admin

Kerala News

ആൽബേർഷ്യൻ എഡ്യുക്കേഷൻ എക്സ്പോയ്ക്ക്  തുടക്കമായി

കൊച്ചി:  സെൻറ് ആൽബർട്ട്സ് കോളജ് ഓട്ടോണമസിന്റെ “ആൽബേർഷ്യൻ എഡ്യുക്കേഷൻ എക്സ്പോ 2020” വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. 1946 ൽ   ആർച്ച് ബിഷപ്പ് ഡോ. ജോസഫ് അട്ടിപ്പേറ്റി സ്ഥാപിച്ച മഹത്തായ ഈ കലാലയം വൈജ്ഞാനിക രംഗത്തെ വേറിട്ട ശബ്ദമാണെന്ന് പിതാവ് അഭിപ്രായപ്പെട്ടു. 41 ഓളം കോഴ്സുകളിലായി 3000 ത്തോളം വിദ്യാർത്ഥികൾ ആൽബർട്ട്സ് കോളജിൽ അധ്യയനം നടത്തുന്നു. സമ്മേളനത്തിൽ കോളജ് ചെയർമാൻ  റവ. ഫാ. ആൻറണി അറയ്ക്കൽ […]Read More

Kerala News

സാഹസികതയിലേക്കു യുവജനങ്ങൾക്കു സ്വാഗതം : ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽ

കളമശ്ശേരി : യുവജനങ്ങളെ സാഹസികതയിലേക്കു വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ . ജോസഫ് കളത്തിപ്പറമ്പിൽ സ്വാഗതം ചെയ്‌തു. കപ്പലിൽ ലോകം ചുറ്റാൻ ആഗ്രഹമുള്ളവർക്കും സാഹസികത ഇഷ്ടപെടുന്നവർക്കും മർച്ചന്റ് നേവിയിൽ ധാരാളം അവസരങ്ങൾ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു .കളമശേരിയിൽ ആൽബർട്ടയിൻ മാരിടൈം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആശീർവാദവും ഉത്ഘാടനവും ആർച്ച്ബിഷപ് നിർവഹിച്ചു.  തുടർന്ന് നടന്ന പൊതുസമ്മേളനം ഹൈബി ഈഡൻ എം .പി . ഉത്ഘാടനം ചെയ്‌തു .എം .എൽ .എ മാരായ വി .കെ .ഇബ്രാഹിം കുഞ്ഞു , ടി .ജെ […]Read More

Local News

എഡ്യൂവിഷൻ 2020

എഡ്യൂവിഷൻ 2020….വരാപ്പുഴ അതിരൂപതക്കു ഒരു സ്വപ്ന സാക്ഷാത്കാരത്തിന് ഉള്ള യാത്രയായിരുന്നു ….  2008 ൽ തുടക്കം കുറിച്ച “എഡ്യൂവിഷൻ 2020” എന്ന വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ചുകൊണ്ടുള്ള, വിവിധ പദ്ധതികളുടെ ഒരു കാലഘട്ടം വരാപ്പുഴ അതിരൂപത പൂർത്തിയാക്കുകയാണ്. ഈ ലക്ഷ്യത്തിന്റെ പ്രാധാന്യം ഒന്നുകൂടി വെളിവാക്കുക യാണ് 2020 വിദ്യാഭ്യാസ വർഷമായി അതിരൂപത ആചരിക്കുമ്പോൾ. വിദ്യാഭ്യാസ വർഷത്തിന് തുടക്കം കുറിച്ചുകൊണ്ട് 2020 ജനുവരി അഞ്ചിന് രാവിലെ 9 മണിക്ക് വരാപ്പുഴ അതിരൂപത മെത്രാപോലിത്ത ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് അതിരൂപത […]Read More

Kerala News

അടുത്ത ദുരന്തം -ഏക സിവിൽ കോഡ്

കോഴിക്കോട് : ഏക സിവില്‍ കോഡാണ് ഇനി നമ്മള്‍ നേരിടാന്‍ പോകുന്ന ദുരന്തമെന്നു എം.കെ.രാഘവന്‍ എംപി. കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ 48ാമത് സംസ്ഥാന ജനറല്‍ കൗണ്‍സിലില്‍ സംസാരിക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് മതങ്ങളെ തമ്മില്‍ തല്ലിക്കും. കോഴിക്കോട് രൂപത ബിഷപ് ഡോ.വര്‍ഗീസ് ചക്കാലയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. മതത്തിന്‍റെ പേരിലുളള വിവേചനം ഭരണഘടനയ്ക്ക് എതിരെന്ന്  ബിഷപ്പ്  പറഞ്ഞു. ഏക സിവില്‍ കോഡാണ് ഇനി ഇന്ത്യ നേരിടാന്‍ പോകുന്ന ദുരന്തമെന്ന് കെ എല്‍ സി എ സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധികള്‍ […]Read More

Kerala News

ആർച്ച്ബിഷപ്  ഡോ.ജോസഫ് അട്ടിപ്പേറ്റിയെ ദൈവദാസനായി പ്രഖ്യാപിക്കുന്നു.

