admin

Kerala News

ക്രിസ്തുമസ് പ്രത്യാശയുടെ ആഘോഷമാണ്: ആർച്ച്ബിഷപ്  ഡോ .ജോസഫ് കളത്തിപ്പറമ്പിൽ

    കന്യക ഗർഭം ധരിച്ചു ഒരു പുത്രനെ പ്രസവിക്കും .ദൈവം നമ്മോടു കൂടെ എന്നർത്ഥമുള്ള എമ്മാനുവേൽ എന്ന് അവൻ വിളിക്കപ്പെടും  (മത്തായി 1 , 22 -23 )  കൊച്ചി : ക്രിസ്തുമസ് പ്രത്യാശയുടെ ആഘോഷമാണ് . ഈ ഭൂമിയിൽ  നമ്മൾ ഒറ്റക്കല്ല…ദൈവം നമ്മുടെ കൂടെയുണ്ട് .എന്നുള്ള സദ്‌വാർത്തയാണ് ക്രിസ്തുമസ് മുന്നോട്ട് വെക്കുന്നത് .പോപ് ഫ്രാൻസിസ് പറയുന്നതു പോലെ ഇത് പുൽക്കൂട്ടിലെ സ്നേഹ വിപ്ലവമാണ് .  ഈ വിപ്ലവത്തിന് തുടക്കം കുറിച്ചത് ദൈവമാണ് . അന്നത്തെ […]Read More

Local News

ദർപ്പണം- 81 കവിതകളുടെ സമാഹാരം

സി. ജാനറ്റ് കാറൾ CTC യുടെ   “ദർപ്പണം” 81 കവിതകളുടെ സമാഹാരം. *കന്യാസ്ത്രീസഹോദരിയുടെ കവിതകൾക്ക്   സാക്ഷാത്കാരമായി സഹോദരങ്ങളുടെ ചിത്രങ്ങൾ* കൊച്ചി  : കടമക്കുടി പഞ്ചായത്തിലെ ചരിയൻതുരുത്ത് സ്വദേശിനിയാണ് സി. ജാനറ്റ് കാറൾ CTC. പനക്കൽ കാറളിന്റെയും കർമ്മലിയുടെയും ഏഴുമക്കളിൽ മുത്തവൾ.  കുടുംബത്തിലെ മൂത്തമകൾ ക്രിസ്തുവിന്റെ വഴിയേ നടന്ന് സന്യാസമാർഗ്ഗമാണ് സ്വീകരിച്ചത്. 17-ാംമത്തെ വയസ്സിൽ മദർ ഏലീശ്വ സ്ഥാപിച്ച സിടിസി സന്യാസസമൂഹത്തിൽ ചേർന്നു. മൂത്ത സഹോദരിയുടെ മാതൃകയിൽ പ്രചോദിതരായി ഇളയ സഹോദരങ്ങളിൽ രണ്ടു പേർ വൈദികനും കന്യാസ്ത്രീയുമായി. വരാപ്പുഴ […]Read More

Kerala News

പ്രതിഷേധം

ആലപ്പുഴ : സ്വന്തം മതത്തെ അവഹേളിക്കുന്ന പരിപാടികൾക്കെതിരെ ജനാധിപത്യപരമായും സമാധാനപരമായും  പ്രതിഷേധിക്കാൻ ഒത്തുകൂടിയ ആലപ്പുഴ കെസിവൈഎം നേതാക്കളെ അന്യായമായി തടങ്കലിൽ വച്ച ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷൻ അധികാരികളുടെ നടപടി പ്രതിഷേധാർഹമാണ്. യാതൊരു രീതിയിലുള്ള പ്രകോപനവും ഉണ്ടാക്കാതെ പൊതുസ്ഥലത്ത് സമാധാനപരമായി ഒത്തുകൂടിയതിനാണ് ചെറുപ്പക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയത്. മനുഷ്യാവകാശ ദിനത്തിൽ ആണ് ഇത്തരം മനുഷ്യാവകാശ ധ്വംസനം നടന്നത്. കരുതൽ തടങ്കലിൽ വെക്കാൻ മാത്രം എന്ത് റിപ്പോർട്ട് ആണ് ഇവർക്കെതിരെ ഔദ്യോഗികമായി ലഭിച്ചത് എന്ന് വെളിപ്പെടുത്താൻ സ്റ്റേഷൻ ഹൗസ് […]Read More

