ചാണ് ആശിർവാദകർമ്മം നിർവഹിച്ചത്.Read More

Carrier

ചെറുകിട സംരംഭകത്വത്തിനു തുടക്കമായി

  കൊച്ചി: വരാപ്പുഴ അതിരൂപത നടപ്പിലാക്കുന്ന സുഭിക്ഷ കേരളം സുരക്ഷാപദ്ധതിയുടെ ഭാഗമായ ചെറുകിട സംരംഭകത്വ വികസന പരിപാടികൾ ആരംഭിച്ചു. എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി യിൽ വച്ച് നടന്ന കാറ്ററിംഗ്,കേക്ക് ബേക്കിങ് പരിശീലനപരിപാടികൾ വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ.മാത്യു ഇലഞ്ഞിമിറ്റം ഉദ്ഘാടനം നിർവഹിച്ചു. ESSS ഡയറക്ടർ ഫാദർ . മാർട്ടിൻ അഴീക്കകത്ത് അധ്യക്ഷപദം അലങ്കരിച്ചു. ഫാദർ ഫോസ്റ്റിൻ ഫെർണാണ്ടസ്, റിറ്റ്സൻ ദേവസ്സി, സീമ റോയ് എന്നിവർ ആശംസ പ്രസംഗം നടത്തി. 5 ദിവസം നീണ്ടുനിൽക്കുന്ന തൊഴിൽ […]Read More

Uncategorized

ദൈവദാസൻ ജോസഫ് അട്ടിപ്പേറ്റി മെത്രാപോലിത്ത -ഭാഗം – 6 : മെത്രാൻപട്ടാഭിഷേകം

മെത്രാൻപട്ടാഭിഷേകം: Episode – 6 കൊച്ചി:  ജൂബിലി വർഷമായ 1933 ലെ പരിശുദ്ധ ത്രീത്വത്തിന്റെ തിരുനാൾ ദിനമായി ജൂൺ 11 നു അഭിഷേകകർമ്മം നടത്തുവാനാണ് പരിശുദ്ധ പിതാവ് പതിനൊന്നാം പീയൂസ് പാപ്പാ നിശ്ചയിച്ചത്. ചൈനയിലെ മറ്റു നാല് മിഷൻ പ്രദേശങ്ങളിൽ നിന്നുള്ള തദ്ദേശീയരായ നാലു മെത്രാന്മാരെയും ( ബിഷപ്പ് ടോം, ബിഷപ്പ് ഫാൻ, ബിഷപ്പ് സ്സോയി, ബിഷപ്പ് ലീ എന്നിവർ) ഇതോടൊപ്പം അഭിഷേകം ചെയ്യുവാൻ നിശ്ചയിച്ചു. വിശ്വമഹാദേവാലയമായ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ ‘സിംഹാസനത്തിന്റെ അൾത്താര’യാണ് (Altare della […]Read More

National News

നിലനിൽപ്പിനു വേണ്ടി,നിലപാടുകൾക്കെതിരെ

  കൊച്ചി : പാർശ്വവത്‌കരിക്കപ്പെട്ടവർക്കും അടിച്ചമർത്തപ്പെട്ടവർക്കുമായി ശബ്ദമുയർത്തുകയും, അവരുടെ നീതിക്കുവേണ്ടി ദിനരാത്രങ്ങൾ പോരാടുകയും ചെയ്ത ജനസേവകരെ, ഭരണകൂടം തള്ളിപ്പറയുന്നതും ദ്രോഹിക്കുന്നതുമെല്ലാം ഒരു നിത്യചര്യയാണെന്ന് ചരിത്രം പരിശോധിച്ചാൽ നമുക്ക് മനസ്സിലാകും. മയിലമ്മയും ദയാഭായും, എന്തിന്, നമ്മുടെ രാഷ്ട്രപിതാവ് പോലും, ജനനന്മയ്ക്കായി നിലകൊണ്ടതിന് അനുഭവിച്ച യാതനകൾ നമുക്ക് വ്യക്തമാണ്. ദേശദ്രോഹം ആരോപിച്ചു, കോടികൾ കൊയ്യുന്നവരെ പിന്തുണച്ച്, അഴിമതി പൂണ്ട ഭരണകൂടം, സാമൂഹ്യപ്രവർത്തകരിൽ പലരെയും തങ്ങളുടെ പിന്തിരിപ്പൻ വിധികൾക്ക്‌ ഇരയാക്കിയിട്ടുണ്ട്. ഈയിടെ ആ പട്ടികയിൽ ചേർക്കപ്പെട്ടയാളാണ് മലയാളിയായ ജസ്യൂട്ട് വൈദീകൻ ഫാദർ […]Read More

Kerala News

ജോസഫ് മാർത്തോമാ മെത്രാപ്പോലീത്ത, മാനുഷിക മൂല്യങ്ങൾ മുറുകെപിടിച്ച ഇടയൻ: ആർച്ച്ബിഷപ് ഡോ .

  കൊച്ചി : മാർത്തോമാ സഭാ തലവൻ ഡോ . ജോസഫ് മാർത്തോമാ മെത്രാപോലിത്ത മാനുഷിക മൂല്യങ്ങൾ മുറുകെ പിടിച്ച വലിയ ഇടയൻ ആയിരുന്നു എന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ . ജോസഫ് കളത്തിപ്പറമ്പിൽ അനുസ്മരിച്ചു . ഡോ . ജോസഫ് മാർത്തോമാ മെത്രാപോലിത്തയുടെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം . തന്റെ ജീവിതകാലഘട്ടത്തിൽ പാവപ്പെട്ടവരോടും ദളിതരോടും പക്ഷം ചേരുകയും അവരുടെ ഉന്നമനത്തിനായി അദ്ദേഹം പ്രവർത്തിക്കുകയും ചെയ്തു . ആത്മീയവും , സാമൂഹികവും, സാംസ്കാരികവുമായ […]Read More

Spirituality

ദൈവദാസൻ ജോസഫ് അട്ടിപ്പേറ്റി മെത്രാപോലിത്ത -ഭാഗം- 5 ; തദ്ദേശീയ മെത്രാൻ

തദ്ദേശീയ മെത്രാൻ (Episode -5) ബെനെഡിക്ട് പതിനഞ്ചാം പാപ്പയുടെ വിശ്രുതമായ Maximum Illud എന്ന വിളംബരത്തിൽ വൃക്തമാക്കുന്നതുപോലെ, സ്വയം പര്യാപ്തതയും കാര്യക്ഷമതയും കൈവരിച്ച മിഷൻ രൂപതകളുടെ ഭരണചുമതല തദ്ദേശീയരെ ഏല്പിക്കാവുന്നതാണെന്ന് ക്രാന്തദർശിയായ എയ്ഞ്ചൽ മേരി പിതാവ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. അതിൽ സമ്പൂർണതൃപ്തനും അതീവം ബോധവാനുമായിരുന്ന പിതാവ് തദനുസാരം റോമിലേക്ക് ശുപാർശകൾ അയച്ചു.   അങ്ങനെ വരാപ്പുഴയ്ക്ക് സ്വയം ഭരണാധികാരം നൽകുന്നതിന്റെ ഭാഗമായി ഒരു സഹായമെത്രാനെ നിയമിക്കാൻ റോം നിശ്ചയിച്ചു. തന്റെ പിൻഗാമിയാകാൻ സർവഥാ യോഗ്യനാണു ഡോ. ജോസഫ് അട്ടിപ്പേറ്റിയെന്ന് […]Read More