admin

Kerala News

സഭാവാര്‍ത്തകള്‍ – 10.09.23

    സഭാവാര്‍ത്തകള്‍ – 10.09.23       വത്തിക്കാൻ വാർത്തകൾ എളിമയുള്ള ഹൃദയങ്ങളാണ് കർത്താവ് തേടുന്നത് : ഫ്രാൻസിസ് പാപ്പാ. വത്തിക്കാന്‍ സിറ്റി : ലോകത്തിന്റെ ശ്രദ്ധയല്ല, തന്നെ ആഗ്രഹിക്കുന്നവരുടെ നിഷ്കളങ്കഹൃദയങ്ങളാണ് കർത്താവ് തേടുന്നതെന്ന് ഫ്രാൻസിസ് പാപ്പാ. സെപ്റ്റംബർ 6 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചയിൽ സാമുവലിന്റെ പുസ്തകം പതിനാറാം അധ്യായത്തിൽ, ബാഹ്യരൂപം മാത്രമല്ല, ഹൃദയം കൂടി കാണുന്ന ദൈവത്തെക്കുറിച്ച് പറയുന്ന വിശുദ്ധഗ്രന്ഥഭാഗത്തെ  ആസ്പദമാക്കി സംസാരിച്ചതിനുശേഷ മാണ് ഇത്തരമൊരു സന്ദേശം പാപ്പാ ട്വിറ്ററിൽ കുറിച്ചത്. […]Read More

Kerala News

ക്ലീൻ കൊച്ചി പദ്ധതിക്ക് തുടക്കം കുറിച്ച് വരാപ്പുഴ അതിരൂപത കുടുംബയൂണിറ്റുകൾ

ക്ലീൻ കൊച്ചി പദ്ധതിക്ക് തുടക്കം കുറിച്ച് വരാപ്പുഴ അതിരൂപത കുടുംബയൂണിറ്റുകൾ.   വലിച്ചെറിയൽ സംസ്കാരം ഉപേക്ഷിക്കണമെന്ന് ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപറമ്പിൽ. കൊച്ചി : വരാപ്പുഴ അതിരൂപത കുടുംബ യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ക്ലീൻ കൊച്ചി പ്രോഗ്രാം വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ.ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. തിരക്കുനിറഞ്ഞ ഇന്നത്തെ കാലഘട്ടത്തിൽ മാലിന്യ സംസ്കരണത്തിന് താല്പര്യം കാട്ടാതെ അവശിഷ്ടങ്ങൾ വലിച്ചെറിയുന്ന സംസ്കാരം നാം പാടെ ഉപേക്ഷിക്കണമെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത ആർച്ച് ബിഷപ്പ് പറഞ്ഞു. […]Read More

Kerala News

സഭാവാര്‍ത്തകള്‍ – 03 . 09. 23

    സഭാവാര്‍ത്തകള്‍- 03.09.23       വത്തിക്കാൻ വാർത്തകൾ പാപ്പാ മംഗോളിയയിലെത്തി. “പ്രത്യാശയോടെ ഒരുമിച്ച്” എന്ന ആപ്തവാക്യവുമായി മംഗോളിയ റിപ്പബ്ലിക്കിലേക്കു ആഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 4 വരെ നടത്തുന്ന ചരിത്രപരമായ സന്ദർശനത്തിനായി പാപ്പാ മംഗോളിയയിലെത്തി. ഈ യാത്രയിൽ ഫ്രാൻസിസ് പാപ്പാ മംഗോളിയയിലെ രാഷ്ട്രീയ നേതാക്കളും അധികാരികളുമായി കൂടിക്കാഴ്ച നടത്തും. കത്തോലിക്കാ സഭയുടെ പ്രതിനിധികളെ അഭിസംബോധന ചെയ്യുകയും, എക്യുമെനിക്കൽ, മതാന്തര സമ്മേളനത്തിൽ പങ്കെടുക്കുകയും ചെയ്യും. കൂടാതെ ഉപവിയുടെ പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തുന്ന പാപ്പാ അവിടെ […]Read More

