ഭരണകൂടങ്ങളുടെ പിന്തുണയിൽ ക്രൈസ്തവ മർദ്ദനം തുടർക്കഥയാകുന്നു : ആൻ്റോ അക്കര

 ഭരണകൂടങ്ങളുടെ പിന്തുണയിൽ ക്രൈസ്തവ മർദ്ദനം തുടർക്കഥയാകുന്നു : ആൻ്റോ അക്കര

ഭരണകൂടങ്ങളുടെ പിന്തുണയിൽ ക്രൈസ്തവ മർദ്ദനം തുടർക്കഥയാകുന്നു : ആൻ്റോ അക്കര

ഫാ. സ്റ്റാൻ സ്വാമി അനുസ്മരണം നടത്തി

കൊച്ചി :  ഉത്തരേന്ത്യയിൽ ക്രൈസ്തവർ ഭീതിയുടെ നിഴലിലാണ് കഴിയുന്നതെന്ന് പ്രശസ്ത മാധ്യമ പ്രവർത്തകൻ ആൻ്റോ അക്കരെ ചൂണ്ടിക്കാട്ടി. മർദ്ദനങ്ങൾക്കും നീതി നിഷേധത്തിനും ഇവർ ഇരയാവുന്നു. ഓരോ ദിവസവും ആരാധനാലയങ്ങൾ നശിപ്പിക്കപ്പെടുന്നു. ഭരണകൂടത്തിൻ്റെ പിന്തുണയിലാണ് അക്രമങ്ങൾ നടത്തപ്പെടുന്നത്. ക്രൈസ്തവരെ അക്രമിക്കുക എന്നത് യോഗ്യതയായി പരിഗണിക്കപ്പെടുന്നുവെന്ന് നേരനുഭവങ്ങളുടെ വെളിച്ചത്തിൽ ആൻ്റോ വിശദീകരിച്ചു. ഫാ. ഫിർമുസ് ഫൗണ്ടേഷൻ ഓൺലൈനിൽ സംഘടിപ്പിച്ച ഫാ.സ്റ്റാൻസ്വാമി അനുസ്മരണ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഫൗണ്ടേഷൻ പ്രസിഡൻ്റ് മാത്യു ലിഞ്ചൻ റോയി അധ്യക്ഷത വഹിച്ചു. സിസ്റ്റർ ക്രിസ്റ്റിൻ ജോസഫിൻ്റെ സന്ദേശം ലൂയിസ് തണ്ണിക്കോട്ട് വായിച്ചു. ഇഗ്നേഷ്യസ് ഗോൺസാൽവസ്, ജോയി ഗോതുരുത്ത്, ജോസഫ് ആഞ്ഞിപ്പറമ്പിൽ, പി.ആർ. ലോറൻസ്, എൻ.സി.അഗസ്റ്റിൻ, സിബി ജോയ് എന്നിവർ സംസാരിച്ചു.

admin

Leave a Reply

Your email address will not be published. Required fields are marked *