    കൊച്ചി: വരാപ്പുഴ അതിരൂപതയുടെ പ്രഥമ ഏതദ്ദേശീയ മെത്രാപ്പോലീത്തയായിരുന്ന ഡോ.ജോസഫ് അട്ടിപ്പേറ്റിയെ 2020 ജനുവരി 21ന്     ദൈവദാസനായി പ്രഖ്യാപിക്കും. ആർച്ച് ബിഷപ് ഡോ.ജോസഫ് അട്ടിപ്പേറ്റിയുടെ ഭൗതികദേഹം അടക്കം ചെയ്തിരിക്കുന്ന എറണാകുളം സെന്റ്. ഫ്രാൻസീസ് അസീസി കത്തീഡ്രൽ ദേവാലയത്തിൽ വൈകിട്ട് 5 മണിക്ക് നടക്കുന്ന കൃതജ്ഞതാദിവ്യബലിയിൽ വരാപ്പുഴ ആർച്ച്ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിലാണ് പ്രഖ്യാപനം നടത്തുന്നത്.  വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാൻ തിരുസംഘത്തിന്റെ അനുമതിപത്രം ചടങ്ങിൽ വായിക്കും. ആ പുണ്യശ്ലോകന്റെ അൻപതാം ചരമവാർഷികം ആഘോഷിക്കുന്ന വേളയിലാണ് വിശുദ്ധപദവിയിലേക്കുള്ള നാമകരണ നടപടികളുടെ […]Read More

National News

കയാക്കിങ് രംഗത്തു തിളക്കവുമായി വരാപ്പുഴ അതിരൂപത വൈദീകൻ .

കൊച്ചി : ദേശീയ കയാക്കിങ് ചാമ്പ്യൻഷിപ്പിന് കേരള ടീമിനെ നയിക്കാൻ വരാപ്പുഴ അതിരൂപത വൈദീകനും . ഫാ. റെക്സ്  ജോസഫ് അറക്കപ്പറമ്പിലാണ് കേരള ടീം മാനേജരായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതു് . കഴിഞ്ഞ കുറെ നാളുകളായി കയാക്കിങ് രംഗത്തെ നിറ സാന്നിധ്യമാണ്  ഫാ. റെക്സ്  ജോസഫ്. ഇന്ത്യൻ കയാക്കിങ് ആൻഡ് കാനോയിങ് അസോസിയേഷൻ ( IKCA) ആണ് ദേശിയ കയാക്കിങ് ചാമ്പ്യൻഷിപ്പിന് നേതൃത്വം കൊടുക്കുന്നത് . വൈറ്റ് വാട്ടർ സ്ലോലം വിഭാഗത്തിലെ ഈ മത്സരത്തിന് കേരളത്തിൽനിന്ന് ആദ്യമായാണ് ഒരു ടീം പങ്കെടുക്കുന്നത് […]Read More

International News

അതിക്രമത്തെ സ്നേഹംകൊണ്ടു കീഴ്പ്പെടുത്താം

സഭയിലെ പ്രഥമ രക്തസാക്ഷിയായ വിശുദ്ധ സ്റ്റീഫന്‍റെ അനുസ്മരണ നാളില്‍ പാപ്പാ ഫ്രാന്‍സിസ് നല്കിയ ത്രികാലപ്രാര്‍ത്ഥനാ സന്ദേശം.   1. സഭയിലെ പ്രഥമ രക്തസാക്ഷി ഡിസംബര്‍ 26–Ɔο തിയതി  രാവിലെ വത്തിക്കാനില്‍ നടത്തിയ ത്രികാലപ്രാര്‍ത്ഥനാ പ്രഭാഷണത്തിലാണ് പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. അപ്പസ്തോല നടപടിപ്പുസ്തകമാണ് വിശുദ്ധ സ്റ്റീഫന്‍റെ രക്തസാക്ഷിത്വം കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നത് (6, 12… 7, 54-60). ആദിമസഭയിലെ പ്രഥമ രക്തസാക്ഷിയുടെ അനുസ്മരണം ക്രിസ്തുമസ്സുമായി ചേര്‍ന്നുപോകുന്നതാണ്.   അതിക്രമത്തെ സ്നേഹംകൊണ്ടും, മരണത്തെ ജീവിതംകൊണ്ടും കീഴ്പ്പെടുത്താമെന്ന് അദ്ദേഹത്തിന്‍റെ സാക്ഷ്യം വെളിപ്പെടുത്തുന്നതായി […]Read More

