admin

International News

“സ്നേഹത്തിന്‍റെ ആനന്ദവു”മായി ആഗോളസഭയിലെ കുടുംബവർഷം

“സ്നേഹത്തിന്‍റെ ആനന്ദവു”മായി ആഗോളസഭയിലെ കുടുംബവർഷം   വത്തിക്കാൻ : ആസന്നമാകുന്ന മാർച്ച് 19, വിശുദ്ധ യൗസേപ്പിതാവിന്‍റെ മഹോത്സവത്തിൽ കുടുംബവർഷത്തിന് തുടക്കമാകും. 1. ഒരു കുടുംബ നവീകരണപദ്ധതി പാപ്പാ ഫ്രാൻസിസ് പ്രഖ്യാപിച്ച വിശുദ്ധ യൗസേപ്പിതാവിന്‍റെ വർഷത്തിലെ (2020 ഡിസംബർ 8-മുതൽ – 2021 ഡിസംബർ 8-വരെ) സിദ്ധന്‍റെ തിരുനാളിലാണ് കുടുംബവർഷത്തിന് ആരംഭം കുറിക്കുന്നത്. 2020 ഡിസംബർ 27-ന്‍റെ ത്രികാലപ്രാർത്ഥനയുടെ അന്ത്യത്തിൽ പാപ്പാ ഫ്രാൻസിസ് പ്രഖ്യാപിച്ചതു പ്രകാരമാണ് കുടുംബവർഷത്തിന് ആരംഭം കുറിക്കുന്നത്. 2016-ൽ നടന്ന കുടുംബങ്ങളെ സംബന്ധിച്ച മെത്രാന്മാരുടെ സിനഡു […]Read More

International News

സുവിശേഷ സന്തോഷത്താൽ നിറയുന്ന ഫിലിപ്പീൻസിലെ ജനങ്ങൾ

സുവിശേഷ സന്തോഷത്താൽ നിറയുന്ന ഫിലിപ്പീൻസിലെ ജനങ്ങൾ വത്തിക്കാൻ : മാർച്ച് 14, ഞായർ പാപ്പാ ഫ്രാൻസിസ് ട്വിറ്ററിൽ കണ്ണിചേർത്ത സന്ദേശം : ഫലിപ്പീൻസിൽ വിശ്വാസദീപം തെളിഞ്ഞതിന്‍റെ 500-ാം വാർഷികനാളിൽ അന്നാട്ടിലെ ജനങ്ങൾക്കുവേണ്ടി വത്തിക്കാനിൽ ദിവ്യബലി അർപ്പിച്ചശേഷം പങ്കുവച്ച ആശംസാ സന്ദേശമാണിത്. “ഫിലപ്പീൻസിലെ പ്രിയ സഹോദരീ സഹോദരന്മാരേ, ക്രിസ്തുസന്ദേശം നിങ്ങളുടെ നാട്ടിൽ ആദ്യമായി എത്തിയിട്ടും സുവിശേഷാനന്ദം നിങ്ങൾ സ്വീകരിച്ചിട്ടും 500 വർഷങ്ങൾ കഴിഞ്ഞു.  നിങ്ങളുടെ ജനങ്ങളിൽ ഈ ആനന്ദം വളരെ പ്രകടമാണ്.  ലോകത്തിനു നിങ്ങൾ നല്കുന്ന ഈ ആനന്ദത്തിന് […]Read More

International News

രക്ഷകനായ ക്രിസ്തുവിനെ പ്രഘോഷിക്കുകയാണ് സഭാദൗത്യം

രക്ഷകനായ ക്രിസ്തുവിനെ പ്രഘോഷിക്കുകയാണ് സഭാദൗത്യം വത്തിക്കാൻ : മാർച്ച് 14, ഞായറാഴ്ച പാപ്പാ ഫ്രാൻസിസ് ട്വിറ്ററിൽ പങ്കുവച്ച സന്ദേശം : “സ്വയം നല്കുവാൻ മാത്രം ദൈവം നമ്മെ സ്നേഹിച്ചുവെങ്കിൽ സഭയും അതുപോലെയായിരിക്കണം. ആരെയും വിധിക്കുവാനല്ല നാം അയയ്ക്കപ്പെട്ടിരിക്കുന്നത്, സ്വീകരിക്കുവാനാണ്; ഒന്നും അടിച്ചേല്പിക്കുവാനല്ല മറിച്ച് മനുഷ്യരിൽ നന്മ വിതയ്ക്കുവാനാണ്. ആരിലും കുറ്റമാരോപിക്കാതെ രക്ഷകനായ ക്രിസ്തുവിനെ നല്കുകയാണ് സഭാ ദൗത്യം.”Read More

