admin

Kerala News

ആൽബർട്ടിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്ൽ എം.ബി.എ കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.

വരാപ്പുഴ അതിരൂപതയുടെ പ്രശസ്തമായ സെന്റ് ആൽബർട്ട്സ് കോളേജിന്റെ മാനേജ്മെൻറ് വിഭാഗമായ ആൽബർട്ടിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്ൽ എം.ബി.എ കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. കൊച്ചി :  നമ്മുടെ ലത്തീൻ സമുദായത്തിലെ വിദ്യാർത്ഥികളുടെ ഉന്നമനത്തിനായ് 2006 – ൽ തുടങ്ങിയ ആൽബർട്ട്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ഇന്ന് ഇന്ത്യയിലെ തന്നെ പ്രശസ്തമായ 150 മാനേജ്മെൻറ് കലാലയങ്ങളിൽ ഒന്നായി ഇടം നേടിയിട്ടുള്ളതാണ്. കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആൽബർട്ട്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് എം. ബി. എ വിദ്യാർത്ഥികൾക്കായി 75 […]Read More

International News

ലോകത്തെ ഏഴു സമ്പന്ന രാഷ്ട്രങ്ങളുടെ (G7) ഉച്ചകോടിയോടു ദരിദ്രരാഷ്ടങ്ങളുടെ കടങ്ങൾ എഴുതിത്തള്ളാൻ അഭ്യർത്ഥിച്ച്

ലോകത്തെ ഏഴു സമ്പന്ന രാഷ്ട്രങ്ങളുടെ (G7) ഉച്ചകോടിയോടു ദരിദ്രരാഷ്ടങ്ങളുടെ കടങ്ങൾ എഴുതിത്തള്ളാൻ അഭ്യർത്ഥിച്ച് കാരിത്താസ് അന്തർദ്ദേശീയ സംഘടന :   വത്തിക്കാന്‍  : ഇംഗ്ലണ്ടിലെ കോൺവാളിൽ കാർബിസ് ബേ ഗ്രാമത്തിലാണ് മൂന്ന് ദിവസത്തെ G7 ഉച്ചകോടി നടക്കുന്നത്. അജണ്ടയിലെ പ്രധാന വിഷയം പകർച്ചവ്യാധിയിൽ നിന്നുമുള്ള ആഗോള വീണ്ടെടുപ്പാണ്. ദരിദ്രരാഷ്ട്രങ്ങളുടെ കടം റദ്ദാക്കാതെയും കോവിഡിനെതിരെയുള്ള പ്രതികരണത്തിലും വീണ്ടെടുപ്പിനുമായി ഫണ്ടുകൾ പുനർനിക്ഷേപിക്കാതെയും കാലാവസ്ഥാ പ്രതിസന്ധിയെ ചെറുക്കാതെയും ഒരു മെച്ചപ്പെട്ട പുനർനിർമാണം സാധ്യമല്ല എന്ന് ചൂണ്ടിക്കാണിച്ചു കൊണ്ടാണ് അന്തർദേശീയ കാരിത്താസ് സംഘടന ഏഴു […]Read More

