ഐ.സി.പി.എ. വജ്രജൂബിലി ആഘോഷം കൊച്ചിയില്‍ കൊച്ചി: ഇന്ത്യന്‍ കാത്തലിക് പ്രസ്സ് അസ്സോസ്സിയേഷന്‍റെ (ICPA ) വജ്രജൂബിലി ആഘോഷങ്ങളും, ദേശീയ കണ്‍വെന്‍ഷനും പുരസ്ക്കാരസമര്‍പ്പണവും, സെപ്റ്റംബര്‍ 22 മുതല്‍ 25 വരെ കച്ചേരിപ്പടി ആശീര്‍ഭവനില്‍ നടക്കും. സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും സത്യം പറയുകയെന്ന ദൗത്യം എന്നതാണ് ഇക്കൊല്ലത്തെ കണ്‍വെന്‍ഷന്‍റെ വിചിന്തന വിഷയം. വെള്ളിയാഴ്ച അഞ്ചിനു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്ന ജൂബിലിസമ്മേളനത്തില്‍ പ്രസിഡന്‍റ് ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് അദ്ധ്യക്ഷത വഹിക്കും. വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, ഹൈബി […]Read More
വല്ലാര്‍പാടം മരിയന്‍ തീര്‍ത്ഥാടനം സെപ്റ്റംബര്‍ 10-ന് ആയിരങ്ങൾ തീർത്ഥാടനമായി വല്ലാർപാടത്ത് ഒഴുകിയെത്തി. പ്രതിസന്ധികളിൽ ആശ്രയം ക്രൂശിതൻ്റെ അമ്മ മാത്രം:ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ കൊച്ചി: ജീവിതത്തിലെ വെല്ലുവിളികളും പ്രതിസന്ധികളും സസന്തോഷം തരണം ചെയ്യുന്നതിന് പരിശുദ്ധ മാതാവിനോടുള്ള ഭക്തിയും വിശ്വാസവും കാത്തു സൂക്ഷിക്കണമെന്ന് വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ വിശ്വാസികളെ ആഹ്വാനം ചെയ്തു. 19-മത് വല്ലാർപാടം മരിയൻ തീർത്ഥാടനത്തോടനുബന്ധിച്ചുള്ള സമൂഹബലിയിൽ മുഖ്യ കാർമ്മികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ […]Read More
സഭാവാര്‍ത്തകള്‍ – 17.09.23 വത്തിക്കാൻ വാർത്തകൾ ലോകത്തിന്റെ വെല്ലുവിളികൾക്കു നടുവിൽ കാഴ്ചക്കാരാകാതെ ജീവിക്കുന്നവരാകാം : ഫ്രാൻസിസ് പാപ്പാ ലോകത്തിന്റെ സമാധാനം കാംക്ഷിക്കുന്നവരായി നമ്മെ തന്നെ സമർപ്പിക്കുമ്പോൾ ലോകം ഉയർത്തുന്ന വെല്ലുവിളികൾക്കും ബുദ്ധിമുട്ടുകൾക്കും മുൻപിൽ നാം കാഴ്ചക്കാരായി നിൽക്കാതെ, കര്‍മ്മോദ്യുക്തരായി നിലക്കൊള്ളണമെന്ന് ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിച്ചു. സെപ്റ്റംബർ പതിമൂന്നാം തീയതി സമൂഹമാധ്യമമായ ട്വിറ്ററിൽ പങ്കുവച്ച സന്ദേശത്തിലാണ് പാപ്പാ ഈ ആശയം അടിവരയിട്ടു പറഞ്ഞത്. നമ്മുടെ കാലഘട്ടത്തിലെ നിരവധി വെല്ലുവിളികൾക്കും ബുദ്ധിമുട്ടുകൾക്കുമെതിരെ നമുക്ക് ഒരുമിച്ചു പ്രാർത്ഥിക്കാം. നമ്മൾ വെറുതെയിരിക്കുന്ന […]Read More
