admin

Kerala News

വിഷു കൈനീട്ടമായി പ്രഭാത ഭക്ഷണം…. 

കൊച്ചി : വിഷുദിനത്തിൽ വിഷു കൈനീട്ടമായ പ്രഭാത ഭക്ഷണ പൊതികളുമായി വരാപ്പുഴ അതിരൂപതയുടെ സമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി (ESSS). ഭക്ഷണ വിതരണത്തിന്റെ ഉദ്ഘാടനം കലൂർ ബസ് സ്റ്റാൻഡിനു സമീപം എറണാകുളം MLA ശ്രീ. T. J. വിനോദ് നിർവഹിച്ചു. അടുത്ത രണ്ടാഴ്ച കാലത്തേയ്ക്കാണ് എറണാകുളം  നഗരത്തിലെ അഞ്ഞൂറോളം  അശരണർക്കായി പ്രഭാത ഭക്ഷണം ഒരുക്കുന്നത്. കൊച്ചി കോർപറേഷൻ അറുപത്തിയഞ്ചാം ഡിവിഷൻ കൗൺസിലർ ശ്രീ. അരിസ്റ്റോട്ടിലിന്റെ പ്രത്യേക ഇടപെടലിലൂടെയാണ് ഈ പരിപാടി യാഥാർഥ്യമാകുന്നത്. ഭവനരഹിതരും […]Read More

Kerala News

റവന്യു വകുപ്പില്‍ നിന്നും സാക്ഷ്യപത്രങ്ങള്‍ മൊബൈല്‍ ഫോണ്‍ മുഖേന ഇനി ലഭ്യമാകും

തിരുവനന്തപുരം :   റവന്യു വകുപ്പില്‍ നിന്നും വിതരണം ചെയ്യുന്ന വിവിധ തരത്തിലുള്ള സാക്ഷ്യപത്രങ്ങള്‍ പൊതുജനങ്ങള്‍ക്കും മൊബൈല്‍ ഫോണ്‍ മുഖേന ഇനി ലഭ്യമാകും.  കേരള സര്‍ക്കാരിന്‍റെ എം-കേരളം എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ് ഇത് സാധ്യമാകുന്നത്.  കോവിഡ്-19 ലോക്ഡൗണിന് ശേഷം ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന അവസരത്തില്‍ വില്ലേജ് ഓഫീസുകളിലും അക്ഷയ സെന്‍ററുകളിലും ഉണ്ടായേക്കാനിടയുള്ള തിരക്ക് നിയന്ത്രിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് ഈ സംവിധാനം ഉപയോഗിക്കാം.  റവന്യു വകുപ്പില്‍ നിന്നും അനുവദിക്കുന്ന 24 ഇനം സര്‍ട്ടിഫിക്കറ്റ് സേവനങ്ങള്‍ പൗരന്‍മാര്‍ക്ക് ഇതിലൂടെ ലഭിക്കും.  സാക്ഷ്യപത്രങ്ങള്‍ക്കായി അപേക്ഷ […]Read More

Kerala News

സഹിക്കാനും ക്ഷമിക്കാനും നമ്മെ ശക്തിപ്പെടുത്തുന്നു ക്രിസ്തുവിൻറെ പീഡാസഹനം:  ആർച്ച് ബിഷപ്പ്  ഡോ. ജോസഫ്

  കൊച്ചി: പലവിധ പ്രശ്നങ്ങളാൽ ജീവിതത്തിൻറെ താളം തെറ്റുമ്പോൾ എങ്ങനെ സഹിക്കണം എന്നും കഠിനമായ സഹനത്തിലൂടെ  കടന്നു പോകുമ്പോഴും ദൈവത്തിൽ  പ്രത്യാശ വെക്കേണ്ടത് എങ്ങനെയെന്നും ക്രിസ്തു കുരിശു മരണത്തിലൂടെ നമ്മെ പഠിപ്പിക്കുന്നു.  ക്രിസ്തുവിൻറെ സഹന ത്തോട് നമ്മൾ  നമ്മുടെ വേദനകൾ ചേർക്കണം. അപ്പോൾ അവിടുത്തെ ഉയർപ്പിൽ നമുക്കും പങ്കുചേരാം. പ്രത്യേകിച്ച്  ഇന്നത്തെ സാഹചര്യത്തിൽ,  കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് ലോകം മുഴുവനും വലിയ ദുരിതത്തിൽ കൂടെ കടന്നു പോകുമ്പോൾ ഈ വേദനക്കും സഹനത്തിനും അപ്പുറം പ്രത്യാശയുടെ പൊൻ […]Read More