Kerala News

സാഹോദര്യത്തിന്റെ ക്രിസ്തുമസ്സ്

കൊച്ചി: ലോകത്തിലെ എല്ലാ മതങ്ങളുടെയും സാരം സ്നേഹമാണെന്ന് വരാപ്പുഴ അതിരൂപത ചാൻസലർ ഫാ.എബിജിൽ അറക്കൽ പറഞ്ഞു.. വരാപ്പുഴ അതിരൂപത എക്യുമെനിസം & ഡയലോഗ് കമ്മീഷൻ സംഘടിപ്പിച്ച സാഹോദര്യത്തിന്റെ ക്രിസ്തുമസ്സ് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റു മതങ്ങളെ ബഹുമാനിക്കുമ്പോഴാണ് ഒരാൾ യഥാർത്ഥ മതവിശ്വാസി ആകുന്നതെന്ന് ഇമാം നൗഫൽ തക്വി അഭിപ്രായപ്പെട്ടു . പരസ്പര സ്നേഹത്തിന്റെ വഴിയാണ് ക്രിസ്തുമസ് നമുക്ക് മുൻപിൽ തുറക്കുന്നത് എന്ന് രാമഭദ്ര തമ്പുരാൻ ഓർമപ്പെടുത്തി . ക്രിസ്തുമസ് കേക്ക് മുറിച്ചു ക്രിസ്തുമസിന്റെ സന്തോഷം എല്ലാവരും […]Read More

Local News

കെ.സി.വൈ.എം വരാപ്പുഴ അതിരൂപതപ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു* 

  കൊച്ചി :  IOC സമരവുമായി ബന്ധപ്പെട്ട്  ബഹുമാനപ്പെട്ട വൈദികനെയും,  കന്യാസ്ത്രികളെയും,   കുട്ടികളെയും സ്ത്രീകളെയും അടക്കം അറസ്റ്റ് ചെയ്തതിൽ  പ്രതിഷേധിച്ചു കൊണ്ട് കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രതിഷേധ കൂട്ടായ്മ നടത്തി. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡന്റ് അഡ്വ.ആന്റെണി ജൂഡി അധ്യക്ഷത വഹിച്ചു.കെ.സി.വൈ.എം സംസ്ഥാന പ്രസിഡന്റ് ശ്രീ.സിറിയക് ചാഴിക്കാടൻ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത വൈസ് പ്രസിഡന്റ് മിമിൽ വർഗീസ് സ്വാഗതം ആശംസിച്ചു. കെ.ആർ.എൽ.സി.ബി.സി യുവജന കമ്മീഷൻ സെക്രട്ടറി റവ.ഫാ.പോൾ സണ്ണി, കെ.സി.വൈ.എം […]Read More

Uncategorized

ആൽബർട്സ് മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് ആശീർവാദകർമ്മം ജനുവരി 6

കൊച്ചി : വരാപ്പുഴ   അതിരൂപതയുടെ  കീഴിൽ സ്ഥാപിതമായിരിക്കുന്ന കളമശ്ശേരി ആൽബർട്സ് മാരിടൈം ഇൻസ്റ്റിറ്റ്യൂറ്റിന്റെ   ആശിർവാദ് കർമ്മവും ഉദ്ഘാടനവും 2020 ജനുവരി ആറാം തീയതി തിങ്കളാഴ്ച  വൈകിട്ട് 4.30ന്  വരാപ്പുഴ അതിരൂപത മെത്രാപോലീത്ത ആർച്ച് ബിഷപ്പ് ഡോ .ജോസഫ് കളത്തിപ്പറമ്പിൽ നിർവഹിക്കും. തുടർന്ന് നടക്കുന്ന പൊതുയോഗം   ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്യും .എംഎൽഎമാരായ ടി ജെ വിനോദ്, വി കെ ഇബ്രാഹിംകുഞ്ഞ്  തുടങ്ങിയവർ പങ്കെടുക്കും. ഇന്ത്യയിൽ ആദ്യമായാണ് ഒരു കത്തോലിക്കാ രൂപത മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട്  ആരംഭിക്കുന്നത്. […]Read More