admin

International News

മൊബൈലിൽ ഫോട്ടോ എടുക്കാൻ കുർബാന കലാപരിപാടി അല്ല:ഫ്രാൻസിസ് പാപ്പ.

മൊബൈലിൽ ഫോട്ടോ എടുക്കാൻ കുർബാന  കലാപരിപാടി അല്ല: ഫ്രാൻസിസ് പാപ്പ. വത്തിക്കാൻ സിറ്റി: കുർബാനയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന വിശ്വാസികളെ നിശിതമായി വിമർശിച്ച് ഫ്രാൻസിസ് പാപ്പ. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ വിശ്വാസികളൂമായുള്ളള കൂടിക്കാഴ്ചയ്ക്കിടെയാണ് പാപ്പ വേദന പങ്കുവെച്ചത്.  കുർബാന പ്രാർഥനയ്ക്കായുള്ളതാണ് അതൊരു കലാപരിപാടി അല്ല,  ഞാനിവിടെയോ ബസിലിക്കയിലോ കുർബാന അർപ്പിക്കുമ്പോൾ വളരെയധികം പേർ മൊബൈൽ ഫോണുകൾ ഉയർത്തിപ്പിടിച്ചിരിക്കുന്നത് കാണുന്നു. വിശ്വാസികൾ മാത്രമല്ല പുരോഹിതനും ബിഷപ്പുമാരും ആ കൂട്ടത്തിൽ ഉണ്ട് സങ്കടത്തോടെ പാപ്പ പറഞ്ഞു. തിരുകർമ്മങ്ങൾക്കിടെ നിങ്ങളുടെ ഹൃദയങ്ങളെ […]Read More

Kerala News

പരിശുദ്ധ വല്ലാർപാടത്തമ്മയുടെ തിരുനാളിന് കൊടിയേറി

പരിശുദ്ധ വല്ലാർപാടത്തമ്മയുടെ തിരുനാളിന് കൊടിയേറി   വല്ലാർപാടം: ദേശീയ തീർത്ഥാടനകേന്ദ്രമായ വല്ലാർപാടം ബസിലിക്കയിൽ പരിശുദ്ധ വല്ലാർപാടത്തമ്മയുടെ തിരുനാളിന് വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് എമരിത്തൂസ് മോസ്റ്റ് റവ.ഡോ. ഫ്രാൻസീസ് കല്ലറക്കൽ കൊടിയേറ്റിയതോടെ തുടക്കമായി. തുടർന്നുള്ള ദിവ്യബലിയിൽ അദ്ദേഹം മുഖ്യ കാർമ്മികനായിരുന്നു. ഫാ. ജിപ്സൺ തോമസ് ചാണയിൽ വചന പ്രഘോഷണം നടത്തി. ഒൻപതു നാൾ നീണ്ടു നില്‌ക്കുന്ന തിരുനാളാഘോഷങ്ങൾ  സെപ്റ്റംബർ 24  ശനിയാഴ്‌ച്ച സമാപിക്കും. 1524 ൽ പോർച്ചുഗീസ് മിഷനറിമാർ കൊണ്ടുവന്നു സ്ഥാപിച്ച കാരുണ്യ മാതാവിന്റെ ചിത്രമാണ് വല്ലാർപാടം […]Read More

Kerala News

സാമ്പത്തിക ശക്തികേന്ദ്രങ്ങള്‍ക്കും താല്പര്യങ്ങള്‍ക്കും മാത്രമായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് അംഗീകരിക്കാനാവില്ല : ആര്‍ച്ച്ബിഷപ് ഡോ.

സാമ്പത്തിക ശക്തികേന്ദ്രങ്ങള്‍ക്കും താല്പര്യങ്ങള്‍ക്കും മാത്രമായിസര്‍ക്കാര്‍പ്രവര്‍ത്തി ക്കുന്നത്  അംഗീകരിക്കാനാവില്ല : ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍   കൊച്ചി: ഒരു മാനുഷികപ്രശ്‌നം എന്ന നിലയിലാണ് അഥവാ തീരദേശവാസികളുടെയും മൂലമ്പിള്ളി ജനതയുടെയും ജീവല്‍പ്രശ്‌നം എന്ന നിലയിലാണ് ഈ സമരത്തോട് ഐക്യപ്പെട്ടുകൊണ്ട് പൊതുനിരത്തിലിറങ്ങാന്‍ നാം തയ്യാറായിട്ടുള്ളതെന്ന് ജനബോധനയാത്രയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ പറഞ്ഞു. പാവപ്പെട്ടവരുടെ നീതിക്കു വേണ്ടിയുള്ളതാണ് ഈ യാത്ര. മൂലമ്പിള്ളിയില്‍ നിന്നു കുടിയിറക്കപ്പെട്ടവര്‍ക്കും വിഴിഞ്ഞം തുറമുഖത്തിന്റെ അശാസ്ത്രീയ നിര്‍മാണത്താല്‍ ദുരിതമനുഭവിക്കുന്നവര്‍ക്കും നീതി ലഭിക്കണം എന്ന […]Read More

