admin

Kerala News

സഭാവാര്‍ത്തകള്‍ – 24.09.23

സഭാവാര്‍ത്തകള്‍ – 24.09.23   വത്തിക്കാൻ വാർത്തകൾ യുദ്ധത്തിന്റെ നിലവിളി പ്രാർത്ഥനായ് ഉയരുന്നു : ഫ്രാൻസിസ് പാപ്പാ വത്തിക്കാൻ സിറ്റി : ലോകമെമ്പാടും നിലനിൽക്കുന്ന യുദ്ധസാഹചര്യങ്ങളുടെ അതിദയനീയമായ അവസ്ഥയെ എടുത്തു പറഞ്ഞുകൊണ്ട് അന്താരാഷ്‌ട്ര സമാധാന ദിനമായ സെപ്തംബർ മാസം ഇരുപത്തിയൊന്നാം തീയതി ഫ്രാൻസിസ് പാപ്പാ  സമൂഹമാധ്യമമായ ട്വിറ്ററില്‍ ഇങ്ങനെ സന്ദേശം പങ്കുവച്ചു. യുദ്ധം വിജയമെന്നു കരുതുന്നവർ യഥാർത്ഥത്തിൽ പരാജിതരാണെന്നും, മറിച്ച് യുദ്ധം എപ്പോഴും നഷ്ടങ്ങളുടെയും,  മരണങ്ങളുടെയും കണക്കുകൾ മാത്രമാണ് അവശേഷിപ്പിക്കുന്നതെന്നും, അതിനാൽ അതിദയനീയമായ ഈ യുദ്ധസാഹചര്യങ്ങളിൽ “യുദ്ധത്തിൽ […]Read More

Kerala News

ആർച്ചുബിഷപ്പ് ഡോ.ജോസഫ് കളത്തിപറമ്പിൽ അനുശോചിച്ചു.

ആർച്ചുബിഷപ്പ് ഡോ.ജോസഫ് കളത്തിപറമ്പിൽ അനുശോചിച്ചു.   കൊച്ചി : കേരളത്തിലെ പഴയകാലപ്രമുഖ നാടക നടനും സിനിമാനടനുമായിരുന്ന ശ്രീ .മരട് ജോസഫിന്റെ നിര്യാണത്തിൽ വരാപ്പുഴ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപറമ്പിൽ അനുശോചനം അറിയിച്ചു. കാലത്തിനതീതമായ സ്മരണകൾ ഉണർത്തുന്ന കഥാപാത്രങ്ങളിലൂടെ നാടകവേദിയിലും സിനിമാ മേഖലയിലും തിളങ്ങി നിന്ന ഒരു അപൂർവ്വ വ്യക്തിത്വത്തിന് ഉടമയായിരുന്നു ശ്രീ മരട് ജോസഫ് എന്ന് ആർച്ച് ബിഷപ് അറിയിച്ചു. കാലം മായിക്കാത്ത കഥാപാത്രങ്ങളെ കലാ കൈരളിക്ക് സംഭാവന ചെയ്ത ആ വലിയ കലാകാരന്റെ മരണം ഒരു […]Read More

Kerala News

ലൂർദ് ആശുപത്രി സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിന് ‘കാറ്റലിസ്റ്റ് 2023’ കൗൺസിലിംഗ് സംഘടിപ്പിച്ചു

ലൂർദ് ആശുപത്രി സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിന് ‘കാറ്റലിസ്റ്റ് 2023’ കൗൺസിലിംഗ് സംഘടിപ്പിച്ചു.   കൊച്ചി : ലൂർദ് ആശുപത്രി, ബിഹേവിയറൽ സയൻസ് ഡിപ്പാർട്ട്മെൻറ് (LIBS) പുതുതായി ആരംഭിച്ച ‘കാറ്റലിസ്റ്റ് 2023’ കൗൺസിലിംഗ് പ്രോഗ്രാമിന്റെ ഭാഗമായി സെപ്റ്റംബർ 20-ന് കൊച്ചിൻ ഷിപ്പ്‌യാർഡിലെ CISF യൂണിറ്റിൽ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിന് (CISF) കൗൺസലിംഗ് സംഘടിപ്പിച്ചു.” LIBS-ൽ നിന്നുള്ള ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള ഈ സംരംഭം, മാനസികാരോഗ്യ ആവശ്യങ്ങൾ പരിഹരിക്കുക മാത്രമല്ല, വിശാലമായ ഒരു സാമൂഹിക സംരംഭത്തിന്റെ തുടക്കം കുറിക്കുകയും […]Read More