Kerala News

സഭാവാര്‍ത്തകള്‍ – 27 . 08. 23

      സഭാവാര്‍ത്തകള്‍ – 27 . 08. 23   വത്തിക്കാൻ വാർത്തകൾ അക്രമം പ്രോത്സാഹിപ്പിക്കാനായി മതത്തെ ഉപയോഗിക്കരുത്: ഫ്രാൻസിസ് പാപ്പാ. വത്തിക്കാന്‍ സിറ്റി : അക്രമവും മതഭ്രാന്തും വളർത്തുന്ന രീതിയിൽ ദൈവവിശ്വാസത്തെ ഉപയോഗിക്കുന്നതിനെയും, മതത്തിന്റെ പേരിൽ കൊലപാതകങ്ങളും തീവ്രവാദവും പ്രോത്സാഹിപ്പിക്കുന്നതിനെയും അപലപിച്ച് ഫ്രാൻസിസ്‌ പാപ്പാ. ഓഗസ്റ്റ് 22 ചൊവ്വാഴ്ച നൽകിയ ട്വിറ്റർ സന്ദേശത്തിലൂടെയാണ് മതത്തെ അക്രമത്തിന്റെ മാർഗ്ഗമാക്കി മാറ്റുന്ന തീവ്രമതചിന്തകൾക്കെതിരെ ഫ്രാൻസിസ് പാപ്പാ ഉദ്ബോധിപ്പിച്ചത്. “വിദ്വേഷവും, അക്രമവും തീവ്രവാദവും മതഭ്രാന്തും പ്രോത്സാഹിപ്പിക്കുന്നതിനായി മതങ്ങളെ […]Read More

Kerala News

.ബൈബിൾ എക്സ്പോ സംഘടിപ്പിച്ചു.

ബൈബിൾ എക്സ്പോ സംഘടിപ്പിച്ചു.   കൊച്ചി :  പൊന്നാരിമംഗലം കാരുണ്യ മാതാ മതബോധന വിഭാഗത്തിൻ്റെ നേതൃത്വത്തിൽ , ആഗസ്റ്റ് 20 ന് ഇടവകയിൽ സംഘടിപ്പിച്ച ബൈബിൾ എക്സ്പോ സഹ വികാരി ഫാ സുനിൽ മുടവശ്ശേരി ഉത്ഘാടനം ചെയ്തു.   പുതിയ നിയമത്തിലേയും , പഴയ നിയമത്തിലേയും പ്രധാന സംഭവങ്ങൾ കോർത്തിണക്കി സംഘടിപ്പിച്ച ബൈബിൾ എക്സ്പോയിൽ വിവരണം തൽകിയത് 30 മതബോധന വിദ്യാർത്ഥികളായിരുന്നു. ഉൽപത്തിയിലെ സൃഷ്ടികർമ്മത്തിലൂടെ ആരംഭിച്ച് , വെളിപാട് വരെയുള്ള പ്രധാന സംഭവങ്ങളെ ഉൾപ്പെടുത്തികൊണ്ട് നടത്തിയ ബൈബിൾ എക്സ്പോ […]Read More

Kerala News

തീരദേശഹൈവേ- അടുത്ത നടപടികൾ ആരംഭിക്കുന്നതിനു മുമ്പ് വിശദമായ പദ്ധതി രേഖ (DPR) പുറത്തുവിടണം

          തീരദേശഹൈവേ- അടുത്ത നടപടികൾ ആരംഭിക്കുന്നതിനു മുമ്പ് വിശദമായ പദ്ധതി രേഖ (DPR) പുറത്തുവിടണം : കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ   കൊച്ചി : തീരദേശ ഹൈവേ സംബന്ധിച്ച് ഇപ്പോൾ നടന്നുവരുന്ന സാമൂഹിക ആഘാത റിപ്പോർട്ട് ഹിയറിങ് നടത്തുന്നതിനു മുമ്പായി വിശദമായ പദ്ധതി രേഖ പുറത്തുവിടാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ ആവശ്യപ്പെട്ടു. തിരുവനന്തപുരം കൊല്ലം ജില്ലയിൽ ഉൾപ്പെടെ പല സ്ഥലങ്ങളിലും ജനവാസ മേഖലകളിലൂടെയാണ് ഇപ്പോൾ […]Read More

Kerala News

തീരദേശഹൈവേ -കേരള ലാറ്റിന്‍ കത്തോലിക്ക് അസ്സോസ്സിയേഷന്‍ ജനജാഗ്രതാ സദസ്സുകൾ സംഘടിപ്പിക്കും

തീരദേശഹൈവേ -കേരള ലാറ്റിന്‍ കത്തോലിക്ക് അസ്സോസ്സിയേഷന്‍ ജനജാഗ്രതാ സദസ്സുകൾ സംഘടിപ്പിക്കും. കൊച്ചി : തീരദേശ ഹൈവേ സംബന്ധിച്ച് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സാമൂഹിക ആഘാതപഠനം പലയിടത്തും ജനങ്ങളിൽ ആശങ്ക ഉളവാക്കുന്നതായി കെഎൽസിഎ. ഡി പി ആർ പ്രസിദ്ധീകരിക്കാതെയും എന്താണ് പദ്ധതി എന്ന് പൊതുജനങ്ങൾക്ക് വിവരങ്ങൾ ലഭ്യമാക്കാതെയും കുറ്റികൾ അടിക്കുന്ന നടപടികൾ ഉണ്ടാവുന്നതാണ് ആശങ്കകൾക്ക് കാരണം. മുമ്പ് തീരനിയന്ത്രണ വിജ്ഞാപനത്തിന്റെ കരട് മാപ്പ് സംബന്ധിച്ച് സംസ്ഥാനതലത്തിൽ വിവിധ പ്രദേശങ്ങളിൽ ജന ജാഗ്രതാ സദസ്സുകൾ സംഘടിപ്പിച്ചിരുന്നു. നിരവധി ആളുകൾ ആക്ഷേപങ്ങൾ ബോധിപ്പിക്കുകയും […]Read More