സിസിബിഐ ദേശീയ മതബോധന സമ്മേളനത്തിന് സെപ്റ്റംബർ12 ന് തുടക്കമാകും. കൊച്ചി: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിസിബിഐ) പതിനാലാമത് ദേശീയ മതബോധന സമ്മേളനം സെപ്റ്റംബർ 12ന് ആരംഭിക്കും. കച്ചേരിപ്പടി ആശീര്‍ഭവനില്‍ രാവിലെ ആരംഭിക്കുന്ന സമ്മേളനം വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍ ഉദ്ഘാടനം ചെയ്യും. സിസിബിഐ മതബോധന കമ്മിഷന്‍ ചെയര്‍മാനും മിയോ രൂപതാധ്യക്ഷനുമായ ബിഷപ് ജോര്‍ജ് പള്ളിപ്പറമ്പില്‍ അധ്യക്ഷത വഹിക്കും. സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. സ്റ്റീഫന്‍ ആലത്തറ, എക്‌സിക്യൂട്ടീവ് സെക്രട്ടറി ഫാ. ഡൂമിങ് ഗൊണ്‍സാല്‍വസ് […]Read More
കേരള വാണിയുടെ ബൈബിൾ ഡയറി 2024 പ്രകാശനം ചെയ്തു. വരാപ്പുഴ അതിരൂപത കേരളവാണി പബ്ലിക്കേഷന്റെ നേതൃത്വത്തിൽ കേരളത്തിലെ ലാറ്റിൻ രൂപതയിലെ വൈദികർ ചേർന്ന് എഴുതിയ അനുദിന ദിവ്യബലിയർപണത്തിലെ വായനകളും സുവിശേഷ വിചിന്തനവും ഉൾകൊള്ളുന്ന 2024 ലെ ബൈബിൾ ഡയറി വല്ലാർപാടം മരിയൻ തീർഥാടന സമാപനത്തിൽ വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് മോസ്റ്റ്. റവ. ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് പ്രകാശനം ചെയ്തു. ആദ്യ കോപ്പി വല്ലാർപ്പാടം റെക്ടർ റവ. ഡോ. ആന്റണി വാലുങ്കൽ ഏറ്റുവാങ്ങി. വചനം കൂടുതൽ ആഴത്തിൽ […]Read More
വല്ലാർപാടം ബൈബിൾ കൺവെൻഷന് തുടക്കമായി. കൊച്ചി. സ്വാർത്ഥത വെടിഞ്ഞ് ദൈവഹിതമറിഞ്ഞ് ജീവിക്കുന്നതാണ് യഥാർത്ഥ കത്തോലിക്ക വിശ്വാസിയുടെ കടമയെന്ന് വരാപ്പുഴ അതിരൂപത വികാരി ജനറാൾ മോൺസിഞ്ഞോർ മാത്യൂ കല്ലിങ്കൽ ആഹ്വാനം ചെയ്തു. ചരിത്രപ്രസിദ്ധമായ വല്ലാർപാടം ബസിലിക്കയിൽ പരിശുദ്ധ വല്ലാർപാടത്തമ്മയുടെ തിരുനാളിന് ഒരുക്കമായുളള ബൈബിൾ കൺവെൻഷൻ റോസറി പാർക്കിലെ അൾത്താരയിൽ ഉത്ഘാടനം ചെയ്ത് കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അഞ്ചു ദിവസം നീണ്ടു നില്ക്കുന്ന കൺവെൻഷൻ 15ന് സമാപിക്കും. ,ഫാ.എബ്രഹാം കടിയക്കുഴി, ബ്രദർ സാബു ആറുതൊട്ടിയിൽ എന്നിവർ വചനസന്ദേശം നല്കും. […]Read More
സഭാവാര്‍ത്തകള്‍ – 10.09.23 വത്തിക്കാൻ വാർത്തകൾ എളിമയുള്ള ഹൃദയങ്ങളാണ് കർത്താവ് തേടുന്നത് : ഫ്രാൻസിസ് പാപ്പാ. വത്തിക്കാന്‍ സിറ്റി : ലോകത്തിന്റെ ശ്രദ്ധയല്ല, തന്നെ ആഗ്രഹിക്കുന്നവരുടെ നിഷ്കളങ്കഹൃദയങ്ങളാണ് കർത്താവ് തേടുന്നതെന്ന് ഫ്രാൻസിസ് പാപ്പാ. സെപ്റ്റംബർ 6 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചയിൽ സാമുവലിന്റെ പുസ്തകം പതിനാറാം അധ്യായത്തിൽ, ബാഹ്യരൂപം മാത്രമല്ല, ഹൃദയം കൂടി കാണുന്ന ദൈവത്തെക്കുറിച്ച് പറയുന്ന വിശുദ്ധഗ്രന്ഥഭാഗത്തെ ആസ്പദമാക്കി സംസാരിച്ചതിനുശേഷ മാണ് ഇത്തരമൊരു സന്ദേശം പാപ്പാ ട്വിറ്ററിൽ കുറിച്ചത്. […]Read More
