admin

Kerala News

ഭ്രൂണഹത്യ നിയമ ഭേദഗതി അഹിംസയുടെ നാട്ടിലെ തീരാക്കളങ്കം  : ആർച്ച്ബിഷപ് ജോസഫ് കളത്തിപ്പറമ്പിൽ

  കൊച്ചി : ഗർഭഛിദ്ര അനുമതി ഭേദഗതി ചെയ്തുകൊണ്ട് കൂടുതൽ മനുഷ്യജീവനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറണമെന്നും ജീവന്റെ വിലയെ നിസ്സാരമാക്കി കാണരുത് എന്നും വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ . ജോസഫ് കളത്തിപ്പറമ്പിൽ . കേന്ദ്ര ക്യാബിനറ്റ് അംഗീകാരം നൽകിയ ഭ്രുണഹത്യ നിയമ ഭേദഗതിയോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം . ഗർഭച്ഛിദ്രം നടത്താനുള്ള അനുവദനീയമായ കാലയളവ് ഗർഭധാരണത്തിനു ശേഷം 24 ആഴ്ച്ചയായി ഉയർത്താനുള്ള നിയമഭേദഗതിക്കാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത് . നിലവിൽ ഗർഭഛിദ്രം നടത്താനുള്ള […]Read More

National News

മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തകളെ വിവേചിച്ചറിയണം: ശശി തരൂര്‍

സിഗ്‌നിസ് ഇന്ത്യയുടെ ദേശീയ സമ്മേളനം ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്യുന്നു.  ഫാ. റോക്കി റോബി കളത്തില്‍, ശശി തരൂര്‍ എംപി , ബിഷപ് ഡോ. സാല്‍വദോര്‍ ലോബോ, ഫാ. സ്റ്റാന്‍ലി കോയിച്ചിറ, ഫാ. റാഫി കൂട്ടുങ്കല്‍, ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടണ്‍ കളപ്പുരയ്ക്കല്‍ എന്നിവര്‍ സമീപം. കൊച്ചി: മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തകളെ വിവേചിച്ചറിയണമെന്ന് ശശി തരൂര്‍ എംപി പറഞ്ഞു. ശരിയും തെറ്റും തിരിച്ചറിയാതെയാണ് പലപ്പോഴും വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ആശയവിനിമയത്തിനായുള്ള ആഗോള കത്തോലിക്കാ അസോസിയേഷന്റെ […]Read More

International News

ജീവിതമാണ് ചരിത്രമാകുന്നത് : പാപ്പാ ഫ്രാന്‍സിസ്

വത്തിക്കാൻ  : “ജീവിതമാണ് ചരിത്രമാകുന്നത്!”  പാപ്പാ ഫ്രാന്‍സിസ് 2020-ലേയ്ക്കു പ്രബോധിപ്പിച്ച ആഗോള മാധ്യമദിന സന്ദേശം . നല്ലകഥകളും കെട്ടുകഥകളും ജനുവരി 24–Ɔο തിയതി വെള്ളിയാഴ്ച മാധ്യമപ്രവര്‍ത്തകരുടെ മധ്യസ്ഥനായ വിശുദ്ധ ഫ്രാന്‍സിസ് സാലസിന്‍റെ തിരുനാളിലായിരുന്നു വത്തിക്കാന്‍ സന്ദേശം പ്രസിദ്ധപ്പെടുത്തിയത്. ഇത് സഭയുടെ 54-Ɔമത് സാമൂഹ്യസമ്പര്‍ക്കമാധ്യമ ദിനത്തിനുള്ള സന്ദേശമാണ്. മനുഷ്യജീവിതത്തിന്‍റെ ഭാഗമായ കഥപറച്ചിലിനെ  കേന്ദ്രീകരിച്ചു തുടങ്ങുന്ന സന്ദേശത്തില്‍ ജീവിതകഥകളാണ് ചരിത്രമാകുന്നതെന്ന് പാപ്പാ സ്ഥാപിക്കുന്നുണ്ട്. എന്നാല്‍ ഈ ജീവിതകഥകള്‍ സത്യസന്ധമായിരിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് എടുത്ത പറയുന്നു. കാരണം, വ്യാജവാര്‍ത്തകള്‍ പോലെതന്നെ വ്യാജകഥകളും കെട്ടുകഥകളും […]Read More