Uncategorized

നിയമനിർമാണ സഭകളിലെ ആംഗ്ലോ ഇന്ത്യൻ സംവരണം നിർത്തലാക്കാനുള്ള നടപടിയിൽനിന്നും കേന്ദ്ര സർക്കാർ പിന്മാറണം

കൊച്ചി : നിയമനിർമാണ സഭകളിലെ ആംഗ്ലോ ഇന്ത്യൻ സംവരണം നിർത്തലാക്കാനുള്ള നടപടിയിൽനിന്നും കേന്ദ്ര സർക്കാർ പിന്മാറണം എന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ .ജോസഫ് കളത്തിപ്പറമ്പിൽ ആവശ്യപ്പെട്ടു . ഇത് ഭാരതത്തിലെ ആംഗ്ലോ ഇന്ത്യൻ സമൂഹത്തോടുള്ള കടുത്ത അനീതിയാണ് എന്ന് അദ്ദേഹം പറഞ്ഞു . സമൂഹത്തിലെ താഴേക്കിടയിലുള്ളവർക്കു പരിരക്ഷ നൽകുന്നതിന് ഭരണഘടന നൽകുന്ന പ്രത്യേക അവകാശങ്ങൾ ഗവൺമെന്റ് എടുത്ത് കളയരുത് .അവരുടെ പിന്നോക്കാവസ്ഥ ഗവൺമെന്റ് കണ്ടില്ലെന്ന് നടിക്കരുത് എന്നും അദ്ദേഹം ഓർമിപ്പിച്ചു . ലോകസഭയിലും രാജ്യസഭയിലും ആഗ്ലോ […]Read More

National News

പിടിച്ചെടുക്കുകയാണ് തടിമിടുക്ക് ഉള്ളതുകൊണ്ട് !

കൊച്ചി :  രാജ്യത്തിൻറെ ഭരണഘടനാ രൂപീകരിച്ച സമയം എല്ലാ വിഭാഗം ജനങ്ങൾക്കും അധികാരത്തിൽ പങ്കാളിത്തം ഉറപ്പാക്കുന്നതിന് വേണ്ടിയാണ്  പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കും ആംഗ്ലോയിന്ത്യൻ വിഭാഗത്തിനും, നിയമനിർമാണ സഭകളിൽ  ആർട്ടിക്കിൾ 330, 331,332,333 പ്രകാരം സംവരണം നൽകിയിരുന്നത്. ആർട്ടിക്കിൾ 334 പ്രകാരം നിശ്ചിത കാലയളവിലേക്ക് ആയിരുന്ന സംവരണം പിന്നീട് കാലാകാലങ്ങളിൽ ഭരണഘടനാഭേദഗതി കളിലൂടെ നീട്ടി നൽകുകയായിരുന്നു. എന്നാൽ ഇപ്പോൾ ആംഗ്ലോയിന്ത്യൻ വിഭാഗത്തിന് സ്ഥിതി മെച്ചപ്പെട്ടു ,എന്ന് പറഞ്ഞു സംവരണം നിഷേധിക്കുന്നത് അനീതിയാണ്. എന്ത് കണക്കുകളുടെ അടിസ്ഥാനത്തിലാണ് അവരുടെ സ്ഥിതി മെച്ചപ്പെട്ടത് […]Read More

International News

ജനതകള്‍ക്കു പ്രത്യാശാകിരണമായി ഒരു ദിവ്യനക്ഷത്രം!

