admin

Kerala News

ജൂബിലി ദമ്പതി സംഗമം സംഘടിപ്പിച്ചു

ജൂബിലി ദമ്പതി സംഗമം സംഘടിപ്പിച്ചു.   കൊച്ചി:സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഈറ്റില്ലമാണ് കുടുംബമെന്ന് വരാപ്പുഴ ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അഭിപ്രായപ്പെട്ടു. എറണാകുളം പാപ്പാളി ഹാളില്‍ 2022 ഡിസംബര്‍ 11-ാം തീയതി ഞായറാഴ്ച നടന്ന വരാപ്പുഴ അതിരൂപത ജൂബിലി ദമ്പതി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒന്നിച്ച് പ്രാര്‍ത്ഥിച്ചും പരസ്പരം പങ്കുവച്ചും വളര്‍ന്ന കുടുംബങ്ങളിലെ മക്കള്‍ സമൂഹത്തിന് മുതല്‍ കൂട്ടായിരിക്കുമെന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു. സംഗമത്തിൽ എത്തിയ ദമ്പതികള്‍ വിവാഹ ഉടമ്പടി നവീകരിച്ചു. ആര്‍ച്ച് ബിഷപ്പും, […]Read More

Kerala News

വൈപ്പിൻ നിയോജകമണ്ഡല വികസന സെമിനാറിന് ഒരുക്കം: പ്രഥമ യോഗം സംഘടിപ്പിച്ചു

വൈപ്പിൻ നിയോജകമണ്ഡല വികസന സെമിനാറിന് ഒരുക്കം: പ്രഥമ യോഗം സംഘടിപ്പിച്ചു   കൊച്ചി  : വികസനത്തിന്റെ ഇരകൾ മാത്രമല്ല ഗുണഭോക്താക്കൾ ആകാനും സാധ്യതകൾ ഉണ്ടാകുന്ന തരത്തിൽ വരും നാളുകളിൽ പ്രവർത്തനങ്ങൾ ഉണ്ടാകണമെന്ന് വരാപ്പുഴ അതിരൂപത ചാൻസലർ ഫാ. എബിജിൻ അറക്കൽ പറഞ്ഞു. വികസനത്തിന്റെ ഇരകൾ ശിഥിലമാക്കപ്പെടുകയും ചിതറിക്കപ്പെടുകയും ചെയ്യപ്പെടുന്ന രീതി മാറണമെന്നും ഭരണകൂടത്തിനു മുമ്പിൽ ന്യായമായ ആവശ്യങ്ങൾക്കായി ഐക്യത്തോടെ ശബ്ദമുയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി വരാപ്പുഴ അതിരൂപതയുടെ അതിർത്തിയിൽ ഉൾപ്പെടുന്ന വിവിധ നിയോജക മണ്ഡലങ്ങളിൽ വികസന […]Read More

Kerala News

സഭാ വാർത്തകൾ (11.12.22 )

സഭാ വാർത്തകൾ (11.12.22 ) വത്തിക്കാൻ വാർത്തകൾ പരിശുദ്ധ അമ്മയ്‌ക്കൊപ്പം നടന്ന് വിശുദ്ധിയിൽ ജീവിക്കുക: ഫ്രാൻസിസ് പാപ്പാ.   വത്തിക്കാൻ :  പരിശുദ്ധ അമ്മയുടെ അമലോത്ഭവ തിരുനാൾ ദിനത്തിൽ നൽകിയ സന്ദേശത്തിൽ, പരിശുദ്ധ കന്യകാമറിയം വിശുദ്ധിയിൽ ജീവിച്ചതുപോലെ, . നന്മ തിരഞ്ഞെടുക്കുവാനും, തിന്മയുടെ പ്രലോഭനങ്ങളെ അതിജീവിക്കുവാനും പരിശുദ്ധ അമ്മയുടെ കരം പിടിച്ച്മുന്നോട്ടുപോകുവാനും,പാപ്പാ ഏവരെയും ആഹ്വാനം ചെയ്തു. പാപമില്ലാതിരുന്ന ഏക മനുഷ്യവ്യക്തിയായ പരിശുദ്ധ അമ്മ, നമ്മുടെ ആധ്യാത്മികപോരാട്ടങ്ങളിൽ നമ്മോടൊപ്പമുണ്ടെന്നത് നമുക്ക് ധൈര്യമേകുന്ന ഒരു വസ്തുതയാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. അതിരൂപതാ വാർത്തകൾ […]Read More