Kerala News

അജപാലന ശുശ്രൂഷ സമിതി സംഗമം സംഘടിപ്പിച്ചു

അജപാലന ശുശ്രൂഷ സമിതി സംഗമം സംഘടിപ്പിച്ചു.   കൊച്ചി:വരാപ്പുഴ അതിരൂപത അജപാലന ശുശ്രൂഷ സമിതി അംഗങ്ങളുടെ സംഗമം വികാരി ജനറൽ മോൺ. മാത്യു ഇലഞ്ഞി മിറ്റം ഉദ്ഘാടനം ചെയ്തു. എറണാകുളം പാപ്പാളി ഹാളിൽ ചേർന്ന സംഗമത്തിന് അതിരൂപത ബി.സി.സി. ഡയറക്ടർ ഫാ. യേശുദാസ് പഴമ്പിള്ളി അധ്യക്ഷനായിരുന്നു. അജപാലന ശുശ്രൂഷ അതിരൂപത കോഡിനേറ്റർ ഫാ. വിൻസെന്റ് നടുവിലപറമ്പിൽ, മതബോധന കമ്മീഷൻ സെക്രട്ടറി എൻ.വി. ജോസ് പ്രൊമോട്ടർ സിബി ജോയ്, എന്നിവർ പ്രസംഗിച്ചു. എളമക്കര ലൂർദ്ദ് മാതാ ഇടവക വികാരി […]Read More

National News

ഐ.സി.പി.എ. വജ്രജൂബിലി ആഘോഷം കൊച്ചിയില്‍

    ഐ.സി.പി.എ. വജ്രജൂബിലി ആഘോഷം കൊച്ചിയില്‍ കൊച്ചി: ഇന്ത്യന്‍ കാത്തലിക് പ്രസ്സ് അസ്സോസ്സിയേഷന്‍റെ (ICPA ) വജ്രജൂബിലി ആഘോഷങ്ങളും, ദേശീയ കണ്‍വെന്‍ഷനും പുരസ്ക്കാരസമര്‍പ്പണവും,  സെപ്റ്റംബര്‍  22 മുതല്‍ 25 വരെ കച്ചേരിപ്പടി ആശീര്‍ഭവനില്‍ നടക്കും.  സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും സത്യം പറയുകയെന്ന ദൗത്യം എന്നതാണ് ഇക്കൊല്ലത്തെ കണ്‍വെന്‍ഷന്‍റെ വിചിന്തന വിഷയം. വെള്ളിയാഴ്ച അഞ്ചിനു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്ന ജൂബിലിസമ്മേളനത്തില്‍ പ്രസിഡന്‍റ് ഇഗ്നേഷ്യസ് ഗൊണ്‍സാല്‍വസ് അദ്ധ്യക്ഷത വഹിക്കും. വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, ഹൈബി […]Read More

Kerala News

വല്ലാര്‍പാടം മരിയന്‍ തീര്‍ത്ഥാടനം സെപ്റ്റംബര്‍ 10-ന്

  വല്ലാര്‍പാടം മരിയന്‍ തീര്‍ത്ഥാടനം സെപ്റ്റംബര്‍ 10-ന്     ആയിരങ്ങൾ തീർത്ഥാടനമായി വല്ലാർപാടത്ത് ഒഴുകിയെത്തി. പ്രതിസന്ധികളിൽ ആശ്രയം ക്രൂശിതൻ്റെ അമ്മ മാത്രം:ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ കൊച്ചി: ജീവിതത്തിലെ വെല്ലുവിളികളും പ്രതിസന്ധികളും സസന്തോഷം തരണം ചെയ്യുന്നതിന് പരിശുദ്ധ മാതാവിനോടുള്ള ഭക്തിയും വിശ്വാസവും കാത്തു സൂക്ഷിക്കണമെന്ന് വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ വിശ്വാസികളെ ആഹ്വാനം ചെയ്തു. 19-മത് വല്ലാർപാടം മരിയൻ തീർത്ഥാടനത്തോടനുബന്ധിച്ചുള്ള സമൂഹബലിയിൽ മുഖ്യ കാർമ്മികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ […]Read More

National News

സഭാവാര്‍ത്തകള്‍ – 17.09.23

സഭാവാര്‍ത്തകള്‍ – 17.09.23   വത്തിക്കാൻ വാർത്തകൾ ലോകത്തിന്റെ വെല്ലുവിളികൾക്കു നടുവിൽ കാഴ്ചക്കാരാകാതെ ജീവിക്കുന്നവരാകാം : ഫ്രാൻസിസ് പാപ്പാ ലോകത്തിന്റെ സമാധാനം കാംക്ഷിക്കുന്നവരായി നമ്മെ തന്നെ സമർപ്പിക്കുമ്പോൾ ലോകം ഉയർത്തുന്ന വെല്ലുവിളികൾക്കും ബുദ്ധിമുട്ടുകൾക്കും മുൻപിൽ നാം കാഴ്ചക്കാരായി നിൽക്കാതെ, കര്‍മ്മോദ്യുക്തരായി  നിലക്കൊള്ളണമെന്ന് ഫ്രാൻസിസ് പാപ്പാ ഓർമ്മിപ്പിച്ചു. സെപ്റ്റംബർ പതിമൂന്നാം തീയതി സമൂഹമാധ്യമമായ ട്വിറ്ററിൽ പങ്കുവച്ച സന്ദേശത്തിലാണ് പാപ്പാ ഈ ആശയം അടിവരയിട്ടു പറഞ്ഞത്.  നമ്മുടെ കാലഘട്ടത്തിലെ നിരവധി വെല്ലുവിളികൾക്കും ബുദ്ധിമുട്ടുകൾക്കുമെതിരെ നമുക്ക്   ഒരുമിച്ചു  പ്രാർത്ഥിക്കാം. നമ്മൾ വെറുതെയിരിക്കുന്ന […]Read More