Uncategorized

മൂലമ്പിള്ളി നിജസ്ഥിതി പഠന കമ്മീഷൻ വിവരശേഖരണം ആരംഭിക്കുന്നു

മൂലമ്പിള്ളി നിജസ്ഥിതി പഠന കമ്മീഷൻ വിവരശേഖരണം ആരംഭിക്കുന്നു കൊച്ചി : വല്ലാർപാടം ടെർമിനൽ പദ്ധതിയുമായി ബന്ധപ്പെട്ട് കുടിയിറക്കപ്പെട്ട 316 കുടുംബങ്ങളുടെ പുനരധിവാസം സംബന്ധിച്ച് 2008 മാർച്ച് 19ന് സർക്കാർ പുറത്തിറക്കിയ പുനരധിവാസ പാക്കേജ് പൂർണ്ണതോതിൽ ഇപ്പോഴും നടപ്പിലാക്കിയിട്ടില്ല എന്ന കുടിയിറക്കപ്പെട്ടവരുടെ പരാതി നിലനിൽക്കുകയാണ്. അതേസമയം പാക്കേജ് സംബന്ധിച്ച കാര്യങ്ങൾ എല്ലാം ചെയ്തു കഴിഞ്ഞു എന്നാണ് ഔദ്യോഗിക നിലപാട്. ഇത് സംബന്ധിച്ച് നിജസ്ഥിതി കണ്ടെത്തുന്നതിനായി വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ നിയോഗിച്ച മൂലമ്പിള്ളി നിജസ്ഥിതി പഠന കമ്മീഷൻ […]Read More

Uncategorized

നമുക്കായി എന്നും ദൈവം അടുത്തുണ്ട്-ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ.

നമുക്കായി എന്നും ദൈവം അടുത്തുണ്ട്-ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ. കൊച്ചി : ജീവിതത്തിൻറെ എല്ലാ കാലത്തും നന്മയുടെ നാളിലും ദുഃഖത്തിന്റെ വേളയിലും എപ്പോഴും ദൈവം നമ്മുടെ ജീവിതത്തിൽ നമ്മോട് ചേർന്ന് ഉണ്ടെന്ന് ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് അഭിപ്രായപ്പെട്ടു. വരാപ്പുഴ അതിരൂപത ഫാമിലി യൂണിറ്റ് ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട കുടുംബയൂണിറ്റ് കേന്ദ്ര സമിതി ഭാരവാഹികളുടെ ദ്വവാർഷിക യോഗമായ സിംഫോണിയ 2023 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അഭിവന്ദ്യ ആർച്ച് ബിഷപ്പ്. സമൂഹത്തിൽ ഇന്ന് നടമാടുന്ന എല്ലാ തിന്മ […]Read More

International News

സഭാവാര്‍ത്തകള്‍ – 20.08.23

    സഭാവാര്‍ത്തകള്‍ – 20.08.23     വത്തിക്കാന്‍ വാര്‍ത്തകള്‍ അനീതിക്ക് മേല്‍ വിജയം നേടുന്നത് സ്‌നേഹം മാത്രം : ഫ്രാന്‍സിസ് പാപ്പാ സ്‌നേഹത്തിന്റെ അതുല്യമായ ശക്തിയെ ഓര്‍മ്മിപ്പിച്ചുകൊണ്ട് ആഗസ്റ്റ് മാസം പതിനാലാം തീയതി ഫ്രാന്‍സിസ് പാപ്പാ സമൂഹമാധ്യമമായ ട്വിറ്ററില്‍ ഇങ്ങനെ ഹ്രസ്വസന്ദേശം കുറിച്ചു. സഹോദരങ്ങള്‍ തമ്മില്‍ സഹോദര്യത്തിലും, സമഭാവനയിലും ഐക്യത്തിലും കഴിയുന്ന കൂട്ടായ്മയുടെ ഊഷ്മളതയിലേക്ക് നമ്മെ നയിക്കുന്നത് സ്‌നേഹമെന്ന പുണ്യമാണെന്നും,അതിനാല്‍ അനീതിക്ക് മേല്‍ വിജയം നേടുവാനും,വെറുപ്പിനെ പൂര്‍ണമായി ഉന്മൂലനം ചെയ്തുകൊണ്ട് മറ്റുള്ളവര്‍ക്ക് നമ്മുടെ ജീവിതത്തില്‍ […]Read More