കൃതജ്ഞതയോടെ ഫ്രാൻസീസ് സൈമൺ വല്ലാർപാടത്തമ്മയുടെസന്നിധിയിൽ വല്ലാർപാടം : ടൗട്ടേ ചുഴലിക്കാറ്റിൽപെട്ട് ബോംബേയ്ക്കടുത്ത് കടലിൽ മുങ്ങിയ വരപ്രദ എന്ന കപ്പലിൽ നിന്ന് രക്ഷപ്പെട്ട് നാട്ടിലെത്തിയ ഫ്രാൻസീസ് സൈമൺ വല്ലാർപാടം ബസിലിക്കയിലെത്തി. തന്റെ രക്ഷകയെന്നു് ഉറച്ച് വിശ്വസിക്കുന്ന വല്ലാർപാടത്തമ്മയ്ക്ക് കൃതജ്ഞത അർപ്പിക്കുന്നതിനാണ് ഭാര്യ ഷിജി, മക്കളായ ക്രിസ്റ്റഫർ, സ്റ്റീവ് എന്നിവർക്കൊപ്പം ഫ്രാൻസീസ് ദേവാലയത്തിലെത്തിയത്. ബസിലിക്ക റെക്ടർ ഫാ.ആൻറണി വാലുങ്കൽ, സഹവികാരിമാരായ ഫാ.ജോസ്ലിൻ, ഫാ.റിനോയ് സെവ്യർ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. പരിശുദ്ധ വല്ലാർപാടത്തമ്മയ്ക്ക് അടിമ സമർപ്പണം നടത്തിയ ഫ്രാൻസീസ്, […]Read More
മനുഷ്യന്‍റെ വിശ്വാസാനുഭവമാണ് പ്രാർത്ഥനയെന്നു പാപ്പാ …… മെയ് 26, ബുധനാഴ്ച പൊതുകൂടിക്കാഴ്ചയിലെ പ്രഭാഷണത്തിൽനിന്ന്… വത്തിക്കാനിൽ അപ്പസ്തോലിക അരമനയുടെ ഉമ്മറത്തെ ഡമാഷീൻ ചത്വരത്തിലെ തുറസ്സായ വേദിയിലായിരുന്നു ഇത്തവണയും പൊതുകൂടിക്കാഴ്ച പ്രഭാഷണം. കോവിഡ്-19 പ്രോട്ടോക്കോൾ മാനിച്ചുള്ള പരിപാടിയിൽ ജനങ്ങളുടെ പങ്കാളിത്തം പരിമിതപ്പെടുത്തിയിരുന്നു. 1. ദൈവത്തിൽനിന്നും മാന്ത്രികശക്തി പ്രതീക്ഷിക്കരുത് : പ്രാർത്ഥനയെ ഒരു വിശ്വാസാനുഭവമായി കാണാതെ നാം ചോദിക്കുന്നതു നല്കുന്ന ദൈവത്തിന്‍റെ മാന്ത്രിക ശക്തിയും അത്ഭുതകരമായ ഇടപെടലും പ്രതീക്ഷിക്കുന്നതിൽ അപകടമുണ്ടെന്ന് പാപ്പാ ആമുഖമായി പ്രസ്താവിച്ചു. ഇങ്ങനെ പ്രതീക്ഷിക്കുന്ന അത്ഭുതവും അടയാളവും […]Read More
സ്വാർത്ഥതയുടെ പ്രലോഭനങ്ങളിൽപെട്ട് ഭൂവിഭവങ്ങളുടെ വേട്ടക്കാരാകാതിരിക്കുക വത്തിക്കാൻ : ലൗദാത്തോ സി 2021 പ്രവർത്തന വേദിയുടെ ഉൽഘാടനം നടത്തിക്കൊണ്ട് പാപ്പാ നൽകിയ സന്ദേശം. ലൗദാത്തോ സീയുടെ 7 വർഷത്തേക്കുള്ള പ്രവർത്തന പദ്ധതിക്കായുള്ള പ്രവർത്തനവേദിക്കു പാപ്പാ ആരംഭം കുറിച്ചു. ലൗ ദാത്തോ സീ എന്ന ചാക്രീക ലേഖനം വഴി 2015ൽ സന്മനസ്സുള്ള സകലരെയും നമ്മുടെ പൊതുഭവനമായ ഭൂമിയുടെ പരിരക്ഷണത്തിനായി താൻ ക്ഷണിച്ചിരുന്നു എന്നും നമ്മുടെ കൊള്ളയടി മനോഭാവവും ഭൂമിയുടെയും വിഭവങ്ങളുടെയും യജമാനൻമാരെന്നും ഭാവിച്ച് കൊണ്ട് ദൈവം തന്ന നന്മകളെ ഉത്തരവാദിത്വമില്ലാതെ […]Read More