കാത്തിരിപ്പിന്‍റെ നാളുകളാണ് ആഗമനകാലം. തലമുറകളുടെ കാത്തിരിപ്പിന് വെളിച്ചംവീശിയ ദിവ്യനക്ഷത്രത്തെക്കുറിച്ചുള്ള ചിന്താമലരുകള്‍. 1. നസ്രത്ത് എന്നൊരു കൊച്ചുപട്ടണം നസ്രത്ത്….. പലസ്തീനായുടെ വടക്കന്‍ പ്രവിശ്യയായ ഗലീലിയായിലെ കൊച്ചു പട്ടണം. പട്ടണത്തിനു പിന്നില്‍ ചെറിയൊരു കുന്നുണ്ട്. ഈ കുന്നിന്‍ മുടിയില്‍നിന്നു നോക്കിയാല്‍ പട്ടണത്തെ മുട്ടിയുരുമ്മി കടന്നുപോകുന്ന രണ്ട് രാജപാതകള്‍ കാണാം. മദ്ധ്യധരണി ആഴിയുടെ ഓരം ചേര്‍ന്നു പോകുന്ന പടിഞ്ഞാറന്‍ പാത. അത് സിറിയയുടെ തലസ്ഥാനമായ ഡമാസ്ക്കസ്സില്‍ ചെന്നുചേരുന്നു. രണ്ടാമത്തേത്, കിഴക്കന്‍ പാതയാണ്. പലസ്തീനായുടെ പടിഞ്ഞാറ് മദ്ധ്യധരണ ആഴിയോടു ചേര്‍ന്നുള്ള തുറമുഖ പട്ടണങ്ങളെ […]Read More

Uncategorized

ആയിരങ്ങളല്ല, പതിനായിരങ്ങളല്ല, ലക്ഷങ്ങൾ വരും നെയ്യാറ്റിൻകരയിൽ സംഘടിച്ച ലത്തീൻ കത്തോലിക്കർ

നെയ്യാറ്റിൻകര :  ലത്തീൻ കത്തോലിക്കരായ ജനങ്ങളോടുള്ള അവഗണനകളോട്, സഭയ്ക്കെതിരെയുള്ള അതിക്രമങ്ങളോട് ,രാഷ്ട്രിയ അധികാരത്തിൻ തുല്യനീതി സമുദായത്തിന് ലഭിക്കണമെന്ന ലക്ഷ്യത്തോടെ, നിരവധിയായപ്രദേശിക വിഷയളോടുള്ള അവഗണനക്കെതിരെ ഇവിടെ നെയ്യാറ്റിൻകരയിൽ ലക്ഷങ്ങൾ പുതു ചരിത്രമെഴുതിയത് ഇവിടത്തെ അധികാര വർഗ്ഗം കാണുക തന്നെ വേണം, കെ എൽ സി എ ക്ക് ഇത് അഭിനന്ദ നിമിഷമാണ് സമുദായത്തിന് ആവേശവുമാണ് ,നെയ്യാറ്റിൻകരക്ക് ഇത് ചരിത്രവുമാണ് – നെയ്യാറ്റിൻകരയെ നിശ്ചലമാക്കി ജനസാഗരം ഒഴുകിയത് കാണാൻ എത്തിച്ചേർന്ന മന്ത്രിമാരോടും, എം പിമാരോടും, എം എൽ എമാരോടും ഇതിൽപരം […]Read More

Uncategorized

കാണ്ഡമാൽ കലാപത്തിന് ഇരയായവരുടെ മക്കളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തി