International News

ശരിയായ പ്രതികരണം സഹോദര്യമാവണം – യുദ്ധമല്ല

ശരിയായ പ്രതികരണം സഹോദര്യമാവണം – യുദ്ധമല്ല ഇറാഖിൽനിന്നും മടങ്ങിയെത്തിയ ശേഷം പാപ്പാ ഫ്രാൻസിസ് കണ്ണിചേർത്ത ട്വിറ്റർ സന്ദേശം : വത്തിക്കാൻ : മാർച്ച് 10 ബുധാനാഴ്ചത്തെ പൊതുകൂടിക്കാഴ്ച പ്രഭാഷണത്തിൽനിന്നും അടർത്തിയെടുത്ത ചിന്തയാണിത്. “യുദ്ധത്തിന് എതിരായുള്ള പ്രതികരണം മറ്റൊരു യുദ്ധമായരിക്കരുത്. ആയുധങ്ങൾക്കെതിരായ പ്രതികരണം മറ്റ് ആയുധങ്ങൾ കൊണ്ടാകരുത്. സാഹോദര്യമാണ് ശരിയായ പ്രതികരണം. ഇതു ഇറാഖിനു മുന്നിലുള്ള വെല്ലുവിളി മാത്രമല്ല, സംഘർഷബാധിതമായ നിരവധി പ്രദേശങ്ങൾക്കുള്ള വെല്ലുവിളി കൂടിയാണ്.  ആത്യന്തികമായി ഇതു ലോകത്തിന് ഒട്ടാകെയുള്ള വെല്ലുവിളിയുമാണ്Read More

International News

പാപ്പായുടെ യുവജനപ്രസ്ഥാനം “സ്കോളാസി”ന് ഇറാഖിൽ തുടക്കമിട്ടു….

പാപ്പായുടെ യുവജനപ്രസ്ഥാനം “സ്കോളാസി”ന് ഇറാഖിൽ തുടക്കമിട്ടു…… ബ്യൂസ് ഐരസ്സിൽ മെത്രാപ്പോലീത്തയായിരിക്കവെ പാപ്പാ ഫ്രാൻസിസ് തുടക്കമിട്ട യുവജനങ്ങളുടെ ഉപവി പ്രസ്ഥാനം. ഇറാഖിലെ തുടക്കം സ്കോളാസിന്‍റെ ഇറ്റലിയിലെ കോർഡിനേറ്റർ മാരിയോ ദേൽ വെർമേയുടെ നേതൃത്വത്തിലാണ് യുവജനങ്ങൾ തങ്ങളുടെ സമപ്രായക്കാരുടെ വിദ്യാഭ്യാസ സാംസ്കാരിക കായിക മേഖലകളിലെ വികസനത്തിന് സഹായിക്കുന്ന പാപ്പാ ഫ്രാൻസിസ് സ്ഥാപകനായ പ്രസ്ഥാനം സ്കോളാസ് ഒക്കുരേന്തസ്സിന് (Scholas Occurentes) ഇറാഖിൽ തുടക്കമി‌ട്ടത്. ഇറാഖ് പര്യടനത്തിന്‍റെ പ്രഥമ ദിനത്തിൽതന്നെ മാർച്ച് 5 വെള്ളിയാഴ്ച വൈകുന്നേരം പാപ്പാ ഫ്രാൻസിസ് അവിടത്തെ പ്രസ്ഥാനത്തിലെ അംഗങ്ങളായ […]Read More

International News

ഇന്ത്യയ്ക്ക് പുതിയ വത്തിക്കാൻ സ്ഥാനപതി: ആർച്ച് ബിഷപ്പ് ലിയോപോൾഡോ ഗിരേലി

ഇന്ത്യയ്ക്ക് പുതിയ വത്തിക്കാൻ സ്ഥാനപതി: ആർച്ച് ബിഷപ്പ് ലിയോപോ ൾഡോ ഗിരേലി… ഇന്ത്യയുടെ പുതിയ വത്തിക്കാൻ സ്ഥാനപതിയായും അപ്പോസ്തലിക നൂൺഷ്യോയായും ആർച്ച് ബിഷപ്പ് ലിയോപോൾഡോ ഗിരെലിയെ ഫ്രാൻസിസ് പാപ്പ നിയമിച്ചു.  ഇസ്രായേലിന്റെയും സൈപ്രസിന്റെയും വത്തി ക്കാൻ സ്ഥാനപതിയായി സേവനമനുഷ്ഠിക്കുക യായിരുന്നു അദ്ദേഹം..മാർച്ച് 13 ശനിയാഴ്ച ഇന്ത്യൻ സമയം വൈകുന്നേരം 4 30 നാണ് ഇതു സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത് 1953 മാർച്ച് 13ന് വടക്കൻ ഇറ്റലിയിലെ ലോംമ്പാർഡി മേഖലയിലെ ബെർഗ്ഗമോയിലെ പ്രിഡോറിൽ ആണ് ആർച്ച് ബിഷപ്പ് ലിയോപോൾഡോ […]Read More