Kerala News

ഇന്റർ ചർച്ച് വടംവലി മത്സരം സംഘടിപ്പിച്ച് KCYM കാക്കനാട്

ഇന്റർ ചർച്ച് വടംവലി മത്സരം സംഘടിപ്പിച്ച് KCYM കാക്കനാട്   കൊച്ചി : സെന്റ്. മൈക്കിൾസ് പള്ളി KCYM യൂണിറ്റിന്റെ നേതൃത്വത്തിൽ 11/09/2022 , ഞായറാഴ്ച്ച, ഇന്റർ ചർച്ച് വടം വലി മത്സരം സംഘടിപ്പിച്ചു. ബഹു. വികാരി ടൈറ്റസ് ആന്റണി കുരിശു വീട്ടിൽ വടം വലി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സഹ വികാരി ഗാരിസൺ പൈവ, KCYM അതിരൂപതാ വൈസ് പ്രസിഡന്റ് സൊണാൽ സ്റ്റീവൻസൺ, KCYM അതിരൂപതാ ആർട്ട്സ് ഫോറം കൺവീനർ അരുൺ വിജയ്, മേഖല പ്രസിഡന്റ് […]Read More

Kerala News

വിഴിഞ്ഞം തീരസംരക്ഷണ സമരം, മൂലമ്പിള്ളി മുതൽ വിഴിഞ്ഞം വരെ ജനബോധന യാത്ര ഇന്ന്

വിഴിഞ്ഞം തീരസംരക്ഷണ സമരം, മൂലമ്പിള്ളി മുതൽ വിഴിഞ്ഞം വരെ ജനബോധന യാത്ര ഇന്ന് (സെപ്റ്റംബർ 14) ആരംഭിക്കും   കൊച്ചി : അതിജീവനത്തിനും ഉപജീവന സംരക്ഷണത്തിനുമായി ഐതിഹാസിക പ്രക്ഷോഭം നയിക്കുന്ന തിരുവനന്തപുരത്തെ തീരദേശ ജനസമൂഹത്തോട് പക്ഷം ചേർന്നുകൊണ്ട് കെആർഎൽസിസിയുടെയും ബഹുജനസംഘടനകളുടെയും നേതൃത്വത്തിൽ നടക്കുന്ന ജനബോധന യാത്ര സെപ്റ്റംബർ 14, ബുധൻ ഉച്ചതിരിഞ്ഞ് 3.00ന് ആരംഭിക്കും. വികലമായ വികസനത്തിന്റെ ബാക്കിപത്രമായി കരുതുന്ന മൂലമ്പിള്ളിയിൽ നിന്നും കുടിയിറക്കപ്പെട്ടവരുടെ പ്രതിനിധികൾ കൈമാറുന്ന പതാക വരാപ്പുഴ അതിരൂപതാ വികാരി ജനറൽ മോൺ. മാത്യൂ […]Read More

Kerala News

ജൂബിലി ലോഗോ പ്രകാശനം ചെയ്തു

ജൂബിലി ലോഗോ പ്രകാശനം ചെയ്തു ഓച്ചന്തുരുത്ത് :  ഓച്ചന്തുരുത്ത് കുരിശിങ്കല്‍ ഇടവകയുടെ 450-ാം വാര്‍ഷികത്തോടനു ബന്ധിച്ച് തയ്യാറാക്കിയ ലോഗോയുടെയും ജൂബിലി ഗാനത്തിന്‍റെയും പ്രകാശന കര്‍മ്മം വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത മോസ്റ്റ് . റവ. ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ നിര്‍വ്വഹിച്ചു. വികാരി ജനറല്‍ വെരി.റവ. മോണ്‍. മാത്യു കല്ലിങ്കല്‍ , കുരിശിങ്കല്‍ ഇടവക വികാരി ഫാ. ആന്‍റണി ചെറിയകടവില്‍, സഹവികാരി ഫാ. ടോണി കര്‍വാലിയോ , 450-ാം വാര്‍ഷിക കമ്മറ്റി കണ്‍വീനര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.Read More

Kerala News

പ്രതിസന്ധി ഘട്ടങ്ങളിൽ ഭക്തിയും വിശ്വാസവും കൈവെടിയരുത്. ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ

പ്രതിസന്ധി ഘട്ടങ്ങളിൽ  ഭക്തിയും വിശ്വാസവും കൈവെടിയരുത്. ആർച്ച് ബിഷപ്പ്  ഡോ.ജോസഫ് കളത്തിപ്പറമ്പിൽ   കൊച്ചി. പ്രതിസന്ധി ഘട്ടങ്ങളിൽ പരിശുദ്ധ അമ്മയിലുള്ള ഭക്തിയും വിശ്വാസവും കൈവെടിയരുതെന്ന് വരാപ്പുഴ അതിരൂപതാ ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ വിശ്വാസികളെ ആഹ്വാനം ചെയ്തു. മൂലമ്പിള്ളിയിലും ,വിഴിഞ്ഞത്തും നടന്നുകൊണ്ടിരിക്കുന്ന അവകാശ സമരങ്ങളിൽ പങ്കെടുക്കുന്നവരെ പരിശുദ്ധ അമ്മയിൽ സമർപ്പിച്ച് പ്രത്യേകം പ്രാർത്ഥിക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 18-ാമത് വല്ലാർപാടം മരിയൻ തീർത്ഥാനത്തോടനുബന്ധിച്ചുള്ള പൊന്തിഫിക്കൽ ദിവ്യബലിയിൽ മുഖ്യ കാർമ്മികത്വം വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികാരി ജനറാൾമാരായ മോൺസിഞ്ഞോർ മാത്യൂ […]Read More