ഭൂമുഖത്ത് വംശനാശം ഭവിക്കുന്ന ജന്തുക്കളും സസ്യങ്ങളും വത്തിക്കാൻ : അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ വാരത്തിൽ – മെയ് 22, ശനിയാഴ്ച പാപ്പാ ഫ്രാൻസിസ് പങ്കുവച്ച ട്വിറ്റർ സന്ദേശം : “ആയിരക്കണക്കിനു സസ്യജാലങ്ങളും ജന്തുവംശങ്ങളും അപ്രത്യക്ഷമാകുന്നതാണ് നാം ഓരോ വർഷവും കാണുന്നത്. മനുഷ്യരുടെ ചെയ്തികൾ മൂലമാണ് മിക്കവയും വംശനാശത്തിന് ഇരകളാകുന്നത്. അവയുടെ നിലനില്പിലൂടെ ദൈവമഹത്വം വിളിച്ചോതാൻ അവയ്ക്ക് ഇനി സാദ്ധ്യമല്ല. അവയെ ഇല്ലാതാക്കുവാൻ ആർക്കാണ് അവകാശം…?” #ജൈവവൈവിധ്യം #അങ്ങേയ്ക്കുസ്തുതിയായിരിക്കട്ടെവാരംRead More
വിശുദ്ധ ഇഗ്നേഷ്യസ് ലയോള മുറിപ്പെട്ടതിന്‍റെ 500-ാം വാർഷികം വത്തിക്കാൻ : മെയ് 20 വ്യാഴം – വിശുദ്ധ ഇഗ്നേഷ്യസിന്‍റെ സ്മരണയിൽ ഈശോസഭാംഗം കൂടിയായ പാപ്പാ ഫ്രാൻസിസ് ട്വിറ്ററിൽ പങ്കുവച്ച സന്ദേശമാണിത്. “പാംപ്ലോനയിൽ വിശുദ്ധ ഇഗ്നേഷ്യസ് മുറിവേറ്റതിന്‍റെ 500-ാം വാർഷിക ദിനത്തിൽ ഈശോസഭാ സ്ഥാപകനായ വിശുദ്ധന്‍റെ മനഃപരിവർത്തനത്തിന്‍റെ യാത്രയിൽ പങ്കുചേരാൻ എല്ലാവരെയും ഞാൻ ക്ഷണിക്കുന്നു. അതിലൂടെ നാമും നവീകരിക്കപ്പെടുവാനും എല്ലാം പുതുതായി തുടങ്ങുവാനും ഇടവരട്ടെ.” പാംപ്ലോന പോരാട്ടം : ഫ്രാൻസും ഹാഫ്സ്ബർഗും തമ്മിൽ 1521-1526 കാലയളവിൽ നടന്ന […]Read More
യുവജന സംഗമങ്ങൾക്കുള്ള നവമായ നിർദ്ദേശങ്ങൾ വത്തിക്കാൻ നല്കുന്ന പൊതുവായ നിർദ്ദേശങ്ങളുടെ വിശദാംശങ്ങൾ താഴെ ചേർക്കുന്നു : 1. ആമുഖം യുവജനങ്ങളുടെ വളർച്ചയ്ക്കും രൂപീകരണത്തിനും സഹായകമാകുന്ന വിധത്തിൽ രൂപതാതലങ്ങളിൽ (WYD) യുവജനോത്സവങ്ങൾ ക്രിയാത്മകമായും ഐകരൂപ്യത്തോടെയും നടത്തുന്നതിനാണ് വത്തിക്കാൻ പുതിയ നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നത്. ഇന്ന് ലോകമെമ്പാടും വ്യാപിച്ചിട്ടുള്ള കോവിഡ് 19-മഹാമാരി കാരണമാക്കുന്ന അകൽച്ചയും സംഗമിക്കുന്നതിനുള്ള സാദ്ധ്യതക്കുറവുകളും പരിഗണിച്ചുകൊണ്ടുതന്നെയാണ് വത്തിക്കാൻ യുവജനസംഗമത്തിനുള്ള പുതിയ രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. ഒരോ യുവാവിന്‍റേയും യുവതിയുടേയും മനസ്സിൽ തെളിയുന്ന ഔദാര്യത്തിന്‍റേയും, ആദർശങ്ങൾക്കും മൂല്യങ്ങൾക്കുമായുള്ള ദാഹത്തിന്‍റേയും ജീവിതനന്മയെ പതിന്മടങ്ങായി […]Read More
