*ജൂബിലി വർഷം മരട് മൂത്തേടം ഇടവക’ ദിവ്യകാരൂണ്യതിലൂടെ

*ജൂബിലി വർഷം മരട് മൂത്തേടം ഇടവക’ ദിവ്യകാരൂണ്യതിലൂടെ
കൊച്ചി : തിരുഹൃദയ മാസമായ ജൂൺ ഒന്നു മുതൽ ക്രിസ്തുരാജന്റെ തിരുനാളായ നവംബർ 23 വരെ നീണ്ടുനിൽക്കുന്ന 25 ഞായറാഴ്ചകൾ കൊണ്ട് മരട് മൂത്തേടം ദേവാലയത്തിലെ ഓരോ കുടുംബവും ദേവാലയത്തിൽ ഒരു ദിവ്യകാരുണ്യ പൂക്കൾ തയ്യാറാക്കുന്നു.
*എന്താണ് ദിവ്യകാരുണ്യ പൂക്കൾ?
തിരുസഭയുടെ ഒന്നാമത്തെ കൽപ്പനയായ ഞായറാഴ്ചകളിലും കടമുള്ള തിരുനാളുകളിലും മുഴുവൻ കുർബാനകളിൽ പങ്കുകൊള്ളണം ഈ കൽപ്പന പ്രാവർത്തികമാക്കുവാൻ ഈ ഇടവക പരിശ്രമിക്കുകയാണ്.
ഒരു ഭവനത്തിലുള്ള എല്ലാവരും 25 ഞായറാഴ്ചകളിൽ പരിശുദ്ധ കുർബാന സ്വീകരിക്കുകയും കുർബാനയുടെ അവസാന ആശിർവാദം ഒഴിവാക്കാതെ മുഴുവൻ കുർബാനയിലും സംബന്ധിക്കുന്നവരും മാസത്തിൽ ഒരു തവണയെങ്കിലും കുമ്പസാരിക്കുവാൻ താല്പര്യം കാണിക്കുന്നുണ്ടെങ്കിൽ വീടിന്റെ തിരുനടയിൽ പള്ളിയിൽ നിന്നും തന്നിട്ടുള്ള 25 പൂക്കളിൽ നിന്നും ഒരെണ്ണം ദേവാലയത്തിൽ അതാത് ബ്ലോക്ക് തലത്തിൽ സജ്ജമാക്കിയിട്ടുള്ള സ്ഥലത്ത് സമർപ്പിക്കുന്നു. അപ്രകാരം 25 ഞായറാഴ്ചകളിൽ 25 പൂക്കൾ ദേവാലയത്തിൽ’ സമർപ്പിക്കുവാൻ കഴിയുന്ന ഭവനത്തെ ****ദിവ്യകാരുണ്യ
ഭവനം ***എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു.
ഈ ജൂബിലി വർഷത്തിൽ ദിവ്യകാരുണ്യ അനുഭവത്തിലൂടെ അല്ലാതെ അസാധ്യമായതിനാൽ കത്തോലിക്കാ വിശ്വാസികളായി ജീവിച്ചിട്ടും ദിവ്യകാരുണ്യം സ്വീകരിക്കാതെ ജീവിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുകയും അവരെ ദിവ്യകാരുണ്യ അനുഭവത്തിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നു.