ഈകാലം അതും കാണും; എങ്കിലുമീക്കാലവും കടന്നു പോകും; നാം അതിജീവിക്കും. വാക്സിനേഷൻ ലോകജനതയ്ക്ക് പുതുമയുള്ള കാര്യമല്ല. മിക്ക രാജ്യങ്ങളിലും പ്രതിരോധശേഷി ഉണ്ടാക്കുന്നതിനുള്ള വാക്സിനേഷനുകൾ കുട്ടികൾ, ഗർഭിണികൾ, നവജാതശിശുക്കൾ എന്നിങ്ങനെ വിവിധ ഗണങ്ങളിൽ ഉള്ളവർക്ക് നൽകാറുണ്ട്. ഏതാണ്ട് 27 ഓളം രോഗവ്യാപനങ്ങൾക്കുള്ള പ്രതിരോധവാക്സിനുകൾ കോവിഡിന് പുറമേ ഇതിനോടകം നിലവിലുണ്ട്. ഓരോ രാജ്യങ്ങളിലും വാക്സിനേഷൻ പ്രതിരോധ പദ്ധതികൾ വ്യത്യാസപ്പെട്ടിരിക്കും. എന്നിരുന്നാലും പൊതുവായി ഡിഫ്റ്റീരിയ, വില്ലൻ ചുമ (pertussis), ടെറ്റനസ്, പോളിയോ, മസൂരി (measles), ഹെപ്പറ്ററ്റീസ് ബി, വസൂരി (Small […]Read More
മെയ് 7 വെള്ളിയാഴ്ച ഉപവാസ പ്രാർത്ഥന ദിനമായി ആചരിക്കുന്നു… കൊച്ചി : കോവിഡ് അതിരൂക്ഷമായി വ്യാപിക്കുന്ന പശ്ചാത്തലത്തിൽ വരുന്ന മെയ് 7 വെള്ളിയാഴ്ച , പ്രത്യേക പ്രാർത്ഥനയുടെയും ഉപവാസത്തിന്റെയും ദിനമായി ആചരിക്കണമെന്ന് ഭാരത കത്തോലിക്കാ മെത്രാൻ സമിതി നിർദേശിച്ചതനുസരിച്ച് കേരള മെത്രാൻ സമിതിയുടെയും നിർദ്ദേശം… കോവിഡ് മഹാവ്യാധിയുടെ അന്ത്യത്തിനായും, രോഗികളുടെ സൗഖ്യത്തിനായും, ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരുടെ ധൈര്യത്തിനും, പ്രതിരോധ മരുന്നുകളുടെ പരിക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്നവരുടെ വിജയത്തിനും വേണ്ടി ഒരു മണിക്കൂർ ” വിശുദ്ധ മണിക്കൂർ […]Read More
സഹോദരങ്ങൾക്കായ് സമർപ്പിക്കുന്നതിന്‍റെ ജീവിതാനന്ദം വത്തിക്കാൻ : ഏപ്രിൽ 22, വ്യാഴാഴ്ച ട്വിറ്ററിൽ പങ്കുവച്ച ചിന്താശകലം : “സന്തോഷത്തോടേയും തുറവോടേയും നന്മയോടേയും ഒരാൾ സ്വയം സുവിശേഷത്തിനും സഹോദരീ സഹോദരന്മാർക്കുമായി നല്കുമ്പോഴാണ് ജീവിതത്തിൽ പൂർണ്ണതയും ആനന്ദവും കണ്ടെത്താനാവുക.”Read More
ഏപ്രിൽ 22 വ്യാഴാഴ്ച : ലോക ഭൗമദിനം വത്തിക്കാൻ : മുറിപ്പെട്ട ബന്ധങ്ങളെ സൗഖ്യപ്പെടുത്തേണ്ടത് അനിവാര്യമെന്ന് പാപ്പാ ഫ്രാൻസിസ്. ഭൗമദിനത്തിൽ വത്തിക്കാനിൽനിന്നും പാപ്പാ പങ്കുവച്ച ട്വിറ്റർ സന്ദേശം : “സ്രഷ്ടാവിനോടും സഹജീവികളോടും ബാക്കിയുള്ള ജീവജാലങ്ങളോടുമുള്ള നമ്മുടെ ബന്ധം ഏറെ താറുമാറായിട്ടുണ്ട്. ജീവന്‍റെ ഘടനയും സമഗ്രതയും നിലനിർത്തുവാൻ മുറിപ്പെട്ട ബന്ധങ്ങളെ സൗഖ്യപ്പെടുത്തേണ്ടത് അനിവാര്യമാണ്.” #ഭൗമദിനംRead More
കുടുംബപ്രാർത്ഥന ഉപേക്ഷിക്കരുതെന്ന് പാപ്പാ ഫ്രാൻസിസ് വത്തിക്കാൻ : ഏപ്രിൽ 21 ബുധനാഴ്ചത്തെ ട്വിറ്റർ സന്ദേശത്തിലൂടെയാണ് പാപ്പാ ഈ അഭ്യർത്ഥന നടത്തിയത്. “നമ്മുടെ ഹൃദയത്തിലും ഓർമ്മകളിലും സൂക്ഷിക്കുന്ന ചെറുപ്പകാലത്തു നാം ഉരുവിട്ടു ശീലിച്ച പ്രർത്ഥനകൾ നമുക്ക് ഉപേക്ഷിക്കാതിരിക്കാം. ദൈവപിതാവിന്‍റെ ഹൃദയത്തിൽ ഇടം നേടുവാനുള്ള സുനിശ്ചിതമായ വഴികളാണവ.” Read More
