admin

International News

ജീവിതത്തെക്കുറിച്ചുള്ള യാഥാർത്ഥ്യം മരണത്തിലൂടെ വ്യക്തമാകുന്നു: ഫ്രാൻസിസ് പാപ്പാ

ജീവിതത്തെക്കുറിച്ചുള്ള യാഥാർത്ഥ്യം മരണത്തിലൂടെ വ്യക്തമാകുന്നു: ഫ്രാൻസിസ് പാപ്പാ   സകലമരിച്ചവരുടെയും തിരുനാളുമായി ബന്ധപ്പെട്ട് നവംബർ രണ്ടാം തീയതി ഫ്രാൻസിസ് പാപ്പാ നൽകിയ ട്വിറ്റർ സന്ദേശം.  വത്തിക്കാന്‍ സിറ്റി : ജീവിതത്തെക്കുറിച്ചുള്ള സത്യം മനസ്സിലാക്കിത്തരുന്ന സംഭവമാണ് മരണമെന്നും അതിനായി നാം ഒരുങ്ങണമെന്നും ഫ്രാൻസിസ് പാപ്പാ ഉദ്‌ബോധിപ്പിച്ചു. കത്തോലിക്കാസഭ സകലമരിച്ചവരുടെയും തിരുനാൾ ദിനമായി ആചരിക്കുന്ന നവംബർ രണ്ടാം തീയതിയാണ് മരണത്തിന്റെ മൂല്യത്തെക്കുറിച്ചും ദൈവവുമായുള്ള ഈ കണ്ടുമുട്ടലിന് എപ്രകാരം ഒരുങ്ങണമെന്നുമുള്ള കാര്യങ്ങൾ പാപ്പാ ഓർമ്മിപ്പിച്ചത്. സ്നേഹം തന്നെയായ ദൈവത്തെ കണ്ടുമുട്ടുവാൻവേണ്ടി സ്നേഹത്തോടെയാണ് […]Read More

Kerala News

ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മാതാവ് നിര്യാതയായി

ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മാതാവ് നിര്യാതയായി കൊച്ചി : വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മാതാവ് ശ്രീമതി ത്രേസ്യ അവര ( 93 ) നിര്യാതയായി. എറണാകുളം വടുതല സെന്റ് ആന്റണീസ് പള്ളി ഇടവകമാണ്. പരേതനായ കളത്തിപ്പറമ്പിൽ അവരായാണ് ഭർത്താവ്. ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിനെ കൂടാതെ മേരി ജോസഫ്, ട്രീസ ജോസഫ്   ജോർജ്, ജൂഡ് ആൻസൺ എന്നിവർ മക്കളാണ്. ഇന്നലെ ( 02/11/2022) വൈകിട്ട് 7 നായിരുന്നു അന്ത്യം.  ഇന്ന് […]Read More

Kerala News

മാതാവിന്റെ രൂപത്തിൽ കുഞ്ഞുങ്ങൾ

മാതാവിന്റെ രൂപത്തിൽ കുഞ്ഞുങ്ങൾ കൊച്ചി : പോണേൽ സെന്റ് ഫ്രാൻസിസ് സേവ്യർ ദേവാലയത്തിൽ ജപമാല മാസ സമാപനം വളരെ ഭംഗിയായി ആഘോഷിച്ചു. വൈകിട്ട് ആറുമണിയുടെ ദിവ്യബലി ഫാ. നിബിൻ കുര്യാക്കോസ് അർപ്പിക്കുകയുണ്ടായി. 32 കൊച്ചു കുട്ടികൾ പരിശുദ്ധ മാതാവിന്റെ വിവിധ പ്രത്യക്ഷീകരണ വേഷങ്ങൾ ധരിച്ച് എത്തി തിരുക്കർമ്മങ്ങൾക്ക് കൂടുതൽ ഭക്തിസാന്ദ്രമാക്കി. ദിവ്യബലിക്ക് ശേഷം ജപമാല പ്രദക്ഷിണം  നടത്തി. നാലു വയസ്സു മുതലുള്ള കുട്ടികൾ മാതാവിന്റെ വേഷം ധരിച്ചത് പ്രദക്ഷിണത്തെ വളരെ ഭംഗിയുള്ളതാക്കി. തിരുകർമ്മങ്ങൾക്ക് ശേഷം നേർച്ചകൾ ജനങ്ങൾക്കു […]Read More

Kerala News

കെഎൽസിഎ – പ്രവർത്തന വർഷം ഉദ്ഘാടനം നടത്തി

കെഎൽസിഎ – പ്രവർത്തന വർഷം ഉദ്ഘാടനം നടത്തി കൊച്ചി: വെണ്ണല അഭയമാതാ KLCA യൂണിറ്റിന്റെ പ്രവർത്തന വർഷ ഉദ്ഘാടനവും 2022 – 2024 കർമപദ്ധതി കലണ്ടർ പ്രകാശനവും കെ ജെ മാക്സി എംഎൽഎ നിർവഹിച്ചു. മതബോധന വിഭാഗത്തിൽ 25 വർഷം പൂർത്തിയാക്കിയ അധ്യാപകൻ ശ്രീ പീറ്റർ കളിയാട്ടിനെയും, 30 വർഷക്കാലം കപ്യരായി സേവനം അനുഷ്ഠിച്ചു വരുന്ന ശ്രീ ആന്റണി മാളിയേക്കലിനെയും ചടങ്ങിൽ ആദരിച്ചു. വികാരി ഫാ.മാത്യു ഡിക്കൂഞ്ഞ KLCA അഭയമതാ യൂണിറ്റ് പ്രസിഡന്റ്‌ ബാസ്റ്റിൻ തച്ചുതറ, വരാപ്പുഴ […]Read More