International News

വത്തിക്കാൻ മാധ്യമ വിഭാഗത്തിൽനിന്നും ഫാ. വില്യം നെല്ലിക്കൽ വിരമിക്കുന്നു

വത്തിക്കാൻ മാധ്യമ വിഭാഗത്തിൽനിന്നും ഫാ. വില്യം നെല്ലിക്കൽ വിരമിക്കുന്നു റോം: വത്തിക്കാൻ മലയാളം റേഡിയോ, വാർത്താ വിഭാഗങ്ങളുടെ ചുമതല വഹിക്കുന്ന ഫാ. വില്യം നെല്ലിക്കൽ പന്ത്രണ്ടു വർഷത്തെ സേവനത്തിനുശേഷം 2021 ജൂൺ 13-ന് വിരമിക്കുന്നു. നാലുവർഷം പാപ്പാ ബെനഡിക്ടിന്‍റെ കാലത്തും തുടർന്ന് എട്ടുവർഷത്തോളം പാപ്പാ ഫ്രാൻസിസിന്‍റെ കീഴിലും മാധ്യമ പ്രവർത്തനം നിർവഹിച്ച അദ്ദേഹം തിരികെ മാതൃരൂപതയായ വരാപ്പുഴ അതിരൂപതയിൽ അജപാലന ദൗത്യം തുടരും. ക്രൈസ്തവ ഭക്തിഗാന സംഗീതത്തിൽ അവഗാഹമുള്ള ഫാദർ വില്യം നൂതന സംഗീതാവിഷ്ക്കാരങ്ങളിലൂടെയും ശബ്ദരേഖകളിലൂടെയും വത്തിക്കാൻ […]Read More

Kerala News

ടോയ്ക്കത്തോൺ 2021 വേദിയാകാനൊരുങ്ങി എറണാകുളം സെൻറ് ആൽബർട്സ് കോളേജ്

ടോയ്ക്കത്തോൺ 2021 വേദിയാകാനൊരുങ്ങി എറണാകുളം സെൻറ്. ആൽബർട്സ് കോളേജ്…   കൊച്ചി: പ്രധാനമന്ത്രിയുടെ ആത്മനിർഭർ ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി ഭാരതത്തിന്റെ തനതായ മൂല്യങ്ങൾ പ്രതിഫലിപ്പിക്കുന്ന കളിപ്പാട്ടങ്ങൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിരിക്കുന്ന മത്സര പരിപാടിയാണ് ടോയ്ക്കത്തോൺ 2021. രാജ്യത്തെ വിദ്യാർത്ഥികൾക്കും സ്റ്റാർട്ടപ്പുകൾക്കും പ്രൊഫഷണലുകൾ ക്കും കളിപ്പാട്ടങ്ങളും ഗെയിമുകളും നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട അവരുടെ നൂതന ആശയങ്ങൾ സമർപ്പിക്കുന്നതിനും അതിൻ്റെ മൂലരൂപം 36 മണിക്കൂറിനുള്ളിൽ തയ്യാറാക്കുന്നതിനും മത്സരം അവസരമൊരുക്കുന്നു. 50 ലക്ഷത്തോളം രൂപയുടെ സമ്മാനങ്ങളാണ് വിജയികൾക്കായി ഒരുക്കിയിരിക്കുന്നത്. വിവിധ […]Read More

International News

പാപ്പാ: “ആടുകളുടെ ഗന്ധമുള്ള ഇടയന്മാരായിരിക്കുക”

പാപ്പാ: “ആടുകളുടെ ഗന്ധമുള്ള ഇടയന്മാരായിരിക്കുക”   വത്തിക്കാൻ : ജൂൺ ഏഴാം തീയതി തിങ്കളാഴ്ച റോമിലെ ഫ്രഞ്ചുകാരുടെ സാ൯ ലൂയിജി ആശ്രമത്തിൽ നിന്ന് ഉപരിപഠനം നടത്തുന്ന ഫ്രഞ്ച് പുരോഹിതരുമായി ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച നടത്തി. ഭാവിയിലെ അവരുടെ അജപാലനത്തെക്കുറിച്ചും അവരുടെ സമൂഹത്തിന്റെ ജീവിതസാക്ഷ്യത്തെക്കുറിച്ചുമാണ് പ്രധാനമായും പാപ്പാ സംസാരിച്ചത്. “ആടുകളുടെ മണമുള്ള ഇടയന്മാരായിരിക്കാൻ” ഫ്രാൻസിസ് പാപ്പാ അവരെ ആഹ്വാനം ചെയ്തു. “ആടുകളുടെ ഗന്ധം”:  “വിവിധ റോമൻ സർവ്വകലാശാലകളിൽ നിങ്ങൾ നടത്തുന്ന പഠനങ്ങൾ ഇടയന്മാരെന്ന നിലയിൽ ഭാവിയിലെ ചുമതലകൾക്കായി നിങ്ങളെ […]Read More

