admin

Kerala News

“ഹൃദയപൂർവ്വം ഒരു ഹലോ”

കൊച്ചി: വരാപ്പുഴ അതിരൂപതയിലെ തേവർകാട് തിരുഹൃദയ ഇടവകയിൽ മെയ് 03 ഞായറാഴ്ച ഇടവകയുടെ *”സൗഹൃദ കരുതൽ ദിന”* മായി ആചരിച്ചു. 21 കുടുംബയൂണിറ്റുകൾ ഉള്ള ഇടവകയിൽ ഓരോ യൂണിറ്റിലെയും കുടുംബാംഗങ്ങൾ മറ്റു യൂണിറ്റുകളിലെ കുടുംബാംഗങ്ങളെ ഫോണിൽ വിളിക്കുകയും സ്നേഹം പങ്കിടുകയും ചെയ്യുന്നു. വിളിക്കുവാനുള്ള യൂണിറ്റിലെ എല്ലാ കുടുംബങ്ങളുടെയും പേരുകളും ഫോൺ നമ്പറുകളും നേരത്തെതന്നെ നൽകി. ലോക്ക് ഡൗൺ കാലത്തെ വിശേഷങ്ങൾ ആരായുകയും രോഗികളെ ആശ്വസിപ്പിക്കുകയും പ്രതീക്ഷയുടെ വാക്കുകൾ പങ്കിടുകയും ചെയ്തു കൊണ്ട് *”നന്മ നിറഞ്ഞ മറിയമേ”* എന്നുള്ള […]Read More

Kerala News

അശരണർക്കും നിർദ്ധനർക്കും രോഗികൾക്കും കരുതൽ കരങ്ങളായ് കെ.സി.വൈ.എം വരാപ്പുഴ അതിരൂപത.

കൊച്ചി : കോവിഡിന്റെ ഭീകരാന്തരീക്ഷത്തിൽ, നിരാലംബരും നിർദ്ധനരുമായ സാധുക്കൾക്ക്, ജീവൻരക്ഷാ മരുന്നുകളും ആവശ്യ മരുന്നുകളും കെ.സി.വൈ.എം വരാപ്പുഴ അതിരൂപതയിലെ യുവജനങ്ങൾ സൗജന്യമായി നൽകി. ചേരാനെല്ലൂർ പ്രവർത്തിക്കുന്ന Our Lady of Sorrows എന്ന സ്ഥാപനത്തിലേക്കും അതിരൂപത പരിധിയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലുമായി, പ്രസിഡന്റ് ദീപു ജോസഫിന്റെയും  ഡയറക്ടർ ഫാ. ഷിനോജ് ആറാഞ്ചേരിയുടെയും നേതൃത്വത്തിലും സാന്നിധ്യത്തിലുമായി  നൽകിയത്. ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ സാമ്പത്തികമായി ബുന്ധിമുട്ട് അനുഭവിക്കുന്നവർക്കും ആരോരുമില്ലാതെയും വീടുകളിൽ നിന്നും ബന്ധുക്കളിൽ നിന്നും അകന്ന്  അഗതിമന്ദിരങ്ങളിൽ ആയിരിക്കുന്നവർക്കും മരുന്നുകൾ […]Read More

Kerala News

ശിശുപരിപാലനത്തിൽ സർവകാല റെക്കോർഡുമായി എറണാകുളം ലൂർദ് ആശുപത്രി

കൊച്ചി : ഇന്ത്യയിൽ ഇത് വരെ റിപ്പോർട്ട് ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും ഭാരം കുറഞ്ഞ കുഞ്ഞിന്റെ ജനനം എറണാകുളം ലൂർദ് ആശുപത്രിയിൽ . കൊടുങ്ങല്ലൂർ സ്വദേശി തൻസീമിന്റെ ഭാര്യ സുഹൈനയാണ് ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത് . അതിൽ ഒരാളായ സായ് യുടെ ഭാരം ജനിച്ചപ്പോൾ ഭാരം വെറും 350 ഗ്രാം , കൂടെ ജനിച്ച സോയയുടെ ഭാരം 400 ഗ്രാം ആയിരുന്നു .വെറുമൊരു കൈപ്പത്തിയുടെ വലിപ്പം .   ഇതിനു മുൻപ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും […]Read More

