സഭാവാര്‍ത്തകള്‍ – 18 .08. 24

സഭാവാര്‍ത്തകള്‍ – 18. 08. 24

 

വത്തിക്കാൻ വാർത്തകൾ

ക്രിസ്തീയ ശിഷ്യത്വത്തിന്റെ മാനം സ്‌നേഹം പങ്കുവയ്ക്കലാണ് : പാപ്പാ

വത്തിക്കാൻ  : ക്രൈസ്തവ ശിഷ്യത്വത്തിന്റെ മിഷനറി ഭാവം എന്ന പ്രധാന പ്രമേയം അടിസ്ഥാനമാക്കി ആഗസ്റ്റ് മാസം 6 മുതല്‍ 8 വരെ ക്യൂബെക്ക് സിറ്റിയില്‍ നടക്കുന്ന ‘കൊളംബസ് യോദ്ധാക്കള്‍’ അഥവാ ‘നൈറ്റ്സ് ഓഫ് കൊളംബസി’ന്റെ പരമോന്നത സമ്മേളനത്തില്‍ സംബന്ധിക്കുന്നവര്‍ക്ക് അയച്ച സന്ദേശത്തില്‍ ക്രിസ്തീയ ശിഷ്യത്വത്തിന്റെ മാനം സ്‌നേഹം പങ്കുവയ്ക്കലാണ് എന്ന് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം, ക്രൈസ്തവ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതിനു സംഘടന നല്‍കുന്ന പ്രോത്സാഹനങ്ങളെയും, ചെയ്യുന്ന പ്രവര്‍ത്തനങ്ങളെയും പാപ്പാ പ്രത്യേകം കൃതജ്ഞതയോടെ അനുസ്മരിച്ചു.

 

അതിരൂപത വാർത്തകൾ 

 

ANGELS DAY സംഘടിപ്പിച്ചു.

കൊച്ചി :  വരാപ്പുഴ അതിരൂപത മതബാധന കമ്മീഷന്‍ സംഘടിപ്പിച്ച Angels Day സംഗമ വേദിയുടെ ഉത്ഘാടകനായി അതിരൂപതാ സഹായമെത്രാന്‍ റവ.ഡോ. ആന്റണി വാലുങ്കല്‍ കടന്നു വന്നത് കരുണയുടേയും പ്രത്യാശയുടേയും കഥകളും പാട്ടുകളുമായിട്ടായിരുന്നു.
പാഴ് മുളംതണ്ടിനെ പുല്ലാംകുഴലാക്കി മാറ്റിയ കരുണാമയനായ ദൈവത്തിന്റെ കഥ ‘ഉണ്ണികളേ ഒരു കഥ പറയാം’ എന്ന ചലചിത്ര ഗാനത്തിലൂടെ അദ്ദേഹം ആലപിച്ചപ്പോള്‍ കൂടെ ചേര്‍ന്ന് പാടിയ കുരുന്നുകളുടെ കണ്ണുകളില്‍ മിന്നിതിളങ്ങിയത്,  അനന്തമായ ദൈവ സ്‌നേഹവും, ജീവിതത്തിലേക്കുള്ള പ്രത്യാശയും.

മതബോധന കമ്മീഷന്‍ ഡയറക്ടര്‍ ഫാ. വിന്‍സന്റ് നടുവില പറമ്പില്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് കരുണാലയും സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളും വരാപ്പുഴ അതിരൂപതയിലെ വിവിധ ഇടവകകളില്‍ നിന്നും എത്തിച്ചേര്‍ന്ന കലാകാരന്മാരും ചേര്‍ന്നവതിരിപ്പിച്ച കലാപരിപാടികള്‍ ചടങ്ങിന് മാറ്റുകൂട്ടി.