Uncategorized

സിസിബിഐ ദേശീയ മതബോധന സമ്മേളനത്തിന് സെപ്റ്റംബർ 12 ന് തുടക്കമാകും.

സിസിബിഐ ദേശീയ മതബോധന സമ്മേളനത്തിന് സെപ്റ്റംബർ12 ന് തുടക്കമാകും. കൊച്ചി: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിസിബിഐ) പതിനാലാമത് ദേശീയ മതബോധന സമ്മേളനം സെപ്റ്റംബർ 12ന് ആരംഭിക്കും. കച്ചേരിപ്പടി ആശീര്‍ഭവനില്‍ രാവിലെ ആരംഭിക്കുന്ന സമ്മേളനം വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍ ഉദ്ഘാടനം ചെയ്യും. സിസിബിഐ മതബോധന കമ്മിഷന്‍ ചെയര്‍മാനും മിയോ രൂപതാധ്യക്ഷനുമായ ബിഷപ് ജോര്‍ജ് പള്ളിപ്പറമ്പില്‍ അധ്യക്ഷത വഹിക്കും. സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. സ്റ്റീഫന്‍ ആലത്തറ, എക്‌സിക്യൂട്ടീവ് സെക്രട്ടറി ഫാ. ഡൂമിങ് ഗൊണ്‍സാല്‍വസ് […]Read More

Uncategorized

കേരള വാണിയുടെ ബൈബിൾ ഡയറി 2024 പ്രകാശനം ചെയ്തു.

കേരള വാണിയുടെ ബൈബിൾ ഡയറി 2024 പ്രകാശനം ചെയ്തു. വരാപ്പുഴ അതിരൂപത കേരളവാണി പബ്ലിക്കേഷന്റെ നേതൃത്വത്തിൽ കേരളത്തിലെ ലാറ്റിൻ രൂപതയിലെ വൈദികർ ചേർന്ന് എഴുതിയ അനുദിന ദിവ്യബലിയർപണത്തിലെ വായനകളും സുവിശേഷ വിചിന്തനവും ഉൾകൊള്ളുന്ന 2024 ലെ ബൈബിൾ ഡയറി വല്ലാർപാടം മരിയൻ തീർഥാടന സമാപനത്തിൽ വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് മോസ്റ്റ്. റവ. ഡോ. ജോസഫ് കളത്തിപ്പറമ്പിൽ പിതാവ് പ്രകാശനം ചെയ്തു. ആദ്യ കോപ്പി വല്ലാർപ്പാടം റെക്ടർ റവ. ഡോ. ആന്റണി വാലുങ്കൽ ഏറ്റുവാങ്ങി. വചനം കൂടുതൽ ആഴത്തിൽ […]Read More

Kerala News

വല്ലാർപാടം ബൈബിൾ കൺവെൻഷന് തുടക്കമായി

വല്ലാർപാടം ബൈബിൾ കൺവെൻഷന് തുടക്കമായി.   കൊച്ചി. സ്വാർത്ഥത വെടിഞ്ഞ് ദൈവഹിതമറിഞ്ഞ് ജീവിക്കുന്നതാണ് യഥാർത്ഥ കത്തോലിക്ക വിശ്വാസിയുടെ കടമയെന്ന് വരാപ്പുഴ അതിരൂപത വികാരി ജനറാൾ മോൺസിഞ്ഞോർ മാത്യൂ കല്ലിങ്കൽ ആഹ്വാനം ചെയ്തു. ചരിത്രപ്രസിദ്ധമായ വല്ലാർപാടം ബസിലിക്കയിൽ പരിശുദ്ധ വല്ലാർപാടത്തമ്മയുടെ തിരുനാളിന് ഒരുക്കമായുളള ബൈബിൾ കൺവെൻഷൻ റോസറി പാർക്കിലെ അൾത്താരയിൽ ഉത്ഘാടനം ചെയ്ത് കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അഞ്ചു ദിവസം നീണ്ടു നില്ക്കുന്ന കൺവെൻഷൻ 15ന് സമാപിക്കും. ,ഫാ.എബ്രഹാം കടിയക്കുഴി, ബ്രദർ സാബു ആറുതൊട്ടിയിൽ എന്നിവർ വചനസന്ദേശം നല്കും. […]Read More