പാവങ്ങളുടെ കർദ്ദിനാൾ കോത്തൊ കൊറായി കാലംചെയ്തു വത്തിക്കാൻ : ദക്ഷിണാഫ്രിക്കയിലെ ലസോത്തോയിലെ കർദ്ദിനാൾ സെബാസ്റ്റ്യൻ കോത്തൊ കൊറായി അന്തരിച്ചു. പാപ്പാ ഫ്രാൻസിസ് അനുശോചനം രേഖപ്പെടുത്തി. 1. വിശ്രമകാലത്തും കർമ്മനിരതൻ : ദക്ഷിണാഫ്രിക്കയിലെ ലസോത്തോയിലെ മൊഹാലെസ് ഹോക് അതിരൂപതയുടെ ഇപ്പോഴത്തെ മെത്രാപ്പോലീത്ത ആർച്ചുബിഷപ്പ് ജോൺ തിഹമേളായ്ക്ക് അയച്ച ടെലിഗ്രാം സന്ദേശത്തിലൂടെയാണ് പാപ്പാ അനുശോചനം അറിയിച്ചത്. വിശ്രമജീവിതത്തിലും കർമ്മനിരതനായിരുന്ന കർദ്ദിനാൾ വാർദ്ധക്യ സഹജമായ രോഗങ്ങളാലാണ് ഏപ്രിൽ 17-ന് 92-ാമത്തെ വയസ്സിൽ അന്തരിച്ചത്. 2. പാവങ്ങളുടെ പ്രേഷിതൻ : […]Read More
ദൈവം അന്വേഷിക്കുന്ന നഷ്ടപ്പെട്ട ചെറുനാണയങ്ങൾ നാം….. വത്തിക്കാൻ : ഏപ്രിൽ 20, ചൊവ്വാഴ്ച പാപ്പാ ഫ്രാൻസിസ് പങ്കുവച്ച ട്വിറ്റർ സന്ദേശം : “ദൈവം അന്വേഷിക്കുന്ന നഷ്ടപ്പെട്ട ചെറുനാണയമാണു നമ്മളെന്നതിൽ സന്ദേഹമില്ല. അവിടുത്തെ കണ്ണിൽ നാം അമൂല്യവും അതുല്യവുമാണ് എന്നു പറയാൻ അവിടുന്ന് ആഗ്രഹിക്കുന്നു. ദൈവത്തിന്‍റെ ഹൃദയത്തിൽ നമുക്കുള്ള സ്ഥാനം വേറൊരാൾക്കും കൈവശപ്പെടുത്താനാവില്ല.”Read More
നമ്മെ ഒരിക്കലും കൈവെടിയാത്ത ദൈവം വത്തിക്കാൻ : ഏപ്രിൽ 19, തിങ്കളാഴ്ച ട്വിറ്ററിൽ പാപ്പാ ഫ്രാൻസിസ് കണ്ണിചേർത്ത സന്ദേശം : “ദൈവം ആരെയും കൈവെടിയുന്നില്ല. അവിടുത്തെ സ്നേഹത്തിന്‍റെ മനോഹാരിത ഇനിയും അറിഞ്ഞിട്ടില്ലാത്തവരേയും, ജീവിതത്തിന്‍റെ കേന്ദ്രമായിയേശുവിനെ ഇനിയും സ്വീകരിച്ചിട്ടില്ലാത്തവരേയും പാപജീവിതം ഇനിയും ത്യജിക്കാൻ സാധിക്കാത്തവരേയും അവിടുന്ന് തന്‍റെ ഹൃദയത്തോട് ചേർത്തുപിടിക്കുന്നു.”Read More
“തിരുഹൃദയ” വിദ്യാപീഠത്തിന്‍റെ ശതാബ്ദി ദിനം വത്തിക്കാൻ : 100 തികഞ്ഞ യൂണിവേഴ്സിറ്റിക്ക് പാപ്പാ ഫ്രാൻസിസിന്‍റെ ആശംസകൾ. ഇറ്റലിയിൽ മിലാൻ കേന്ദ്രമാക്കി റോം, ക്രെമോണ, ബ്രേഷ്യ തുടങ്ങിയ നഗരങ്ങളിൽ പ്രവർത്തിക്കുന്ന കത്തോലിക്കാ യൂണിവേഴ്സിറ്റിയുടെ ശതാബ്ദി ആഘോഷങ്ങൾ പാപ്പായുടെ ആശംസാ സന്ദേശം : “നൂറുവർഷമായി വിദ്യാഭ്യാസ മേഖലയിൽ അമൂല്യ സേവനമനുഷ്ഠിക്കുന്ന തിരുഹൃദയത്തിന്‍റെ നാമത്തിലൂള്ള കത്തോലിക്കാ യൂണിവേഴ്സിറ്റിയുടെ (Universita del Sacro Cuore) ശതാബ്ദി ദിനമാണിന്ന്. പ്രത്യാശാഭരിതമായ ഭാവിയുടെ നായകരാകുവാൻ യുവജനങ്ങളെ സഹായിക്കുന്ന മഹത്തായ വിദ്യാഭ്യാസ ദൗത്യം […]Read More
ഉത്ഥിതനുമായുള്ള മനുഷ്യന്‍റെ ജീവസ്സുറ്റബന്ധം വത്തിക്കാൻ : ഏപ്രിൽ 18, ഞായറാഴ്ച പാപ്പാ ഫ്രാൻസിസ് ട്വിറ്ററിൽ പങ്കുവച്ച സന്ദേശം : “ഒരു ക്രിസ്ത്യാനി ആയിരിക്കുക എന്നത് ഇദംപ്രഥമമായി ഒരു തത്വമോ സന്മാർഗ്ഗ മാതൃകയോ അല്ല; അതു ഉത്ഥിതനായ ക്രിസ്തുവുമായുള്ള ജീവസ്സുറ്റ ബന്ധമാണ്.” #Read More