വത്തിക്കാൻ : ജനനം: 16ഏപ്രിൽ 1927 ജർമനിയിലെ ബയേൺ സംസ്ഥാനത്തിലെ ഇൻ നദിക്ക് സമീപമുള്ള മാർക്ട്ടൽ എന്ന സ്ഥലത്ത്. ജോസഫ് രാറ്റ്സിംഗർ എന്നാണ് യദാർത്ഥ നാമം. മാതാപിതാക്കൾ: ജോസഫ് രാറ്റ്‌സിംഗറും മറിയയും . 1939 -ൽ സെമിനാരിയിൽ ചേർന്നു. 1941ൽ ഹിറ്റ്ലർ യൂത്തിൽ ചേരാൻ നിർബന്ധിതനായി. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം സെമിനാരിയിൽ പഠനം തുടർന്നു.29 ജൂൺ 1951 അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു. 1953 ൽ മൂണിക്ക് സർവകലാശാലയിൽ നിന്നും ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി . വിവിധ സർവകലാശാലകളിൽ […]Read More
* വരാപ്പുഴ അതിരൂപതയിലെ വൈദീകർ അഖണ്ഡ ദിവ്യകാരുണ്യ ആരാധനയിൽ കൊച്ചി: .കോവിഡ് – 19 രോഗഭീതിയുടെയും ലോക്ക്ഡൗണിൻ്റെയും പശ്ചാത്തലത്തിൽ അഭിവന്ദ്യ ആർച്ച്ബിഷപ് ഡോ . ജോസഫ് കളത്തിപ്പറമ്പിൽ പിതാവിൻ്റെ ആഗ്രഹപ്രകാരം സൗഖ്യദായകനായ ദിവ്യകാരുണ്യ ഈശോയുടെ മുന്നിൽ ലോകത്തിനു വേണ്ടി”, നാടിനു വേണ്ടി”, ജനത്തിനു വേണ്ടി”* വരാപ്പുഴ അതിരൂപതയിലെ വൈദീകർ തങ്ങൾ ആയിരിക്കുന്ന ദൈവാലയങ്ങളിലും സ്ഥാപനങ്ങളിലും തനിയെയിരുന്നു പ്രാർത്ഥിക്കുന്നു . ഒന്നാം ഫൊറോന മുതൽ എട്ടാം ഫൊറോന വരെ ക്രമമനുസരിച്ച് ഏപ്രിൽ 17 വെള്ളി മുതൽ ഏപ്രിൽ 25 […]Read More
കൊച്ചി : കഴിഞ്ഞ ഒരു മാസക്കാലമായി സ്വയം മറന്ന് സമൂഹത്തിനു വേണ്ടി സന്നദ്ധ സേവനം നടത്തിക്കൊണ്ടിരിക്കുന്ന പോലീസ് സേനാങ്കങ്ങൾക്കു പഴ കിറ്റുമായി വരാപ്പുഴ അതിരൂപത സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി(ESSS). എറണാകുളം MLA ശ്രീ. ടി. ജെ. വിനോദാണ് പഴ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തത്. കൊച്ചി കോർപറേഷൻ ഡിവിഷൻ കൗൺസിലർ ശ്രീ. അരിസ്റ്റോട്ടിൽ സന്നിഹിതനായിരുന്നു. നഗരത്തിലെ പോലീസ് ഡിപ്പാർട്മെന്റിന്റെ നിസ്തുലവും പ്രശംസ സാർഹവുമായ സേവനങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും അഭിനന്ദിച്ചാലും മതിയാകില്ല […]Read More