International News

ക്രൈസ്തവർ ബംഗ്ലാദേശിൽ ഓരോരോ വൃക്ഷത്തൈ നടും

ക്രൈസ്തവർ ബംഗ്ലാദേശിൽ ഓരോരോ വൃക്ഷത്തൈ നടും പാപ്പാ ഫ്രാൻസിസിന്‍റെ ചാക്രികലേഖനം “അങ്ങേയ്ക്കു സ്തുതി”യോടു (Laudato Si’) ബാംഗ്ലാദേശിലെ സഭയുടെ ക്രിയാത്മകമായ പ്രതികരണം. ചാക്രികലേഖനത്തോടുള്ള ക്രിയാത്മകമായ പ്രതികരണം മാർച്ച് 8, തിങ്കളാഴ്ച പുറത്തുവിട്ട ഒരു വീഡിയോ സന്ദേശത്തിലൂടെയാണ് ദേശീയ മെത്രാൻ സമിതിക്കുവേണ്ടി ഇപ്പോൾ പരിസ്ഥിതികാര്യങ്ങളുടെ ഉത്തരവാദിത്വംവഹിക്കുന്ന ഡാക്കയുടെ മുൻമെത്രാപ്പോലീത്ത, കർദ്ദിനാൾ പാട്രിക് ഡി’റൊസേരിയോ ദേശീയ സഭയുടെ തീരുമാനം വെളിപ്പെടുത്തിയത്. ബംഗ്ലാദേശിലെ സഭ പാപ്പാ ഫ്രാൻസിസിന്‍റെ ആഹ്വാനത്തോടു ക്രിയാത്മകമായി പ്രതികരിച്ചുകൊണ്ടാണ് “ഓരോ ക്രിസ്ത്യാനിയും ഓരോ വൃക്ഷത്തൈ” വീതം നട്ടുവളർത്താൻ ഒരുങ്ങുന്നതെന്ന് […]Read More

International News

തപസ്സുകാലം : ജീവൽബന്ധിയായൊരു ആത്മീയയാത്ര

തപസ്സുകാലം : ജീവൽബന്ധിയായൊരു ആത്മീയയാത്ര വത്തിക്കാൻ : മാർച്ച 9, ചൊവ്വാഴ്ച പാപ്പാ ഫ്രാൻസിസ് ട്വിറ്ററിൽ പങ്കുവച്ച ഒറ്റവരിച്ചിന്ത : “നമ്മുടെ സമ്പൂർണ്ണ അസ്തിത്വവും മുഴുവൻ ജീവിതവും ഉൾപ്പെട്ട ഒരു യാത്രയാണ് നോമ്പുകാലം. നാം തെരഞ്ഞെടുത്ത വഴി പുനഃപരിശോധിക്കുവാനുള്ള സമയവും നമ്മെ പിതൃഗേഹത്തിലേയ്ക്കു നയിക്കുന്ന വഴി കണ്ടെത്തുവാനും സകലതും സർവ്വരും ആശ്രയിക്കുന്ന ദൈവവുമായുള്ള നമ്മുടെ ഗാഢമായ ബന്ധത്തെ വീണ്ടും പുനർസ്ഥാപിക്കുവാനുമുള്ള സമയമാണ് തപസ്സുകാലം.” Read More

International News

ഇറാഖിന്‍റെ വ്രണിതഹൃദയത്തിന് ശാന്തി ലേപനമായ സന്ദർശനം

ഇറാഖിന്‍റെ വ്രണിതഹൃദയത്തിന് ശാന്തി ലേപനമായ സന്ദർശനം ചരിത്രദൗത്യമായി മാറിയ പാപ്പാ ഫ്രാൻസിസിന്‍റെ ഇറാഖ് അപ്പസ്തോലിക പര്യടനത്തിന്‍റെ ഒരു വിഹഗവീക്ഷണം :   1. സാന്ത്വനസാമീപ്യം കോവിഡ് മഹാവ്യാധി ആരംഭിച്ചതിനുശേഷമുള്ള പാപ്പായുടെ ആദ്യ വിദേശ യാത്ര മാർച്ച് 5, വെള്ളിയാഴ്ച ഇറാഖിലേയ്ക്കായിരുന്നു. മൂന്നു ദിനരാത്രങ്ങൾ നീണ്ട പര്യടനത്തിൽ തലസ്ഥാന നഗരമായ ബാഗ്ദാദിൽനിന്നു തുടങ്ങി ഇസ്ലാമിക പുണ്യനഗരവും ബൈബിൾ ചരിത്രഭൂമിയും, അഭയാർത്ഥി കേന്ദ്രവും  പലായനങ്ങളുടെ നഷ്ടാവശിഷ്ടങ്ങളും കടന്നു  പാപ്പാ ബാഗ്ദാദിൽനിന്നു തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് വത്തിക്കാനിൽ മടങ്ങിയെത്തി. പരിശുഷ്കമെങ്കിലും പുരാതനമായ ക്രൈസ്തവ […]Read More