നമ്മെ രൂപാന്തരപ്പെടുത്തുന്ന ഉത്ഥാനപ്രഭ വത്തിക്കാൻ : ഈസ്റ്റർദിനത്തിൽ പാപ്പാ ഫ്രാൻസിസ് കണ്ണിചേർത്ത ട്വിറ്റർ സന്ദേശം : “അനുഭവിക്കുന്ന നിരവധി കഷ്ടപ്പാടുകൾക്കിടയിലും ക്രിസ്തുവിന്‍റെ തിരുമുറിവുകളാൽ സൗഖ്യപ്പെട്ടവരാണു നാം എന്ന സത്യം മറക്കാതിരിക്കാം. നമ്മുടെ യാതനകളെല്ലാം ഉത്ഥിതനായ ക്രിസ്തുവിന്‍റെ പ്രഭയാൽ രൂപാന്തരപ്പെട്ടിരിക്കുന്നു. മരണമുണ്ടായിരുന്നിടത്ത് ജീവനും വിലാപമുണ്ടായിരുന്നിടത്ത് സമാശ്വാസവുമാണ് ഇപ്പോൾ.” Read More
നഗരത്തിനും ലോകത്തിനു”മായി പ്രത്യാശയുടെ ഒരു സന്ദേശം വത്തിക്കാൻ : ഉത്ഥാന മഹോത്സവ നാളിൽ പാപ്പാ ഫ്രാൻസിസ് നല്കിയ (Urbi et Orbi) “ഊർബി എത് ഓർബി,” നഗരത്തിനും ലോകത്തിനും സന്ദേശം : ഊർബി എത് ഓർബി സന്ദേശം വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിൽ ഉയിർപ്പു ഞായർ പ്രഭാതപൂജ അർപ്പിച്ചശേഷം അതേ വേദിയിൽനിന്നുകൊണ്ടാണ് ലോകം അനുഭവിക്കുന്ന ഒരു മഹാവ്യാധിയുടെ പശ്ചാത്തലത്തിൽ ഏപ്രിൽ 4, ഞായറാഴ്ച പ്രാദേശിക സമയം 12 മണിക്ക് ഓൺ-ലൈനായി പാപ്പാ സന്ദേശം നല്‍കിയത്. വിശുദ്ധ പത്രോസിന്‍റെ […]Read More
ജീവൻ ഒരിക്കലും അവസാനിക്കുന്നില്ല, എന്ന സന്ദേശമാണ് ക്രിസ്തുവിൻ്റെ ഉയർപ്പ്: ആർച്ച്ബിഷപ്പ് ഡോ. ജോസഫ്
കൊച്ചി: ഏറ്റവും ആദ്യം ഉയർപ്പു ഞായർ നമ്മെ പഠിപ്പിക്കുന്നത് ജീവൻ ഒരിക്കലും അവസാനിക്കുന്നില്ല, സ്നേഹം ഒരിക്കലും മരിക്കുകയില്ല എന്ന സത്യമാണ്. ഉത്ഥിതനായ ക്രിസ്തു നമ്മിൽ ജീവിക്കുമ്പോൾ നമ്മിൽ നിന്ന് സ്നേഹത്തിൻ്റെയും കരുണയുടെയും നീർച്ചാൽ ഒഴുകും. ആ നീർച്ചാൽ അനേകർക്ക് ജീവൻ നൽകും. ഫ്രാൻസിസ് പാപ്പാ ഇപ്രകാരം ഓർമ്മപ്പെടുത്തുന്നു, ഉയർപ്പിൻറെ സുവിശേഷം വളരെ വ്യക്തമാണ് , യേശുവിൻറെ ഉയർപ്പ് കാണുവാനും അവിടുത്തെ ഉയിർപ്പിന് സാക്ഷികളും ആകാൻ നാം, തുറന്നുകിടക്കുന്ന ലോകത്തിലെ ഏക കല്ലറയിലേക്ക് പോകേണ്ടതുണ്ട് . ചരിത്രത്തിലേക്കുള്ള ഒരു […]Read More