കൊച്ചി : വിഷുദിനത്തിൽ വിഷു കൈനീട്ടമായ പ്രഭാത ഭക്ഷണ പൊതികളുമായി വരാപ്പുഴ അതിരൂപതയുടെ സമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി (ESSS). ഭക്ഷണ വിതരണത്തിന്റെ ഉദ്ഘാടനം കലൂർ ബസ് സ്റ്റാൻഡിനു സമീപം എറണാകുളം MLA ശ്രീ. T. J. വിനോദ് നിർവഹിച്ചു. അടുത്ത രണ്ടാഴ്ച കാലത്തേയ്ക്കാണ് എറണാകുളം നഗരത്തിലെ അഞ്ഞൂറോളം അശരണർക്കായി പ്രഭാത ഭക്ഷണം ഒരുക്കുന്നത്. കൊച്ചി കോർപറേഷൻ അറുപത്തിയഞ്ചാം ഡിവിഷൻ കൗൺസിലർ ശ്രീ. അരിസ്റ്റോട്ടിലിന്റെ പ്രത്യേക ഇടപെടലിലൂടെയാണ് ഈ പരിപാടി യാഥാർഥ്യമാകുന്നത്. ഭവനരഹിതരും […]Read More
തിരുവനന്തപുരം : റവന്യു വകുപ്പില്‍ നിന്നും വിതരണം ചെയ്യുന്ന വിവിധ തരത്തിലുള്ള സാക്ഷ്യപത്രങ്ങള്‍ പൊതുജനങ്ങള്‍ക്കും മൊബൈല്‍ ഫോണ്‍ മുഖേന ഇനി ലഭ്യമാകും. കേരള സര്‍ക്കാരിന്‍റെ എം-കേരളം എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ് ഇത് സാധ്യമാകുന്നത്. കോവിഡ്-19 ലോക്ഡൗണിന് ശേഷം ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന അവസരത്തില്‍ വില്ലേജ് ഓഫീസുകളിലും അക്ഷയ സെന്‍ററുകളിലും ഉണ്ടായേക്കാനിടയുള്ള തിരക്ക് നിയന്ത്രിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് ഈ സംവിധാനം ഉപയോഗിക്കാം. റവന്യു വകുപ്പില്‍ നിന്നും അനുവദിക്കുന്ന 24 ഇനം സര്‍ട്ടിഫിക്കറ്റ് സേവനങ്ങള്‍ പൗരന്‍മാര്‍ക്ക് ഇതിലൂടെ ലഭിക്കും. സാക്ഷ്യപത്രങ്ങള്‍ക്കായി അപേക്ഷ […]Read More
Have you ever erected stations of way of cross in your house? This is how the #lockdown deepens our faith, children draw the stations and elders lead the way of cross… Picture from the house Read More
സഹിക്കാനും ക്ഷമിക്കാനും നമ്മെ ശക്തിപ്പെടുത്തുന്നു ക്രിസ്തുവിൻറെ പീഡാസഹനം: ആർച്ച് ബിഷപ്പ് ഡോ. ജോസഫ്
കൊച്ചി: പലവിധ പ്രശ്നങ്ങളാൽ ജീവിതത്തിൻറെ താളം തെറ്റുമ്പോൾ എങ്ങനെ സഹിക്കണം എന്നും കഠിനമായ സഹനത്തിലൂടെ കടന്നു പോകുമ്പോഴും ദൈവത്തിൽ പ്രത്യാശ വെക്കേണ്ടത് എങ്ങനെയെന്നും ക്രിസ്തു കുരിശു മരണത്തിലൂടെ നമ്മെ പഠിപ്പിക്കുന്നു. ക്രിസ്തുവിൻറെ സഹന ത്തോട് നമ്മൾ നമ്മുടെ വേദനകൾ ചേർക്കണം. അപ്പോൾ അവിടുത്തെ ഉയർപ്പിൽ നമുക്കും പങ്കുചേരാം. പ്രത്യേകിച്ച് ഇന്നത്തെ സാഹചര്യത്തിൽ, കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് ലോകം മുഴുവനും വലിയ ദുരിതത്തിൽ കൂടെ കടന്നു പോകുമ്പോൾ ഈ വേദനക്കും സഹനത്തിനും അപ്പുറം പ്രത്യാശയുടെ പൊൻ […]Read More