Kerala News

വീട്ടിലാണെങ്കിലും പേടിക്കേണ്ട …വിളിപ്പുറത്തുണ്ട് ഡോക്ടർ ; സൗഖ്യത്തിന്റെ കരം നീട്ടി ലൂർദ് ആശുപത്രി

  കൊച്ചി : നമ്മുടെ നാടും രാജ്യവും സമ്പൂർണ ലോക്ക് ഡൗണിൽ ആയിരിക്കുമ്പോൾ വിവിധ രോഗങ്ങൾ മൂലം വിഷമിക്കുന്ന രോഗികൾ , വീട്ടിലാണെങ്കിലും വിഷമിക്കേണ്ട അവരെ സഹായിക്കാൻ എറണാകുളം ലൂർദ് ആശുപത്രിയിലെ ഡോക്ടർമാർ തയ്യാറാണ് .   രാജ്യത്തെ നിലവിലുള്ള നിയമത്തോട് സഹകരിച്ചുകൊണ്ട് തന്നെ ആരോഗ്യപ്രശ്നങ്ങൾക്കു പരിഹാരം കാണാൻ ലൂർദ് ആശുപത്രി നിങ്ങളെ സഹായിക്കും . ലൂർദ് വെബ് സൈറ്റ് വഴിയോ , മൊബൈൽ ആപ് വഴിയോ രജിസ്റ്റർ ചെയ്യുന്നവരെ ലൂർദിലെ ഡോക്ടർമാർ ഫോണിലൂടെ വിളിക്കും . […]Read More

International News

മഹാമാരിയുടെ നിവാരണത്തിനായി “ഊര്‍ബി എത് ഓര്‍ബി,” ആശീര്‍വ്വാദം

മാനവരാശിയുടെ രക്ഷയ്ക്കായി ദൈവാശീര്‍വ്വാദം തേടാം വൈറസ് ബാധയില്‍നിന്നു രക്ഷനേടാന്‍ “നഗരത്തിനും ലോകത്തിനു”മായുള്ള (Urbi et Orbi) ആശീര്‍വ്വാദം. മാര്‍ച്ച് 27 വെള്ളിയാഴ്ച , ( ഇന്ത്യയിലെ സമയം)  രാത്രി 10.30 1. മഹാമാരിയുടെ നിവാരണത്തിനായി “ഊര്‍ബി എത് ഓര്‍ബി,” ആശീര്‍വ്വാദം മാര്‍ച്ച് 27-Ɔο തിയതി വെള്ളിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 6 മണിക്ക്, ഇന്ത്യയിലെ സമയം രാത്രി 10.30-നാണ് പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പ്രാര്‍ത്ഥനയും ദിവ്യകാരുണ്യ ആരാധനയും ആശീര്‍വ്വാദവും നടത്താന്‍ പോകുന്നത്. വചനശുശ്രൂഷയുടെയും, […]Read More

Kerala News

കോവിഡ് 19 – വൈറസ് ബാധ മൂലം വിഷമിക്കുന്ന ജനങ്ങളെ സഹായിക്കാൻജില്ലാ ഭരണ

കൊച്ചി : കോവിഡ് 19 – വൈറസ് വ്യാപനം മൂലം പല വിധത്തിലുള്ള ആശങ്കകളിലൂടെ കടന്നുപോകുന്ന ജനങ്ങൾക്ക് ധൈര്യം പകരാനും , കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾക്കു  ശാസ്ത്രീയമായ മറുപടി ജനങ്ങൾക്കു നൽകാനും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിഷേധിക്കപ്പെട്ടാൽ അത് ലഭ്യമാകുന്നതിനു ക്രിയാത്മകമായി ഇടപെടാനും , ജാതി-മത ഭേദമന്യ എല്ലാവരെയും സഹായിക്കാനും വരാപ്പുഴ അതിരൂപത  ആർച്ച്ബിഷപ് ഡോ . ജോസഫ് കളത്തിപ്പറമ്പിൽ പിതാവിന്റ ആഹ്വാനപ്രകാരം ഹെൽപ് ഡെസ്ക് രൂപീകരിച്ചു.   ജില്ലാ  ഭരണകൂടവുമായി  സഹകരിച്ചു  ഭരണകൂടത്തിന്റെ അറിവോടെയാകും […]Read More