കുരിശിന്‍റെ വഴിയിൽ നാം കണ്ടുമുട്ടുന്ന വേദനിക്കുന്ന മുഖങ്ങൾ വത്തിക്കാൻ : വിശുദ്ധവാര ചിന്തയായി പാപ്പാ ഫ്രാൻസിസ് മാർച്ച് 29, തിങ്കളാഴ്ച കണ്ണിചേർത്ത സന്ദേശം : “കുരിശിന്‍റെ വഴിയിൽ അനുദിനം യാത്രചെയ്യുമ്പോൾ ദുരിതമനുഭവിക്കുന്ന അനേകം സഹോദരീ സഹോദരന്മാരെ നാം കണ്ടുമുട്ടും. നമുക്ക് അവരോട് ചേർന്നുനില്ക്കാം. സഹാനുഭൂതി നമ്മുടെ ഹൃദയങ്ങളിൽ ഉണരാൻ അനുവദിക്കാം. എളിയവരെ അവഗണിച്ചു കടന്നുപോകാതിരിക്കാം.” #വിശുദ്ധവാരംRead More
സഹിക്കുന്ന ക്രിസ്തു നമ്മിൽ സന്നിഹിതനാകുന്ന ധ്യാനദിനങ്ങൾ വത്തിക്കാൻ : മാർച്ച് 29, തിങ്കളാഴ്ച പാപ്പാ ഫ്രാൻസിസ് ട്വിറ്ററിൽ പങ്കുവച്ച ഒറ്റവരി ചിന്ത : “ഈ നാളുകളിൽ യേശുവിന്‍റെ പീഡാനുഭവത്തിന്‍റെ മഹാധ്യാനത്തിലേയ്ക്കു സഭ പ്രവേശിക്കുകയാണ്. പാവങ്ങളിലും പരിത്യക്തരിലും രോഗികളിലും വിശക്കുന്നവരിലും തങ്ങളിൽ കുരിശിന്‍റെ രഹസ്യം വഹിക്കുന്നവരിലും സഹിക്കുന്ന ക്രിസ്തു സന്നിഹിതനാണ്.” #വിശുദ്ധവാരംRead More
പെസഹ….എന്തുകൊണ്ടാണ്ഇത്രയേറെ ആശ്ചര്യജനകമാകുന്നത്? വത്തിക്കാൻ : മാർച്ച് 28, ഓശാന ഞായറാഴ്ച പാപ്പാ ഫ്രാൻസിസ് പങ്കുവച്ച ട്വിറ്റർ സന്ദേശം : “യേശുവും അവിടുത്തെ പെസഹായും എന്തുകൊണ്ടാണ് ഇത്രയേറെ ആശ്ചര്യജനകമാകുന്നത്? അപമാനിതനാകുന്നതിലൂടെയാണ് അവിടുന്ന് മഹത്വം കൈവരിക്കുന്നത് എന്നതിനാലാണ്. പീഡാസഹനത്തിലൂടെ മരണം വരിക്കുന്നതിനാലാണ് അവിടുന്ന് വിജയിയാകുന്നത്. വിജയവും അഭിനന്ദനങ്ങളും കരസ്ഥമാക്കാൻ നാം പ്രായേണ ഒഴിവാക്കുന്ന അപമാനവും പീഡനങ്ങളുമാണ് അവിടുന്ന് ഏറ്റെടുത്തത്.” #ഓശാനഞായർRead More
കുരിശും കുരുത്തോലയും വെവ്വേറെയല്ല വത്തിക്കാൻ : മാർച്ച് 28, ഓശാന ഞായർ ദിനത്തിൽ പാപ്പാ ഫ്രാൻസിസ് കണ്ണിചേർത്ത ട്വിറ്റർ സന്ദേശം : “എല്ലാ വേദനയിലും എല്ലാം സംഭീതിയിലും ദൈവം നമ്മോടുകൂടെയുണ്ട്; ആയതിനാൽ ഒരു പാപത്തിനും തിന്മയ്ക്കും നമ്മുടെമേൽ ആധിപത്യം സ്ഥാപിക്കാനാവില്ല. കുരിശുമരത്തിലൂടെയാണ് വിജയത്തിന്‍റെ കുരുത്തോല ദൈവത്തിൽ വിരാജിക്കുന്നത്. കാരണം കുരുത്തോലയും കുരിശും വെവ്വേറെയല്ല.” #കുരുത്തോലഞായർRead More