പാപ്പാ ഫ്രാൻസിസിനെ സ്വീകരിക്കാൻ ഹങ്കറി ഒരുങ്ങുന്നു. വത്തിക്കാൻ : 52-Ɔമത് രാജ്യാന്തര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ് 2021 സെപ്തംബർ 5-മുതൽ 12-വരെ തിയതികളിൽ തലസ്ഥാന നഗരമായ ബുഡാപെസ്റ്റിൽ ഹങ്കറിയിലെ ബുഡാപെസ്റ്റിൽ അരങ്ങേറാൻ പോകുന്ന 52-ാമത് രാജ്യാന്തര ദിവ്യകാരുണ്യ കോൺഗ്രസ്സിന്‍റെ സമാപന ദിവ്യബലിയിൽ സെപ്തംബർ 12-ന് ഒരു തീർത്ഥാടകനെപ്പോലെയായിരിക്കും പാപ്പാ ഫ്രാൻസിസ് എത്തുന്നത്. അണിഞ്ഞൊരുങ്ങുന്ന ബലിവേദി : സമാപന ദിവ്യബലി അർപ്പിണം ബുഡാപെസ്റ്റിലെ ധീരയോദ്ധാക്കളുടെ ചത്വരത്തിലായിരിക്കും (Majestic Heroes Square). പാപ്പായുടെ ദിവ്യബലിയ്ക്ക് 2000-പേരുടെ ഗായകസംഘം […]Read More
പ്രാർത്ഥനയിൽ ഇടർച്ചയുണ്ടാകുമ്പോൾ എന്തുചെയ്യും…? വത്തിക്കാൻ : മെയ് 19, ബുധനാഴ്ച സാമൂഹ്യശ്രൃംഖലയിൽ കണ്ണിചേർത്ത സന്ദേശം : “പ്രാർത്ഥനയിൽ പലവിചാരംമൂലം നമുക്കു സംഭവിക്കുന്ന അപശ്രദ്ധയെക്കുറിച്ച് എന്തുചെയ്യാനാകും? അതിനെ നേരിടാൻ നമ്മുടെ ഹൃദയങ്ങൾ എളിമയോടെ ദൈവത്തിനുതന്നെ സമർപ്പിക്കാം. അപ്പോൾ അവിടുന്ന് അതിനെ ശുദ്ധീകരിക്കുകയും ഏകാഗ്രതയിലേയ്ക്കു തിരികെക്കൊണ്ടുവരികയും ചെയ്യും.” Read More
Ph.D യും Queen Elizabeth II Diamond Jubily Scholarship -ഉം കരസ്ഥമാക്കി മലയാളിയായ അനീഷ്മ പീറ്റർ ….. കൊച്ചി : കാനഡയിലെ Quebec at Trois – Rivieres University യിൽ നിന്നും, എനർജി & മെറ്റീരിയൽ സയൻസ് -ൽ ഡോക്ടറേറ്റ് നേടിയ അനീഷ്മ പീറ്റർ അതോടൊപ്പം “” Queen Elizabeth II Diamond Jubily Scholarship -“, ഉം കരസ്ഥമാക്കി… ആലുവ തോട്ടേക്കാട്ടുകര സെന്റ് .ആൻസ് ഇടവക അംഗമായ താന്നി പള്ളി വീട്ടിൽ […]Read More
ആശയവിനിമയത്തിലൂടെ സത്യത്തിനു സാക്ഷികളാകേണ്ടവർ…….. വത്തിക്കാൻ : മെയ് 16-ാം തിയതി ഞായറാഴ്ച പാപ്പാ ഫ്രാൻസിസ് ട്വിറ്ററിൽ കണ്ണിചേർത്ത ചിന്തകൾ. ആഗോളതലത്തിൽ ഉത്ഥാനമഹോത്സവം കഴിഞ്ഞു വരുന്ന പെസഹാക്കാലം 7-ാം വാരം ഞായറാഴ്ച ലോക മാധ്യമദിനം ആചരിക്കുന്നതിനോട് അനുബന്ധിച്ചു കണ്ണിചേർത്ത ‘ട്വിറ്റർ’ സന്ദേശം : “നാം നടത്തുന്ന ആശയവിനിമയങ്ങൾക്കും, പങ്കുവയ്ക്കുന്ന വിവരങ്ങൾക്കും, വ്യാജവാർത്തകളെ തുറന്നു കാട്ടിക്കൊണ്ട് അവയെ നിയന്ത്രിക്കുവാനുള്ള പരിശ്രമത്തിനും നാമെല്ലാം ഉത്തരവാദികളാണ്. പോവുക, കാണുക, പങ്കുവയ്ക്കുക എന്നിവയിലൂടെ നാമെല്ലാവരും സത്യത്തിനു സാക്ഷികളാകേണ്ടവരാണ്.” #ലോകമാധ്യമദിനംRead More