കാണ്ഡമാൽ : കാണ്ഡമാൽ കലാപത്തിന് ഇരയായവരുടെ മക്കളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തി.ക്രിസ്തുവിന്റെ രാജത്വതിരുനാൾ ദിനമായ നവംബർ 24 ന് ആയിരുന്നു ദിവ്യകാരുണ്യ സ്വീകരണം . കട്ടക് – ഭുവനേശ്വർ ആർച്ച്ബിഷപ് ജോൺ ബർവ മുഖ്യ കാർമ്മികനായിരുന്നു . സി .സി . ബി .ഐ .ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. സ്റ്റീഫൻ ആലത്തറ വിശിഷ്ടാതിഥി ആയിരുന്നു . കാണ്ടമാലിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള അയ്യായിരത്തിലധികം വിശ്വാസികൾ ചടങ്ങുകളിൽ പങ്കെടുത്തു . “എൻ്റെ അച്ഛനെ സംബന്ധിച്ചു ഈ […]Read More

Uncategorized

മൂലമ്പിള്ളി ജനകീയ കമ്മീഷൻ അംഗങ്ങൾ ആർച്ബിഷപ്പിനെ കണ്ടു 

  കൊച്ചി :  മൂലമ്പിള്ളി കുടിയൊഴിപ്പിക്കൽ നടന്നിട്ട് 12 വർഷങ്ങൾ പിന്നിടുമ്പോഴും കുടിയിറക്കപെട്ടവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അധികാരികൾ തയ്യാറാകാത്ത സാഹചര്യത്തിൽ മൂലമ്പിള്ളി ജനകീയ കമ്മീഷൻ അംഗങ്ങൾ വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ . ജോസഫ് കളത്തിപ്പറമ്പിലിനെ കണ്ട് നിലവിലെ സ്ഥിതിഗതികൾ ധരിപ്പിച്ചു . 2008 ഫെബ്രുവരി 6 നാണ് മൂലമ്പിള്ളി കുടിയൊഴിപ്പിക്കൽ നടന്നത് . കുടിയൊഴിപ്പിക്കപ്പെട്ടവർക്കു നീതി ലഭിച്ചില്ല എന്ന മുറവിളി സമൂഹത്തിലെ വിവിധ കോണുകളിൽ നിന്ന് ഉയർന്നപ്പോൾ , സാഹചര്യങ്ങളുടെ സത്യാവസ്ഥ ബോധ്യപെട്ട അച്യുതാനന്ദൻ ഗവണ്മെന്റ് […]Read More

International News

നാഗസാക്കിയുടെ ദുരന്തഭൂമിയില്‍ സമാധാനദൂതുമായ്

നാഗസാക്കിയിലെ ആറ്റോമിക് ഹൈപ്പര്‍ സെന്‍ററില്‍ ആണവായുധങ്ങളെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസ് നാഗസാക്കിയിലെ സമാധാനസ്മാരകത്തില്‍ നടത്തിയ പ്രഭാഷണം – 24 നവംബര്‍ 2019. മാനവരാശി എന്തുമാത്രം പരസ്പരം വേദനിപ്പിക്കുവാനും ഭീതിപ്പെടുത്തുവാനും പ്രാപ്തരാണെന്ന് ഈ സ്ഥലം നമ്മില്‍ ആഴമായ ബോധമുണര്‍ത്തുന്നു. നാഗസാക്കിയിലെ തകര്‍ക്കപ്പെട്ട കത്തീഡ്രലില്‍ കണ്ടെത്തിയ കുരിശിന്‍റെയും പരിശുദ്ധ കന്യകാനാഥയുടെ പ്രതിമയുടെയും ശോച്യമായ അവസ്ഥ ഒരിക്കള്‍ക്കൂടി നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്, ആണവാക്രമണത്തില്‍ ബോംബിങ്ങിന് ഇരയായവരുടെയും കുടുംബങ്ങളുടെയും പറഞ്ഞറിയിക്കാനാവാത്ത യാതനകളും ഭീതിയുമാണ്.  സുരക്ഷിതത്വത്തിനും സമാധാനത്തിനും സ്ഥിരതയ്ക്കുംവേണ്ടിയുള്ള അഭിലാഷം മാനവ ഹൃദയങ്ങളിലെ ഏറ്റവും ആഴമായ അഭിവാഞ്ഛകളിലൊന്നാണ്. […]Read More