International News

പാപ്പാ: സമാധാനസംസ്ഥാപകർ ആകണമെങ്കിൽ ആദ്യം, ഹൃദയത്തെ നിരായുധീകരിക്കണം!

സമാധാനസംസ്ഥാപകർ ആകണമെങ്കിൽ ആദ്യം, ഹൃദയത്തെ നിരായുധീകരിക്കണം: ഫ്രാൻസീസ് പാപ്പാ   വത്തിക്കാൻ : നവമ്പർ ഒന്നിന്, ചൊവ്വാഴ്‌ച, സകലവിശുദ്ധരുടെയും തിരുന്നാൾ ദിനത്തിൽ, വത്തിക്കാനിൽ നയിച്ച മദ്ധ്യാഹ്ന പ്രാർത്ഥനയ്ക്കു മുമ്പു നടത്തിയ വിചിന്തനത്തിലാണ് ഫ്രാൻസീസ് പാപ്പാ, ഇതു പറഞ്ഞത്. സമാധാനം നമ്മുടെ എല്ലാവരുടെയും അഭിലാഷമാണെന്നും പ്രശ്നരഹിതരായി സ്വസ്ഥമായിരിക്കാനാണ്, സമാധാനത്തിലായിരിക്കാനാണ് നാം എല്ലാവരും ആഗ്രഹിക്കുന്നതെന്നും പറഞ്ഞ പാപ്പാ, എന്നാൽ ഇവിടെ ക്രിസ്തു ചൂണ്ടിക്കാട്ടുന്നത്, സമാധാനത്തിലായിരിക്കുന്നവരല്ല പ്രത്യുത, സമാധാനം കെട്ടിപ്പടുക്കുന്നവരാണ്, സമാധാനത്തിൻറെ ശില്പികളാണ് ഭാഗ്യവാന്മാർ എന്നാണെന്ന് ഉദ്ബോധിപ്പിച്ചു. പരിശ്രമവും സഹകരണവും ക്ഷമയും ആവശ്യമുള്ള […]Read More

Kerala News

ലഹരി വിതരണ സംഘങ്ങളുടെകേസുകളുടെ വർദ്ധനവ്, വിശദമായി അന്വേഷിക്കണം: കെസിബിസി ജാഗ്രതാ കമ്മീഷൻ

പ്രണയം നടിച്ച് ലഹരി വിതരണ സംഘങ്ങളുടെ ഭാഗമാക്കി മാറ്റപ്പെടുന്ന പെൺകുട്ടികൾ, ലഹരി നൽകി ലൈംഗിക ചൂഷണത്തിന് വിധേയമാക്കുന്ന കേസുകളുടെ വർദ്ധനവ്, മുതലായവ വിശദമായി അന്വേഷിക്കണം: കെസിബിസി ജാഗ്രതാ കമ്മീഷൻ   കൊച്ചി  : മയക്കുമരുന്നിന്റെ വിപണനവും ഉപഭോഗവും കൂടുതൽ ഗൗരവമായി കേരളം ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് ഒരുവർഷം പൂർത്തിയാവുകയാണ്. മയക്കുമരുന്ന് വ്യാപനവുമായി ബന്ധപ്പെട്ട വെല്ലുവിളികളുടെ രൂക്ഷത മലയാളികൾ ഏറ്റവും വ്യക്തമായി മനസ്സിലാക്കിയതും ഈ ഒരു വർഷത്തിനിടയിൽ തന്നെയാണ്. ഈ പശ്ചാത്തലത്തിൽ, കേരളത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം നിയന്ത്രിക്കാൻ […]Read More

International News

ആയുധക്കടത്തിനെതിരെ വീണ്ടും സ്വരമുയർത്തി വത്തിക്കാൻ!

ആയുധക്കടത്തിനെതിരെ വീണ്ടും സ്വരമുയർത്തി വത്തിക്കാൻ! വത്തിക്കാൻ :  വത്തിക്കാൻ പ്രതിനിധി ആർച്ചുബിഷപ്പ് ഗബ്രിയേലെ കാച്ച., ഐക്യരാഷ്ട്രസംഘടനയുടെ പൊതുസമ്മേളനത്തിൻറെ എഴുപത്തിയേഴാമത് യോഗത്തിൻറെ പ്രഥമ സമിതിയെ, ന്യുയോർക്കിൽ വച്ച് തിങ്കളാഴ്ച സംബോധന ചെയ്തു, അനധികൃത ആയുധ വ്യാപാരം തടയുന്നതിനുള്ള എല്ലാ നടപടികൾക്കും പരിശുദ്ധസിംഹാസനത്തിൻറെ പിന്തുണ ആവർത്തിച്ചു പ്രഖ്യാപിച്ചു. വ്യക്തികൾക്കും സമൂഹത്തിനും അനിർവ്വചനീയ യാതനകകൾ ഏകുന്നതിന്     കാരണമാവുന്ന മാരാകായുധങ്ങൾ വില്ക്കുന്നത് എന്തിന് എന്ന ചോദ്യത്തിനുള്ള ഉത്തരം, കേവലം പണം ആണ് എന്ന ഖേദകരമായ വസ്തുത ആർച്ചുബിഷപ്പ് കാച്ച ചൂണ്ടിക്കാട്ടി. ആകയാൽ മനുഷ്യജീവന് […]Read More