International News

പാപ്പാ: ദിവ്യകാരുണ്യാഘോഷങ്ങൾ ലോകത്തെ രൂപാന്തരപ്പെടുത്തട്ടെ

പാപ്പാ: ദിവ്യകാരുണ്യാഘോഷങ്ങൾ ലോകത്തെ രൂപാന്തരപ്പെടുത്തട്ടെ     വത്തിക്കാന്‍ :  വളരെ ചിന്താവഹമായ ഒരു വചന പ്രഘോഷണത്തിലൂടെ ക്രിസ്തുവിന്റെ തിരുശരീരരക്തങ്ങളുടെ തിരുനാളിൽ ആരാധനാ ക്രമത്തിലെ സുവിശേഷ ഭാഗത്തിൽ നിന്നെടുത്ത  മൂന്ന് പ്രതീകങ്ങളെ ഓരോന്നായി വിശദീകരിച്ചു കൊണ്ടാണ് പാപ്പാ കുർബ്ബാനയർപ്പണം വിശ്വാസ ജീവിതത്തിൽ വഹിക്കുന്ന പ്രാധാന്യത്തെ എടുത്തു കാണിച്ചത്. സുവിശേഷത്തിൽ  പേരുപോലും പറയാത്ത ഒരു കുടം വെള്ളവുമായി വരുന്ന വ്യക്തിയും, പെസഹാ വിരുന്നൊരുക്കിയ മണിമാളികയും, യേശുവിന്റെ അപ്പം മുറിക്കലുമാണ് പാപ്പാ ഉപയോഗിച്ച മൂന്നു പ്രതീകങ്ങൾ. ഒരു കുടം വെള്ളവുമായി വരുന്ന […]Read More

Kerala News

വരാപ്പുഴ അതിരൂപത മതബോധന രംഗത്തിനു വേണ്ടി ജീവിതം  വ്യയം ചെയ്ത വ്യക്തിത്വം ..ഹെൻറി

വരാപ്പുഴ അതിരൂപത മതബോധന രംഗത്തിനു വേണ്ടി ജീവിതം  വ്യയം ചെയ്ത വ്യക്തിത്വം ..ഹെൻറി സർ .. കൊച്ചി : വരാപ്പുഴ മതബോധന രംഗത്ത് ജ്വലിക്കുന്ന മുഖമാണ് ഹെൻറി സാറിന്റേത് .അതിരൂപതയുടെ വിശ്വാസ പരിശീലനരംഗത്തും കേരള ലത്തീൻ സഭയുടെ മതബോധന രംഗത്തും  വിലപ്പെട്ട സംഭാവനകൾ നൽകാൻ ഹെൻറി സാറിന് സാധിച്ചിട്ടുണ്ട് എന്നതിൽ തെല്ലും സംശയമില്ല . ബഹുമാനപെട്ട റവ.ഫാ. അംബ്രോസ്  അറക്കലിന്റെ നിർദേശത്തിന്റെയും സ്നേഹാഭ്യര്ഥനയും തുടർന്നാണ് 1985- ൽ അതിരൂപത യുടെ മതബോധന രംഗത്ത് ഹെൻറി സാർ കടന്നു […]Read More