Kerala News

രാജ്യ സുരക്ഷയ്ക്ക് വേണ്ടി പിറന്ന മണ്ണും വീടും ഒഴിഞ്ഞു കൊടുത്ത മറ്റൊരു ത്യാഗ

രാജ്യ സുരക്ഷയ്ക്ക് വേണ്ടി പിറന്ന മണ്ണും വീടും ഒഴിഞ്ഞു കൊടുത്ത മറ്റൊരു ത്യാഗ ചരിത്രം :  വരാപ്പുഴ അതിരൂപതയിലെ വെണ്ടുരുത്തി ഇടവക   ഇന്ന് ഇന്ത്യന്‍ നാവീക സേനയുടെ അതിപ്രധാന കേന്ദ്രങ്ങളില്‍ ഒന്നാണ് വെണ്ടുരുത്തി. അഞ്ഞൂറോളം കുടുംബങ്ങള്‍ തങ്ങളുടെ വീടും സ്വത്തുക്കളും നാടിന്റെ സുരക്ഷക്കായി സര്‍ക്കാരിന് നല്‍കാന്‍ തയ്യാറായത്‌ കൊണ്ടാണ് ഈ പദ്ധതി സാധ്യമായത്. എ.ഡി 1400 ല്‍ സ്ഥാപിതമായ സെന്റ് പീറ്റര്‍ ആന്റ് പോള്‍സ് പള്ളിയിലെ ഇടവകാംഗങ്ങളായിരുന്നു ഈ പ്രദേശത്തെ ബഹുഭൂരിപക്ഷം ജനങ്ങളും. വരാപ്പുഴ അതിരൂപതയിലെ […]Read More

Kerala News

18-ാമത് വല്ലാർപാടം മരിയൻ തീർത്ഥാടനം സെപ്റ്റംബർ 11 ന്

18-ാമത് വല്ലാർപാടം മരിയൻ തീർത്ഥാടനം സെപ്റ്റംബർ 11 ന്   കൊച്ചി: വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന 18-ാമത് വല്ലാർപാടം മരിയൻ തീർത്ഥാടനം സെപ്റ്റംബർ 11 ഞായറാഴ്ച്ച വല്ലാർപാടം ബസിലിക്കയിലെ റോസറി പാർക്കിൽ നടത്തും. വൈകീട്ട് 3.30 ന് ജപമാല, തുടർന്ന് സാഘോഷ പൊന്തിഫിക്കൽ ദിവ്യബലിയിൽ വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യ കാർമ്മികത്വം വഹിക്കും. . റവ.ഡോ.ആൻറണി സിജൻ മണുവേലിപ്പറമ്പിൽ വചന സന്ദേശം നല്കും. അതിരൂപതയിലെ വൈദികരും സന്യസ്തരും ദിവ്യബലിയിൽ സഹകാർമ്മികരായിരിക്കും. തുടർന്ന് അഭിവന്ദ്യ […]Read More

Kerala News

വല്ലാർപാടം ബൈബിൾ കൺവെൻഷൻ ഇന്ന് സമാപിക്കും

വല്ലാർപാടം  ബൈബിൾ കൺവെൻഷൻ ഇന്ന് (06.09.22) സമാപിക്കും   കൊച്ചി : സെപ്റ്റംബർ 4ന് ആരംഭിച്ച വല്ലാർപാടം ബൈബിൾ കൺവെൻഷൻ ഇന്ന് സമാപിക്കും. തിരുവനന്തപുരം മൗണ്ടു് കാർമ്മൽ റിട്രീറ്റ് സെന്റർ ഡയറക്ടർ ഫാ. ഡാനിയേൽ പൂവണ്ണത്തിലാണ് ധ്യാന ശുശ്രൂഷകൾക്ക് നേതൃത്വം നല്കുന്നത്. തീർത്ഥാടനത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ആഘോഷ കമ്മിറ്റി ചെയർമാൻമാരായ മോൺസിഞ്ഞോർ മാത്യു കല്ലിങ്കൽ, മോൺസിഞ്ഞോർ മാത്യു ഇലഞ്ഞിമറ്റം, വൈസ് ചെയർമാൻ അഡ്വ.ഷെറി ജെ.തോമസ്, ജനറൽ കൺവീനർ റവ. ഡോ. ആൻറണി വാലുങ്കൽ – റെക്ടർ […]Read More