ക്ലീൻ കൊച്ചി പദ്ധതിക്ക് തുടക്കം കുറിച്ച് വരാപ്പുഴ അതിരൂപത കുടുംബയൂണിറ്റുകൾ. വലിച്ചെറിയൽ സംസ്കാരം ഉപേക്ഷിക്കണമെന്ന് ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ. കൊച്ചി : വരാപ്പുഴ അതിരൂപത കുടുംബ യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ക്ലീൻ കൊച്ചി പ്രോഗ്രാം വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. തിരക്കുനിറഞ്ഞ ഇന്നത്തെ കാലഘട്ടത്തിൽ മാലിന്യ സംസ്കരണത്തിന് താല്പര്യം കാട്ടാതെ അവശിഷ്ടങ്ങൾ വലിച്ചെറിയുന്ന സംസ്കാരം നാം പാടെ ഉപേക്ഷിക്കണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ആർച്ച് ബിഷപ്പ് പറഞ്ഞു. […]Read More
സഭാവാര്‍ത്തകള്‍- 03.09.23 വത്തിക്കാൻ വാർത്തകൾ പാപ്പാ മംഗോളിയയിലെത്തി. “പ്രത്യാശയോടെ ഒരുമിച്ച്” എന്ന ആപ്തവാക്യവുമായി മംഗോളിയ റിപ്പബ്ലിക്കിലേക്കു ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 4 വരെ നടത്തുന്ന ചരിത്രപരമായ സന്ദർശനത്തിനായി പാപ്പാ മംഗോളിയയിലെത്തി. ഈ യാത്രയിൽ ഫ്രാൻസിസ് പാപ്പാ മംഗോളിയയിലെ രാഷ്ട്രീയ നേതാക്കളും അധികാരികളുമായി കൂടിക്കാഴ്ച നടത്തും. കത്തോലിക്കാ സഭയുടെ പ്രതിനിധികളെ അഭിസംബോധന ചെയ്യുകയും, എക്യുമെനിക്കൽ, മതാന്തര സമ്മേളനത്തിൽ പങ്കെടുക്കുകയും ചെയ്യും. കൂടാതെ ഉപവിയുടെ പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തുന്ന പാപ്പാ അവിടെ […]Read More
സഭാവാര്‍ത്തകള്‍ – 27 . 08. 23 വത്തിക്കാൻ വാർത്തകൾ അക്രമം പ്രോത്സാഹിപ്പിക്കാനായി മതത്തെ ഉപയോഗിക്കരുത്: ഫ്രാൻസിസ് പാപ്പാ. വത്തിക്കാന്‍ സിറ്റി : അക്രമവും മതഭ്രാന്തും വളർത്തുന്ന രീതിയിൽ ദൈവവിശ്വാസത്തെ ഉപയോഗിക്കുന്നതിനെയും, മതത്തിന്റെ പേരിൽ കൊലപാതകങ്ങളും തീവ്രവാദവും പ്രോത്സാഹിപ്പിക്കുന്നതിനെയും അപലപിച്ച് ഫ്രാൻസിസ് പാപ്പാ. ഓഗസ്റ്റ് 22 ചൊവ്വാഴ്ച നൽകിയ ട്വിറ്റർ സന്ദേശത്തിലൂടെയാണ് മതത്തെ അക്രമത്തിന്റെ മാർഗ്ഗമാക്കി മാറ്റുന്ന തീവ്രമതചിന്തകൾക്കെതിരെ ഫ്രാൻസിസ് പാപ്പാ ഉദ്ബോധിപ്പിച്ചത്. “വിദ്വേഷവും, അക്രമവും തീവ്രവാദവും മതഭ്രാന്തും പ്രോത്സാഹിപ്പിക്കുന്നതിനായി മതങ്ങളെ […]Read More