Kerala News

കൺസ്യൂമർ പ്രൊട്ടക്ഷൻ അവാർഡ് ലൂർദ് ആശുപത്രിക്ക്

കൺസ്യൂമർ പ്രൊട്ടക്ഷൻ അവാർഡ് ലൂർദ് ആശുപത്രിക്ക് കൊച്ചി: എറണാകുളം ജില്ലയിലെ മികച്ച ഉപഭോക്ത സേവനം നൽകുന്ന ആശുപത്രിക്കുള്ള അവാർഡ് വവരാപ്പുഴ അതിരൂപതാ സ്ഥാപനമായ ലൂർദ് ആശുപത്രിക്ക് ലഭിച്ചു. വിവരാവകാശ കൗൺസിൽ (ആർ ടി ഐ) ഏർപ്പെടുത്തിയ കൺസ്യൂമർ പ്രൊട്ടക്ഷൻ അവാർഡ് ആശുപത്രി ഡയറക്ടർ ഫാ. ഷൈജു അഗസ്റ്റിൻ തോപ്പിൽ, ഗതാഗത വകുപ്പ് മന്ത്രി ശ്രീ. ആന്റണി രാജുവിൽ നിന്നും ഏറ്റുവാങ്ങി. ഗുണഭോക്താക്കളുടെ സമഗ്രമായ നന്മയ്ക്കുള്ള ആശുപത്രിയുടെ ഇടപെടലും ഉപഭോക്‌തൃ സൗഹൃദ സേവനങ്ങളും പരിഗണിച്ചാണ് ഈ അവാർഡ് നിർണയിക്കപ്പെട്ടത്. […]Read More

Kerala News

ആശിസ് സൂപ്പർ മെർക്കാത്തോയുടെ നവീകരിച്ച ഷോറൂമിന്റെ ഉത്ഘാടനവും ആശിർവാദകർമ്മവും നിർവ്വഹിച്ചു

ആശിസ് സൂപ്പർ മെർക്കാത്തോയുടെ നവീകരിച്ച ഷോറൂമിന്റെ ഉത്ഘാടനവും ആശിർവാദകർമ്മവും നിർവ്വഹിച്ചു.   കൊച്ചി : വരാപ്പുഴ അതിരൂപതയുടെ സ്ഥാപനമായ ആശിസ് സൂപ്പർമെർക്കാത്തോയുടെ നവീകരിച്ച ഷോറൂമിന്റെ ഉത്ഘാടനവും ആശീർവാദകർമ്മവും വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് നിർവഹിച്ചു.. വികാരി ജനറൽ മോൺ. മാത്യു ഇലഞ്ഞിമിറ്റം, ചാൻസലർ ഫാ. എബിജിൻ അറക്കൽ, ആശിസ് ഡയറക്ടർ ഫാ. സോജൻ മാളിയേക്കൽ, ജുഡീഷ്യൽ വികാർ ഫാ. ലിക്സൺ അസ്വേസ്, ആശിസ് അഡ്മിനിസ്ട്രേറ്റർ ഫാ. ബെൻസൺ ആലപ്പാട്ട്, ഫാ. ഡിനോയ് റിബേര, […]Read More

Kerala News

300 വിശുദ്ധരുടെ തിരുശേഷിപ്പ് വണക്കത്തിനായി ഒരുക്കി : പുതുവൈപ്പ് സെൻ്റ്.സെബാസ്റ്റ്യൻ മതബോധന വിഭാഗം.