Kerala News

സഭൈക്യം കാലത്തിന്റെ അനിവാര്യത

  കൊച്ചി – വിവിധ സഭകൾ തമ്മിലുള്ള ഐക്യവും സാഹോദര്യവും കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് വരാപ്പുഴ അതിരൂപത ചാൻസലർ ഫാ.എബിജിൻ അറക്കൽ അഭിപ്രായപ്പെട്ടു. വരാപ്പുഴ അതിരൂപത എക്യുമെനിസം & ഡയലോഗ് കമ്മീഷൻ സംഘടിപ്പിച്ച സഭൈക്യ വാരാഘോഷം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫ്രാൻസീസ് പാപ്പ ഏറെ താൽപര്യത്തോടെ കൈകാര്യം ചെയ്യുന്ന വിഷയമാണ് സഭൈക്യമെന്നും ചാൻസലർ പറഞ്ഞു. ഡയറക്ടർ ഫാ.സോജൻ മാളിയേക്കൽ, ഫാ.ജിജു വർഗ്ഗീസ് (ഓർത്തഡോക്സ്‌ സിറിയൻ ചർച്ച് ,വൈറ്റില ), ഫാ.വർഗ്ഗീസ് മാത്യു (മാർത്തോമാ ചർച്ച്, പാലാരിവട്ടം) ,  […]Read More

Uncategorized

ദൈവദാസൻ ജോസഫ് അട്ടിപ്പേറ്റി മെത്രാപ്പോലീത്ത

കൊച്ചി: വരാപ്പുഴ അതിരൂപതയുടെ ആദ്യത്തെ തദ്ദേശീയ മെത്രാപ്പോലീത്ത ഡോ. ജോസഫ് അട്ടിപ്പേറ്റിയെ വിശുദ്ധപദത്തിലേക്കുള്ള അര്‍ത്ഥിയായി അംഗീകരിച്ചുകൊണ്ട് ദൈവദാസനായി പ്രഖ്യാപിച്ചു. അന്‍പതുകൊല്ലം മുന്‍പ് അദ്ദേഹത്തിന്റെ ഭൗതിക ദേഹം അടക്കം ചെയ്ത എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ സാഘോഷ സ്‌തോത്രബലിമധ്യേയാണ് നാമകരണ നടപടികളുടെ നൈയാമിക പ്രാദേശിക സഭാധികാരിയായ വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ദൈവത്തിന്റെ മനുഷ്യനായിരുന്നു ആര്‍ച്ച്ബിഷപ് അട്ടിപ്പേറ്റിയെന്ന് അദ്ദേഹം അനുസ്മരിച്ചു. ആധ്യാത്മികതയ്ക്കു മുന്‍തൂക്കം കൊടുത്തുകൊണ്ടുള്ള അജപാലനശുശ്രൂഷയില്‍ പാവങ്ങളോടുള്ള കരുണാമസൃണമായ അനുകമ്പ ശ്രദ്ധേയമായിരുന്നു. […]Read More