Kerala News

ലോക് ഡൗണിലും കർമനിരതനായി ഷൈനച്ചൻ , വരാപ്പുഴ അതിരൂപതക്ക് അഭിമാനമായി …

കൊച്ചി : ഇന്ന് അഖണ്ട ദിവ്യകാരുണ്യ ആരാധനയെക്കുറിച്ച് അന്വേഷിക്കാനായി ഞാൻ  ഷൈൻ കാട്ടുപറമ്പിൽ അച്ചനെ വിളിച്ചിരുന്നു. ഒരു കമ്പ്യൂട്ടർ നമ്മുടെ ഒരച്ചന് എത്തിച്ചു കൊടുക്കുന്ന കാര്യം കൂടി തിരക്കാനാണ് വിളിച്ചത്. സംസാരത്തിനിടയിൽ അച്ചൻ മരുന്നു കൊടുക്കാൻ പോകുന്ന കാര്യം പറഞ്ഞു. അതിനെപ്പറ്റി കൂടുതൽ അന്വഷിച്ചു അറിഞ്ഞപ്പോഴാണ് മനസ്സിലായത് ,അച്ചൻ കേരള ഗവർൺമെന്റ് ആപ്പിലൂടെ രജിസ്റ്റർ ചെയ്ത് ഒരു വോളന്റിയറായി സേവനം ചെയ്യുകയാണെന്ന് . വരാപ്പുഴ അതിരൂപതയിലെ യുവ വൈദീകനായ ഷൈൻ കാട്ടുപറമ്പിലച്ചൻ അങ്ങനെ ഈ ലോക് ഡൗൺ […]Read More

Kerala News

പ്രവാസികളെ തിരിച്ചെത്തിക്കുന്ന കാര്യം – കൂട്ടായ പ്രയത്നം ആശ്വാസമായി: KLCA

പ്രവാസികളെ തിരിച്ചെത്തിക്കുന്ന കാര്യം – കൂട്ടായ പ്രയത്നം ആശ്വാസമായി : KLCA കൊച്ചി- പ്രവാസികളെ തിരിച്ചെത്തിക്കുന്ന കാര്യത്തിൽ  സംസ്ഥാന സർക്കാർ ആഴ്ചകൾക്കു മുന്നേ തന്നെ ഒരുക്കങ്ങൾ നടത്തിയിരുന്നുവെങ്കിലും മറ്റു അധികാര കേന്ദ്രങ്ങളിലെ നിലപാട് അനുകൂലമല്ലാത്തതിനാൽ കാലതാമസം ഉണ്ടായെങ്കിലും കൂട്ടായ പരിശ്രമത്തിന് ഇപ്പോൾ ആശ്വാസകരമായ സാഹചര്യം ഉണ്ടായി എന്ന് കെഎൽസിഎ സംസ്ഥാന സമിതി വിലയിരുത്തി. പ്രധാനമന്ത്രി, മുഖ്യമന്ത്രി ഉൾപ്പെടെയുള്ള അധികാരികൾക്ക് കെഎൽസിഎ ഈ വിഷയത്തിൽ കത്ത് നൽകിയിരുന്നു. കേരള ലത്തീൻ കത്തോലിക്ക മെത്രാൻ സമിതിയും ഇക്കാര്യത്തിൽ ഇടപെട്ടിരുന്നു. പ്രവാസികളെ […]Read More

Kerala News

വരാപ്പുഴ അതിരൂപതയിൽ അഖണ്ഡ ദിവ്യകാരുണ്യ ആരാധനയുടെ സമാപനം : ഏപ്രിൽ 26 ഞായറാഴ്ച

വരാപ്പുഴ അതിരൂപതയിൽ അഖണ്ഡ ദിവ്യകാരുണ്യ ആരാധനയുടെ സമാപനം : ഏപ്രിൽ 26 ഞായറാഴ്ച , 7- 8 pm. ഒരു മണിക്കൂർ  പൊതുആരാധനയിൽ അതിരൂപത മുഴുവൻ പങ്കുചേരുന്നു . കൊച്ചി :   കോവിഡ് – 19 മഹാമാരിയുടെയും ലോക്ക് ഡൗണിൻ്റെയും പശ്ചാത്തലത്തിൽ, വരാപ്പുഴ അതിരൂപത കരുതലിൻ്റെ സ്നേഹപ്രവർത്തികൾക്കൊപ്പം പ്രാർത്ഥനയുടെ കരങ്ങളും ഉയർത്തുന്നു. ലോകത്തെ ഭീതിയിലാഴ്ത്തിയ അണുബാധയ്ക്കെതിരെയുള്ള ആത്മീയ പ്രതിരോധമായി വരാപ്പുഴ അതിരൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ ജോസഫ് കളത്തിപ്പറമ്പിൽ പിതാവിൻ്റെ ആഗ്രഹപ്രകാരം നടത്തപ്പെട്ട “അഖണ്ഡ ദിവ്യകാരുണ്യ ആരാധനയിൽ ”  അതിരൂപതയിലും […]Read More

Kerala News

ക്രിസ്ത്യന്‍ വിവാഹചടങ്ങുകള്‍ പള്ളികളില്‍ നടത്താന്‍ അനുമതി, 20 പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ല