300 വിശുദ്ധരുടെ തിരുശേഷിപ്പ് വണക്കത്തിനായി ഒരുക്കി : പുതുവൈപ്പ് സെൻ്റ്.സെബാസ്റ്റ്യൻ മതബോധന വിഭാഗം. കൊച്ചി : പുതുവൈപ്പ് സെൻ്റ്.സെബാസ്റ്റ്യൻ ദൈവാലയത്തിൽ മതബോധന വിഭാഗത്തിൻ്റെ നേതൃത്വത്തിൽ 300 വിശുദ്ധരുടെ തിരുശേഷിപ്പുകൾ വണക്കത്തിനായി പ്രദർശിപ്പിച്ചപ്പോൾ ദൈവാലയവും ഇടവകയും ഭക്തിസാന്ദ്രമായി.വിശുദ്ധരോടുള്ള ഭക്തിയും വണക്കവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി നടത്തിയ പ്രദർശനത്തിൽ ഇടവകയിൽ നിന്നും മറ്റു ഇടവകകളിൽ നിന്നും വിശുദ്ധരുടെ തിരുശേഷിപ്പ് വണങ്ങുന്നതിനും അനുഗ്രഹങ്ങൾ പ്രാപിക്കുന്നതിനും അപേക്ഷകളും യാചനകളും അർപ്പിച്ച് പ്രാർത്ഥിക്കുന്നതിനുമായി നിരവധി വിശ്വാസികൾ എത്തിച്ചേരുകയുണ്ടായി.ഡിസംബർ 4 ഞായറാഴ്ച്ച ഉച്ചയ്ക്ക് 12.30 ന് […]Read More

Kerala News

വിദ്യാനികേതൻ കോളേജിന് കൺസ്യൂമർ പ്രൊട്ടക്ഷൻ അവാർഡ്

വിദ്യാനികേതൻ കോളേജിന് കൺസ്യൂമർ പ്രൊട്ടക്ഷൻ അവാർഡ്.   കൊച്ചി :കച്ചേരിപ്പടി ആശിർഭവൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഉപഭോക്തൃ നിയമ ബോധവൽക്കരണ കൺവെൻഷനിൽ മന്ത്രി എ.കെ ശശീന്ദ്രനിൽ നിന്ന് കോളേജ് അഡ്മിനിസ്ട്രേറ്റർ ഫാ. ബിനിൽ സെബാസ്റ്റിൻ പ്രിൻസിപ്പാൾ പ്രൊഫ. എൽ. ജി ആൻറണി എന്നിവർ കൺസ്യൂമർ പ്രൊട്ടക്ഷൻ അവാർഡ് ഏറ്റുവാങ്ങി. ജില്ലയിലെ മികച്ച വിദ്യാഭ്യാസസ്ഥാപനത്തിന് ആർ ടി ഐ കൗൺസിലും കൺസ്യൂമർ പ്രൊട്ടക്ഷൻ കേരളയും സംയുക്തമായി ഏർപ്പെടുത്തിയ അവാർഡാണ് വരാപ്പുഴ അതിരൂപത സ്ഥാപനമായ വിദ്യാനികേതൻ കോളേജിന് ലഭിച്ചത്. സമൂഹത്തിന് ചെയ്ത […]Read More

