ചൈനയിലെ രോഗഗ്രസ്ഥരായ ജനങ്ങള്‍ക്കുവേണ്ടിയും, സിറിയയിലെ പീഡിതരായ ജനതയ്ക്കുവേണ്ടിയും പ്രാര്‍ത്ഥിക്കണം : പാപ്പാ ഫ്രാന്‍സിസ്
വത്തിക്കാൻ : ഫെബ്രുവരി 12-Ɔο തിയതി ബുധനാഴ്ച വത്തിക്കാനിലെ പൊതുകൂടിക്കാഴ്ച പ്രഭാഷണത്തിന്‍റെ അന്ത്യത്തിലാണ് തന്നെ ശ്രവിക്കാന്‍ എത്തിയ ആയിരങ്ങളോടും, മാധ്യമങ്ങളിലൂടെ തന്നെ ശ്രവിക്കുകയും കാണുകയുംചെയ്യുന്ന ലോകത്തോടുമായി സിറിയയിലെയും ചൈനയിലെയും ജനങ്ങള്‍ക്കുവേണ്ടി പാപ്പാ ഫ്രാന്‍സിസ് പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ചത്. സിറിയയിലെ പീഡിതര്‍ക്കുവേണ്ടി മദ്ധ്യപൂര്‍വ്വദേശ രാജ്യമായ സിറിയയില്‍ ഇന്നും കൊടുംമ്പിരിക്കൊണ്ടിരിക്കുന്ന യുദ്ധത്തിന്‍റെ ഭീതിയില്‍ കുട്ടികളും പ്രായമായവരും ഉള്‍പ്പെടെയുള്ള കുടുംബങ്ങള്‍ നാടും, വീടും, സ്വന്തമായിട്ടുള്ളതെല്ലാം ഉപേക്ഷിച്ചുപോകാന്‍ നിര്‍ബന്ധിതരാവുകയാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. വര്‍ഷങ്ങളായി രക്തക്കറ പുരണ്ട കുരുതിക്കളമാണ് സിറിയ. സിറിയന്‍ ജനതയ്ക്കുവേണ്ടി അതിനാല്‍ […]Read More