ജീസസ് ഫ്രെറ്റേണിറ്റി ഡേ ആഘോഷിച്ചു

കൊച്ചി : വരാപ്പുഴ അതിരൂപത ജീസസ് ഫ്രെറ്റേണിറ്റിയുടെ ആഭിമുഖ്യത്തില്‍ തടവറ പ്രേക്ഷിത സംഗമം നടത്തി. തടവറ പ്രേക്ഷിതത്വ സ്വര്‍ഗീയ മധ്യസ്ഥനായ വിശുദ്ധ മാക്‌സിമില്യന്‍ കോള്‍ബെയുടെ തിരുനാള്‍ ആഘോഷത്തിന്റെ ഭാഗമായി തടവറ പ്രേക്ഷിത പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തമേകിയ ആറു പേരെ വരാപ്പുഴ അതിരൂപതാധ്യക്ഷന്‍ അഭിവന്ദ്യ ഡോ. ജോസഫ് കളത്തിപറമ്പില്‍ സ്‌നേഹോപഹാരം നല്‍കി ആദരിച്ചു. തടവറയില്‍ കഴിയുന്ന മക്കള്‍ക്ക് സാന്ത്വനവും ഒറ്റപ്പെടലുകളില്‍ ആശ്വാസവുമേകുന്ന ജീസസ് ഫ്രെറ്റേണിറ്റി പ്രവര്‍ത്തനങ്ങളെ ആര്‍ച്ച്ബിഷപ്പ് മുക്തകണ്ഠം പ്രശംസിച്ചു.

 

ഐസിടിസി സംഘടിപ്പിച്ചു

കൊച്ചി :  : ഓഗസ്റ്റ് മാസം 9, 10 ദിനങ്ങളില്‍ ആശിര്‍ഭവനില്‍ വെച്ച് ഐസിടിസി ( ഇന്റെന്‍സീവ്‌ ക്യാറ്റക്കിസം ട്രെയിനിങ് കോഴ്‌സ്) സംഘടിപ്പിച്ചു. 185 അധ്യാപകര്‍ കോഴ്‌സില്‍ പങ്കെടുത്തു. അതിരൂപത വികാരി ജനറല്‍ മോണ്‍. മാത്യു ഇലഞ്ഞിമിറ്റം ഐസിടിസി ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍ ഫാ.. വിന്‍സെന്റ് നടുവിലപറമ്പില്‍ ഐസിടിസി കോഴ്‌സിന് നേതൃത്വം നല്‍കി. വിവിധ ക്ലാസുകള്‍ സംഘടിപ്പിച്ച് മതബോധന അധ്യാപകര്‍ക്ക് നല്ല പരിശീലനം നല്‍കുകയുണ്ടായി. കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക്‌ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു

 


Related Articles

വിശുദ്ധ യൗസേപ്പിന്റെ സഹായം തേടാം: ഫ്രാൻസിസ് പാപ്പാ

വിശുദ്ധ യൗസേപ്പിന്റെ സഹായം തേടാം:  ഫ്രാൻസിസ് പാപ്പാ   വത്തിക്കാന്‍ : സമൂഹത്തിൽ ഉപേക്ഷിക്കപ്പെട്ടവരും, മാറ്റിനിർത്തപ്പെട്ടവരുമായ മനുഷ്യരെ പരിപാലിക്കാൻ വിശുദ്ധ യൗസേപ്പിതാവ് സഹായിക്കട്ടെയെന്ന് ഫ്രാൻസിസ് പാപ്പാ. സമൂഹത്തിന്റെ

കാലാതിവർത്തിയായ മരിയഗീതം : വിമലേ അംബികേ…

കാലാതിവർത്തിയായ മരിയഗീതം : വിമലേ അംബികേ… വത്തിക്കാൻ : ഫാത്തിമാ നാഥയുടെ തിരുനാളിൽ ഈ ഗാനം ഒരു പ്രാർത്ഥനയായ് സമർപ്പിക്കുന്നു – ഗാനത്തിന്‍റെ വരികളും താഴെ ചേർക്കുന്നു

ചോർന്നുപോകുന്ന മനുഷ്യാവകാശ മൂല്യങ്ങൾ പുനഃസ്ഥാപിക്കണം

ചോർന്നുപോകുന്ന മനുഷ്യാവകാശ മൂല്യങ്ങൾ പുനഃസ്ഥാപിക്കണം വത്തിക്കാന്‍റെ പ്രതിനിധി, ആർച്ചുബിഷപ്പ് പോൾ ഗ്യാലഹർ യു.എൻ. മനുഷ്യാവകാശ കൗൺസിലിൽ… 1. യു.എൻ. മനുഷ്യാവകാശ കൗൺസിൽ മനുഷ്യാവകാശത്തിന്‍റെ മൂല്യങ്ങൾ കാലക്രമത്തിൽ ചോർന്നുപോകുന്നുണ്ടെന്ന്

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<