Kerala News

വെരി. റവ. ഫാ. ജോസഫ് ലിക്സൺ അസ്വെസ് വരാപ്പുഴ അതിരൂപതയുടെ പുതിയ ജുഡീഷ്യൽ

വെരി. റവ. ഫാ. ജോസഫ് ലിക്സൺ അസ്വെസ് വരാപ്പുഴ അതിരൂപതയുടെ പുതിയ ജുഡീഷ്യൽ വികാരി കൊച്ചി : വരാപ്പുഴ അതിരൂപതയുടെ പുതിയ ജുഡീഷ്യൽ വികാരി ആയി വെരി. റവ. ഫാ. ജോസഫ് ലിക്സൺ അസ്വസിനെ വരാപ്പുഴ അതിരൂപത മെത്രാപോലിത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ നിയമിച്ചു . നിലവിൽ വരാപ്പുഴ അതിരൂപത വൈസ് ചാൻസലർ , മാര്യേജ് ട്രൈബ്യുണൽ ഡിഫൻഡർ ഓഫ് ബോണ്ട് എന്നീ നിലകളിൽ സേവനം ചെയ്യുകയാണ് അദ്ദേഹം. ബാംഗ്ലൂർ സെൻറ്. പീറ്റേഴ്‌സ് പൊന്റിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും […]Read More

Kerala News

കേരള റോഡ് ആൻഡ് വാട്ടർ ട്രാൻസ്‌പോർട്ട് വകുപ്പ് മന്ത്രി ശ്രീ. ആൻ്റണി രാജു

കേരള റോഡ് ആൻഡ് വാട്ടർ ട്രാൻസ്‌പോർട്ട് വകുപ്പ് മന്ത്രി ശ്രീ. ആൻ്റണി രാജു ആർച്ച്ബിഷപ് ഡോ. കളത്തിപ്പറമ്പിലുമായി കൂടിക്കാഴ്ച്ച നടത്തി   കൊച്ചി : കേരള റോഡ് ആൻഡ് വാട്ടർ ട്രാൻസ്‌പോർട്ട് വകുപ്പ് മന്ത്രി ശ്രീ. ആൻ്റണി രാജു വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലുമായി കൂടിക്കാഴ്ച്ച നടത്തി. ആർച്ബിഷപ്പിന്റെ എറണാകുളത്തുള്ള വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ വരാപ്പുഴ അതിരൂപത വികാർ ജനറൽമാരായ മോൺ. മാത്യു കല്ലിങ്കൽ, മോൺ. മാത്യു ഇലഞ്ഞിമിറ്റം, ചാൻസലർ ഫാ . എബിജിൻ […]Read More

Kerala News

സെന്റ്.ഫ്രാൻസിസ് അസീസി കത്തീഡ്രൽ ദേവാലയത്തിൽ മോൺസിഞ്ഞോർ. ജോസഫ് പടിയാരംപറമ്പിൽ മതബോധന അധ്യായന വർഷാരംഭത്തിന്

സെന്റ്.ഫ്രാൻസിസ് അസീസി കത്തീഡ്രൽ ദേവാലയത്തിൽ മോൺസിഞ്ഞോർ. ജോസഫ് പടിയാരംപറമ്പിൽ മതബോധന അധ്യായന വർഷാരംഭത്തിന് തുടക്കം കുറിച്ചു: കൊച്ചി  : 6. 6. 21 ഞായറാഴ്ച രാവിലെ 7 മണിക്കുള്ള കുർബാനയോടെയാണ് കത്തീഡ്രൽ മതബോധന ഡയറക്ടർ മോൺസിഞ്ഞോർ. ജോസഫ് പടിയാരംപറമ്പിൽ മതബോധന അധ്യായന വർഷാരംഭ കർമ്മങ്ങൾക്ക് തുടക്കം കുറിച്ചത്. ഫാ. എഡിസൺ വില്ലനശ്ശേരി, ഫാ. ഡിനോയ് റിബേര എന്നിവർ സന്നിഹിതരായിരുന്നു. അദ്ദേഹം തന്റെ അനുഗ്രഹ പ്രഭാഷണത്തിൽ”അറിവ് നേടുക  പരീക്ഷയിൽ വിജയിക്കുക”എന്നത് മാത്രമല്ല മതബോധനം കൊണ്ട് ഉദ്ദേശിക്കുന്നത് എന്നും “യേശുവിനെ […]Read More