Kerala News

ലൂർദ് കോളേജ് ഓഫ് നഴ്സിംഗിൽ “റോഡ് സുരക്ഷാ” ബോധവത്കരണ സെമിനാർ നടത്തി

ലൂർദ് കോളേജ് ഓഫ് നഴ്സിംഗിൽ “റോഡ് സുരക്ഷാ” ബോധവത്കരണ സെമിനാർ നടത്തി കൊച്ചി: എറണാകുളം ലൂർദ് കോളേജ് ഓഫ് നഴ്സിംഗിൽ വിദ്യാർത്ഥി അസ്സോസിയേഷന്റെ നേതൃത്വത്തിൽ “റോഡ് സുരക്ഷാ” ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. വർധിച്ചുവരുന്ന റോഡ് അപകടങ്ങൾ തടയാൻ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ച് എറണാകുളം മോട്ടോർ വാഹന വകുപ്പ് ഇൻസ്‌പെക്ടർ ബിജുമോൻ എസ് പി ക്ലാസ്സ് എടുത്തു. നമ്മുടെയും മറ്റുള്ളവരുടെയും സുരക്ഷിതത്വത്തിനു വേണ്ടി റോഡ് സുരക്ഷയ്ക്ക് വേണ്ട നിയമങ്ങൾ പാലിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമായി മാറിയാൽ റോഡ് അപകടങ്ങൾ കുറയ്ക്കാനാകുമെന്ന് അദ്ദേഹം […]Read More

Kerala News

കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വ പരിശീലന ക്യാമ്പിന് തുടക്കമായി

കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയുടെ നേതൃത്വ പരിശീലന ക്യാമ്പിന് തുടക്കമായി   കൊച്ചി : കെ.സി.വൈ.എം-ൻ്റെ വരുംകാല നേതാക്കന്മാരെ വാർത്തെടുക്കുന്നതിനായി ZEAL 2022 നേതൃത്വ പരിശീലന ക്യാമ്പ് കൊച്ചിൻ കോർപ്പറേഷൻ മേയർ അഡ്വ. എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം വരാപ്പുഴ അതിരൂപത പ്രസിഡൻറ് ആഷ്ലിൻ പോൾ അധ്യക്ഷത വഹിച്ചു. വരാപ്പുഴ അതിരൂപത ചാൻസിലർ ഫാ. എബിജിൻ അറക്കൽ,കെ.സി.വൈ.എം വരാപ്പുഴ അതിരൂപത ഡയറക്ടർ ഫാ. റാഫേൽ ഷിനോജ് ആറാഞ്ചേരി, സെക്രട്ടറി വിനോജ് വർഗീസ്,ആനിമേറ്റർ സി.മെർലീറ്റ CTC, കെ.സി.വൈ.എം വരാപ്പുഴ […]Read More

Kerala News

അത്താണിയിൽ മുഴങ്ങിയ അരമായ പ്രാർഥന

അത്താണിയിൽ മുഴങ്ങിയ അരമായ പ്രാർഥന   കാക്കനാട്  :  കർത്താവ് സംസാരിച്ച അരമായ ഭാഷയിൽ അത്താണിയിലെ വിശ്വാസിസമൂഹം ഒന്നടങ്കം ഒരുമനമായി നന്മനിറഞ്ഞ മറിയമേ എന്ന പ്രാർഥന ചൊല്ലിയപ്പോൾ അതൊരുആത്മീയആഘോഷത്തിന്റെ വേദിയായി മാറി. ഒക്ടോബർ 23 ഞായറാഴ്ച്ചവൈകീട്ടത്തെ ജപമാലപ്രാർഥനയിലാണ് അരമായ ഭാഷയിൽ പ്രാർഥനഗീതം മുഴങ്ങിയത്. പരിശുദ്ധ ഫ്രാൻസീസ്  പാപ്പ സംസാരിക്കുന്ന ഭാഷയയ ലാറ്റിനിലായിരുന്നു തലേദിവസം ജപമാല. പത്ത് ദിവസവും പത്ത് ഭാഷയിലാണ് ജപമാലയുടെ അവസാനത്തെ രഹസ്യം ചൊല്ലുന്നത്. സാർവ്വത്രിക സഭ ജപമാല മാസമായി ആചരിക്കുന്ന വേളയിൽ സഭയുടെ വിശാല […]Read More