Kerala News

ഫാ. ജോർജ്ജ് അറക്കലിന് KRLCC വൈജ്ഞാനിക അവാർഡ്

ഫാ. ജോർജ്ജ് അറക്കലിന് KRLCC വൈജ്ഞാനിക അവാർഡ്. കൊച്ചി : മലയാളത്തിലെ വൈജ്ഞാനിക സാഹിത്യ- നിരൂപണ രംഗത്ത് അനവധിയായ സംഭാവനകൾ നൽകിയ വരാപ്പുഴ അതിരൂപത വൈദികൻ ഫാ. ജോർജ്ജ് അറക്കലിന് കേരളാ റീജിയനൽ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ അവാർഡ്. മലയാളത്തിലെ ആദ്യ പത്രമായ സത്യനാദകാഹളത്തിന്റെ പിൻരൂപമായ കേരള ടൈംസിലും, വരാപ്പുഴ അതിരൂപത മുഖപത്രമായി രുന്ന ജീവജ്യോതിയുടെ മുഖ്യപത്രാധിപരായും പ്രവർത്തിച്ചുകൊണ്ടാണ് ജോർജ്ജച്ചൻ തന്റെ പത്രപ്രവർത്തന – സാഹിത്യ ജീവിതം ആരംഭിക്കുന്നത്. അക്കാലഘട്ടത്തിലെ കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിലും സഭാ […]Read More

Kerala News

“O MIRA NOX” ക്രിസ്തുമസ് അഗാപ്പെ

  “O MIRA NOX” ക്രിസ്തുമസ് അഗാപ്പെ   കൊച്ചി : വരാപ്പുഴ അതിരൂപത മതബോധന കമ്മീഷൻ ഒന്നാം ഫെറോന കത്തീഡ്രൽ മേഖല “O MIRA NOX” ക്രിസ്തുമസ് അഗാപ്പെ 04.12.22 ന് എളംകുളം ഫാത്തിമ മാതാ പള്ളി പാരിഷ് ഹാളിൽ വെച്ച് നടത്തുകയുണ്ടായി. വരാപ്പുഴ അതിരൂപത വികാരി ജനറൽ വെരി റവ.മോൺസിഞ്ഞോർ മാത്യു ഇലഞ്ഞിമിറ്റം ‘ഓ മിര നോക്സ് ‘ ക്രിസ്തുമസ് അഗാപ്പെ ഉദ്ഘാടനം ചെയ്തു. ഒന്നാം ഫെറോന മതബോധന കമ്മീഷൻ ഡയറക്ടർ റവ. ഫാ. […]Read More

Kerala News

ലൂർദ് ആശുപത്രിയിൽ സമഗ്ര അപസ്മാര ചികിത്സാ കേന്ദ്രവും സ്ലീപ് ഡിസോർഡർ പ്രോഗ്രാമും ഉദ്ഘാടനം

ലൂർദ് ആശുപത്രിയിൽ സമഗ്ര അപസ്മാര ചികിത്സാ കേന്ദ്രവും സ്ലീപ് ഡിസോർഡർ പ്രോഗ്രാമും ഉദ്ഘാടനം ചെയ്തു. കൊച്ചി: ലൂർദ് ആശുപത്രി ന്യൂറോ സെൻററിന്റെ നേതൃത്വത്തിൽ അപസ്മാര രോഗത്തിനുള്ള സമഗ്രമായ ചികിത്സാ സംവിധാനങ്ങളുമായി എപ്പിലെപ്സി ചികിത്സാ കേന്ദ്രവും സ്ലീപ് ഡിസോർഡർ പ്രോഗ്രാമും ഉദ്ഘാടനം ചെയ്തു. മരുന്ന് കൊണ്ട് 60 ശതമാനവും തടയാൻ കഴിയുന്ന രോഗത്തിനെ കുറിച്ചുള്ള അറിവില്ലായ്‌മ കൊണ്ട് തന്നെ കൃത്യമായി ചികിത്സ ലഭിക്കാതെ വരുന്നു. ഇത് ഇല്ലാതാക്കി കൂടുതൽ ആളുകളിലേക്ക് രോഗത്തെക്കുറിച്ചും ചികിത്സയുടെ പ്രാധാന്യത്തെ കുറിച്ചും അവബോധം നൽകാൻ […]Read More