കുരുത്തോലയും കുരിശും അഭേദ്യമാണെന്നു പാപ്പാ ഫ്രാൻസിസ് ഓശാന ഞായറാഴ്ച വത്തിക്കാനിൽ പങ്കുവച്ച വചനചിന്തകൾ : 1. പെസഹാ ഉണർത്തുന്ന അത്ഭുതാതിരേകം ഓരോ വർഷത്തെയും പെസഹാ ആരാധനക്രമം നമ്മെ അത്ഭുതാതിരേകത്താൽ നിറച്ചുകൊണ്ടാണ് കടന്നുപോകുന്നത്. ജനം യേശുവിനെ ആനന്ദാരവത്തോടെ ജരൂസലേമിൽ വരവേല്‍ക്കുന്ന ഓശാന മഹോത്സവം മുതൽ അവിടുന്നു കുരിശിൽ മരിക്കുന്ന ദുഃഖവെള്ളിയുടെ മനോവ്യഥയുള്ള ദിവസംവരെയാണ് ഈ അത്ഭുതാതിരേകത്തിന്‍റെ അനുഭവം. സന്തോഷത്തിൽനിന്നും ദുഃഖത്തിലേയ്ക്കും വീണ്ടും ഉയർപ്പിന്‍റെ ആനന്ദത്തിലേയ്ക്കും മാറിമറിയുന്ന അത്ഭുതാതരിരേകം വിശുദ്ധവാരത്തിൽ ഉടനീളം മനസ്സിൽ ഊറിനില്ക്കുന്നു. 2 യേശുവിൽ ദൃശ്യമായ […]Read More
വത്തിക്കാനിലെ വിശുദ്ധവാര തിരുക്കർമ്മങ്ങൾ പാപ്പാ ഫ്രാൻസിസിന്‍റെ തിരുക്കർമ്മങ്ങൾ തത്സമയം സംപ്രേഷണം ചെയ്യപ്പെടും. ജനരഹിതമായ ‘ഓൺ-ലൈൻ’ തിരുക്കർമ്മാചരണം കോവിഡ്-19 മഹാമാരിയുടെ വർദ്ധിച്ച വ്യാപനവും ഇറ്റലി ദേശീയ തലത്തിൽ പ്രഖ്യാപിച്ച അടച്ചുപൂട്ടലും (Lock-down) കണക്കിലെടുത്താണ് പാപ്പാ ഫ്രാൻസിസ് ജനരഹിതമായി അർപ്പിക്കുന്നത്. എന്നാൽ മാധ്യമങ്ങളിലൂടെ ജനങ്ങൾക്കുവേണ്ടി തിരുക്കർമ്മങ്ങൾ തത്സമയം ലഭ്യമാക്കുമെന്നും വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മാർച്ച് 23-ന് ഇറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു. ഓശാന ഞായർ മുതൽ ഈസ്റ്റർ പ്രഭാതംവരെ സാധാരണ ഗതിയിൽ ഓശാനഞായർ മുതൽ ഈസ്റ്റർ […]Read More
“അമോരിസ് ലെത്തീസ്സിയ” കുടുംബങ്ങൾക്കുള്ള സമ്മാനം വത്തിക്കാൻ : പാപ്പാ ഫ്രാൻസിസ് പ്രബോധിപ്പിച്ച അപ്പസ്തോലിക ലിഖിതം – അമോരിസ് ലെത്തീസ്സിയ, സ്നേഹത്തിന്‍റെ ആനന്ദം (Amoris Laetitia). 1. കുടുംബങ്ങൾക്കായുള്ള സിനഡു സമ്മേളനത്തിന്‍റെ ഫലപ്രാപ്തി പാപ്പാ ഫ്രാൻസിസിന്‍റെ പ്രബോധനം സ്നേഹത്തിന്‍റെ ആനന്ദം, Amoris Laetitia ഇന്നത്തെ കുടുംബങ്ങൾക്കുള്ള മനോഹരമായ സമ്മാനമാണെന്ന് അൽമായർക്കും, കുടുംബങ്ങൾക്കും ജീവനും വേണ്ടിയുള്ള വത്തിക്കാൻ സംഘത്തിന്‍റെ ഉപകാര്യദർശി, ഗബ്രിയേല ഗമ്പീനോയാണ് അഭിപ്രായപ്പെട്ടത്. […]Read More