Kerala News

 ഫ്രാൻസിസ് പാപ്പായോടു ചേര്‍ന്ന് പ്രാര്‍ഥിക്കാം: ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ

കൊച്ചി : മാര്‍ച്ച്  25 ബുധനാഴ്ച (മംഗളവർത്ത തിരുനാൾ ദിനം)  ഇന്ത്യന്‍ സമയം 4.30 ന് (റോമിലെ സമയം 12 മണിക്ക്) എല്ലാ വിശ്വാസികളും ഫ്രാന്‍സിസ് പാപ്പയോടു ചേര്‍ന്ന് ”സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്ന പ്രാര്‍ഥന ചൊല്ലി ലോകത്തിനുവേണ്ടി പ്രാർത്ഥിക്കാനും  , മാര്‍ച്ച് 27-ാം  തീയതി വെള്ളിയാഴ്ച വൈകിട്ട് ഇന്ത്യന്‍ സമയം രാത്രി 10.30 ന് (റോമന്‍ സമയം വൈകീട്ട് 6.00 ) റോമന്‍ ചത്വരത്തില്‍ വിശുദ്ധ കുര്‍ബാന എഴുന്നള്ളിച്ചുവച്ചുള്ള ആരാധനയില്‍ ഫ്രാന്‍സിസ് പാപ്പയോടൊപ്പം ആത്മനാ  പങ്കുചേരാനും […]Read More

Kerala News

ലത്തീൻ റീത്തിലുള്ള ദിവ്യബലി സമയം : ഗുഡ്‌നസ് , ശാലോം ടിവികളിൽ

  കൊച്ചി : കോവിഡ് -19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പള്ളിയിൽ വരുന്നതിനു പകരമായി താൽക്കാലിക സംവിധാനം എന്ന നിലയിൽ വിശ്വാസികൾ ഏല്ലാവരും ദിവ്യബലി മാധ്യമങ്ങളിൽ കണ്ടു അരൂപിക്കടുത്ത ദിവ്യകാരുണ്യം ( spiritual communion ) സ്വീകരിച്ചു ശക്തി പ്രാപിക്കാൻ ശ്രമിക്കണമെന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ . ജോസഫ് കളത്തിപ്പറമ്പിൽ എല്ലാ വിശ്വാസികളെയും ഓർമപ്പെടുത്തുന്നു . ദിവ്യബലി സമയക്രമം താഴെക്കൊടുക്കുന്നു  ഗുഡ്‌നസ് ടിവി : ഞായർ                […]Read More

Kerala News

Covid -19 എന്ന മഹാമാരിയുടെ വ്യാപനം തടയുന്നതിന് വരാപ്പുഴ അതിരൂപത നൽകുന്ന നിർദ്ദേശങ്ങൾ

കൊച്ചി: അതീവ അപകടകരമായ ഈ സാഹചര്യത്തിൽ  സംസ്ഥാന സർക്കാർ എല്ലാവരുടെയും  സുരക്ഷയെ മുൻനിർത്തി നൽകുന്ന  മാർഗ്ഗനിർദ്ദേശങ്ങൾ കണക്കിലെടുത്തുകൊണ്ട് ഈ മാർച്ച് 20 വെള്ളിയാഴ്ച മുതൽ  ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നമ്മുടെ ദേവാലയങ്ങളിലും ചാപ്പലുകളിലും തിരുകർമ്മങ്ങളിൽ സംബന്ധിക്കാൻ എല്ലാ വിശ്വാസികളും വരേണ്ടതില്ല എന്ന് അറിയിക്കുന്നു. അനുദിന ദിവ്യബലികളിൽ  അതാത് ദിവസത്തെ നിയോഗം സമർപ്പിച്ചിട്ടുള്ള കുടുംബത്തെ മാത്രം, അതാത് ദിവസത്തെ ദിവ്യബലിയിൽ സംബന്ധി ക്കാൻ, അവർക്ക് താല്പര്യം ഉണ്ടെങ്കിൽ അനുവദിക്കാവുന്നതാണ്. എന്നാൽ അവരുടെ എണ്ണം 15 ല്‌ കൂടാൻ പാടുള്ളതല്ല […]Read More