കൊച്ചി :  ക്രിസ്ത്യന്‍ വിവാഹചടങ്ങുകള്‍ പള്ളികളില്‍ നടത്താന്‍ അനുമതി. 20 പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ല എന്ന നിബന്ധനയുണ്ട്. വിവാഹചടങ്ങുകള്‍ക്കും മരണാനന്തരചടങ്ങുകള്‍ക്കും 20 പേരെ പങ്കെടുപ്പിക്കാന്‍ നേരത്തെ തന്നെ അനുമതിയുണ്ടായിരുന്നു.   എന്നാല്‍ ക്രൈസ്തവവിവാഹ ചടങ്ങുകള്‍ പള്ളികളിലാണ് നടക്കുന്നതെന്നതിനാല്‍ ഇപ്പോഴതിന് പ്രത്യേകഅമനുമതി നല്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു.   അതുപോലെ  ശവസംസ്കാര ചടങ്ങുകളിലും 20 പേരിൽ കൂടുതൽ പങ്കെടുക്കുവാൻ പാടുള്ളതല്ല. സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന  മാനദണ്ഡങ്ങളും  സാമൂഹിക അകലവും പാലിച്ചുകൊണ്ട് മാത്രമേ  ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കാവു. […]Read More

Kerala News

അതിരൂപതയിലെ മുഴുവൻ ഇടവകകളിലെയും കപ്യാർമാർക്കും ചെമ്മദോർമാർക്കും ലോക്‌ഡൗൺ ദുരിതാശ്വാസമായി 2500 രൂപ വീതം

  കൊച്ചി : ലോക് ഡൗൺ കാലഘട്ടത്തിൽ ദേവാലയങ്ങൾ അടഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി . ദേവാലയത്തിൽ കാര്യമായ ശുശ്രൂഷകൾ ഒന്നും തന്നെയില്ല . അതുകൊണ്ടു തന്നെ ഈ സമയത്തു ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു വിഭാഗമാണ് ക്രിസ്തീയ ദേവാലയങ്ങളിലെ ശുശ്രൂഷകരായ കപ്യാർമാരും ചെമ്മദോർമാരും .   ദേവാലയത്തെ ആശ്രയിച്ചാണ് മിക്കവാറും അവരുടെ കുടുംബങ്ങൾ കഴിയുന്നത് . അതുകൊണ്ടു തന്നെ ദേവാലയ ശുശ്രൂഷകൾ ഇല്ലാതായതോടെ അവരുടെ ജീവിതവും വലിയ കഷ്ടത്തിലാണ് . അവർക്കു എല്ലാവര്ക്കും 2500 […]Read More

Kerala News

കരുതലിന്റെ ഫോൺ വിളിയുമായി ഒരു വികാരിയച്ചൻ :

  കൊച്ചി : കൊറോണ ബാധ സമ്മാനിച്ച ദുരിതവും ലോക് ഡൗൺ അടിച്ചേൽപ്പിച്ച ബന്ധനവും ഇടവക ജനങ്ങളെ പള്ളിയിൽ നിന്നും അകറ്റിയപ്പോൾ അവരെ തേടി അവരുടെ ഇടയനായ വികാരിയച്ചന്റെ ആശ്വാസത്തിന്റെയും കരുതലിന്റെയും ഫോൺ വിളി എത്തി . വരാപ്പുഴ അതിരൂപതയിലെ കടവന്ത്ര സെന്റ് . സെബാസ്റ്യൻ ഇടവക വികാരി ഫാ. ആന്റണി അറക്കൽ ആണ് , ഈ ലോക് ഡൗൺ കാലത്തിലെ സമയം ഉപയോഗപ്പെടുത്തി ഓരോ കുടുംബത്തിലേക്കും നേരിട്ടു ഫോൺ ചെയ്തു തന്റെ ഇടവക മക്കളുടെ ക്ഷേമം […]Read More

Kerala News

മാതൃകയായി വരാപ്പുഴ അതിരൂപത, പെരുമ്പിള്ളി തിരുക്കുടുംബ ഇടവക

  കൊച്ചി : കോറോണ രോഗബാധയുടെയും ലോക്‌ഡൗണിന്റെയും പശ്ചാത്തലത്തിൽ ദുരിതത്തിലായ കുടുംബങ്ങൾക്ക് അരി വിതരണം നടത്തി വരാപ്പുഴ അതിരൂപത പെരുമ്പിള്ളി തിരുക്കുടുംബ ദേവാലയം മാതൃകയായി .   5000 കിലോഗ്രാം അരിയാണ് 1004 കുടുംബങ്ങൾക്കായി നൽകിയത് .ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാണ് ഈ സൽകൃത്യം നടത്തിയത് . ചടങ്ങിൽ വികാരി ഫാ . ജോർജ് മംഗലത്തു , സഹവികാരി ഫാ .ജിത്തു വട്ടപ്പിള്ളി എന്നിവർ നേതൃത്വം നൽകി. വരാപ്പുഴ അതിരൂപതയിലെ പല ദേവാലയങ്ങളിലും ഇപ്രകാരം ദുരിതബാധിതരെ സഹായിക്കാൻ […]Read More