വീട്ടിലാണെങ്കിലും പേടിക്കേണ്ട …വിളിപ്പുറത്തുണ്ട് ഡോക്ടർ ; സൗഖ്യത്തിന്റെ കരം നീട്ടി ലൂർദ് ആശുപത്രി
കൊച്ചി : നമ്മുടെ നാടും രാജ്യവും സമ്പൂർണ ലോക്ക് ഡൗണിൽ ആയിരിക്കുമ്പോൾ വിവിധ രോഗങ്ങൾ മൂലം വിഷമിക്കുന്ന രോഗികൾ , വീട്ടിലാണെങ്കിലും വിഷമിക്കേണ്ട അവരെ സഹായിക്കാൻ എറണാകുളം ലൂർദ് ആശുപത്രിയിലെ ഡോക്ടർമാർ തയ്യാറാണ് . രാജ്യത്തെ നിലവിലുള്ള നിയമത്തോട് സഹകരിച്ചുകൊണ്ട് തന്നെ ആരോഗ്യപ്രശ്നങ്ങൾക്കു പരിഹാരം കാണാൻ ലൂർദ് ആശുപത്രി നിങ്ങളെ സഹായിക്കും . ലൂർദ് വെബ് സൈറ്റ് വഴിയോ , മൊബൈൽ ആപ് വഴിയോ രജിസ്റ്റർ ചെയ്യുന്നവരെ ലൂർദിലെ ഡോക്ടർമാർ ഫോണിലൂടെ വിളിക്കും . […]Read More
മാനവരാശിയുടെ രക്ഷയ്ക്കായി ദൈവാശീര്‍വ്വാദം തേടാം വൈറസ് ബാധയില്‍നിന്നു രക്ഷനേടാന്‍ “നഗരത്തിനും ലോകത്തിനു”മായുള്ള (Urbi et Orbi) ആശീര്‍വ്വാദം. മാര്‍ച്ച് 27 വെള്ളിയാഴ്ച , ( ഇന്ത്യയിലെ സമയം) രാത്രി 10.30 1. മഹാമാരിയുടെ നിവാരണത്തിനായി “ഊര്‍ബി എത് ഓര്‍ബി,” ആശീര്‍വ്വാദം മാര്‍ച്ച് 27-Ɔο തിയതി വെള്ളിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 6 മണിക്ക്, ഇന്ത്യയിലെ സമയം രാത്രി 10.30-നാണ് പാപ്പാ ഫ്രാന്‍സിസ് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ പ്രാര്‍ത്ഥനയും ദിവ്യകാരുണ്യ ആരാധനയും ആശീര്‍വ്വാദവും നടത്താന്‍ പോകുന്നത്. വചനശുശ്രൂഷയുടെയും, […]Read More
കൊച്ചി : കോവിഡ് 19 – വൈറസ് വ്യാപനം മൂലം പല വിധത്തിലുള്ള ആശങ്കകളിലൂടെ കടന്നുപോകുന്ന ജനങ്ങൾക്ക് ധൈര്യം പകരാനും , കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾക്കു ശാസ്ത്രീയമായ മറുപടി ജനങ്ങൾക്കു നൽകാനും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിഷേധിക്കപ്പെട്ടാൽ അത് ലഭ്യമാകുന്നതിനു ക്രിയാത്മകമായി ഇടപെടാനും , ജാതി-മത ഭേദമന്യ എല്ലാവരെയും സഹായിക്കാനും വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ് ഡോ . ജോസഫ് കളത്തിപ്പറമ്പിൽ പിതാവിന്റ ആഹ്വാനപ്രകാരം ഹെൽപ് ഡെസ്ക് രൂപീകരിച്ചു. ജില്ലാ ഭരണകൂടവുമായി സഹകരിച്ചു ഭരണകൂടത്തിന്റെ അറിവോടെയാകും […]Read More