സീറ്റ് ബെൽറ്റ് ധരിക്കാതെ, യാത്രക്കാരുമായി ആരെല്ലാം വാഹനം ഓടിക്കുന്നുണ്ടോ, അവരിൽ നിന്നൊക്കെ ആയിരം രൂപ പിഴ ഈടാക്കും. അത് ഒഴിവാക്കണമെങ്കിൽ സംസ്ഥാന സർക്കാർ ട്രാൻസ്പോർട്ട് വാഹനങ്ങളിൽ, ‘നിന്ന് ‘ യാത്ര ചെയ്യുന്നവരെ ഒഴിവാക്കി വിജ്ഞാപനം ഇറക്കണം.14 വയസ്സിനു താഴെ ഉള്ള കുട്ടികൾക്കും സീറ്റ് ബെൽറ്റ് അല്ലെങ്കിൽ തത്തുല്യ സുരക്ഷ ഒരുക്കിയില്ലെങ്കിൽ വാഹനം ഓടിക്കുന്ന ആൾക്ക് 1000 രൂപ പിഴ. (മോട്ടോർ വാഹന നിയമ ഭേദഗതി വകുപ്പ് 194B)Read More
കൊച്ചി :വാര്‍ദ്ധക്യകാലം ആനന്ദകരമാക്കുക ആരോഗ്യത്തോടെയിരിക്കുക എന്ന ലക്ഷ്യവുമായി ലൂര്‍ദ് ആശുപത്രിയില്‍ ലൂര്‍ദ് എല്‍ഡേഴ്സ് ഫോറം ആരംഭിക്കുന്നു. വിവിധ കര്‍മ്മ പദ്ധതികളാണ് പ്രായമായവരുടെ ആരോഗ്യ സംരക്ഷണത്തിനായി തയ്യാറാക്കിയിരിക്കുന്നത്. ജീവിതത്തില്‍ കൈപിടിച്ചു നടത്തിയ മാതാപിതാക്കള്‍ക്ക് വാര്‍ദ്ധക്യകാലത്ത് താങ്ങും തണലും നല്കി സംരക്ഷിക്കുക എന്നത് കുടുംബങ്ങളുടെ മാത്രമല്ല സമൂഹത്തിന്‍റെ കൂടി ഉത്തരവാദിത്വമാണെന്ന ഓര്‍മ്മപ്പെടുത്തല്‍കൂടിയാണ് ലൂര്‍ദ് ആശുപത്രി വിഭാവന ചെയ്യുന്ന ഈ പദ്ധതി. കുറഞ്ഞ നിരക്കില്‍ ഡോക്ടറുടെ സേവനങ്ങള്‍, സൗജന്യ പരിശോധനകള്‍, ആരോഗ്യ സംരക്ഷണ ബോധവത്കരണ ക്ലാസുകള്‍, മാനസിക പിന്തുണ കൗണ്‍സിലിംഗ് സൗകര്യം, […]Read More