Kerala News

ആര്‍ച്ച്ബിഷപ് അട്ടിപ്പേറ്റി റോഡ് നാമകരണം നിര്‍വഹിച്ചു

കൊച്ചി: വരാപ്പുഴ അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്ത ഡോ. ജോസഫ് അട്ടിപ്പേറ്റിയുടെ ജന്മനാടായ ഓച്ചന്തുരുത്ത് കുരിശിങ്കല്‍ അദ്ദേഹത്തിന്റെ സ്മരണയ്ക്കായി റോഡ് നാമകരണം ചെയ്തു. 50-ാം ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തെ ദൈവദാസനായി പ്രഖ്യാപിക്കുന്ന വേളയിലാണ് കുരിശിങ്കല്‍ ക്രൂസ് മിലാഗ്രിസ് ഇടവക വികാരി ഫാ. ആന്റണി ചെറിയകടവില്‍ ആര്‍ച്ച്ബിഷപ് ജോസഫ് അട്ടിപ്പേറ്റി റോഡ് നാമകരണം നിര്‍വഹിച്ചത്.   ഓച്ചന്തുരുത്ത് മെയിന്‍ റോഡില്‍ നിന്നാരംഭിച്ച് സെന്റ് ആന്റണീസ് പള്ളിയുടെ കിഴക്കുഭാഗം വഴി സാന്തക്രൂസ് സ്‌കൂള്‍ വരെ എത്തുന്ന റോഡാണിത്. ആര്‍ച്ച്ബിഷപ് അട്ടിപ്പേറ്റിയുടെ ശാശ്വതസ്മാരകമായി […]Read More

Kerala News

ആര്‍ച്ച്ബിഷപ് അട്ടിപ്പേറ്റിയുടെ പേരില്‍ ജന്മനാട്ടില്‍ റോഡ്

കൊച്ചി: വരാപ്പുഴ അതിരൂപതയിലെ പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്ത ഡോ. ജോസഫ് അട്ടിപ്പേറ്റിയെ ദൈവദാസനായി പ്രഖ്യാപിക്കുന്നതിനോടനുബന്ധിച്ച് വൈപ്പിന്‍കരയിലെ , അദ്ദേഹത്തിന്റെ ജന്മഗൃഹത്തിനോടു ചേര്‍ന്ന കുരിശിങ്കല്‍-ഓച്ചന്തുരുത്ത് സാന്താക്രൂസ് സ്‌കൂള്‍ റോഡിന് അദ്ദേഹത്തിന്റെ പേരിടുന്നു. എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് ഇതു സംബന്ധിച്ച തീരുമാനമെടുത്തു. റോഡിന്റെ നാമകരണം ഞായറാഴ്ച വൈകുന്നേരം ആറിന് കുരിശിങ്കല്‍ ക്രൂസ് മിലാഗ്രിസ് ഇടവക വികാരി ഫാ. ആന്റണി ചെറിയകടവില്‍ നിര്‍വഹിക്കും. ആര്‍ച്ച്ബിഷപ് അട്ടിപ്പേറ്റിയുടെ 50-ാം ചരമവാര്‍ഷികം കൂടിയാണ് വിശുദ്ധ പദവിയിലേക്കുള്ള നാമകരണ നടപടികള്‍ക്കു തുടക്കം കുറിക്കുന്ന ജനുവരി 21. എറണാകുളം […]Read More

Kerala News

ആര്‍ച്ച്ബിഷപ് ജോസഫ് അട്ടിപ്പേറ്റിയുടെ നാമകരണ നടപടികള്‍ക്കു തുടക്കമായി

കൊച്ചി:  വരാപ്പുഴ അതിരൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്ത ഡോ. ജോസഫ് അട്ടിപ്പേറ്റിയുടെ നാമകരണത്തിനായുള്ള കാനോനിക നടപടികള്‍ ആരംഭിക്കാന്‍ വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ കാര്യാലയത്തില്‍ നിന്ന് അനുമതിയായി. ആ പുണ്യചരിതന്റെ 50-ാം ചരമവാര്‍ഷികമായ ജനുവരി 21ന് എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ സാര്‍വത്രിക കത്തോലിക്കാ സഭയുടെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്താനുള്ള നാമകരണനടപടികളുടെ ആദ്യഘട്ടമായ ദൈവദാസ പ്രഖ്യാപനം നടത്തും. ദൈവദാസന്റെ ഭൗതികദേഹം അടക്കം ചെയ്തിട്ടുള്ള കത്തീഡ്രല്‍ ദേവാലയത്തില്‍ 21ന് വൈകുന്നേരം അഞ്ചിന് അര്‍പ്പിക്കുന്ന കൃതജ്ഞതാബലിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചുകൊണ്ടാണ് വരാപ്പുഴ […]Read More