admin

International News Kerala News

പിഴത്തുക കുറച്ചേക്കും, എന്നാലും മദ്യപകർക്ക് രക്ഷയില്ല

തിരുവനന്തപുരം:മോട്ടോർവാഹനനിയമ ഭേദഗതിയിൽ  കേന്ദ്രസർക്കാരിൽ നിന്നും വ്യക്തത വരുന്നതുവരെ ഉയർന്ന പിഴത്തുക ഈടാക്കില്ലെന്ന്  ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു .ഹെൽമറ്റ്, സീറ്റ്ബെൽറ്റ്, പെർമിറ്റ് ലംഘനം എന്നിങ്ങനെയുള്ള നിയമലംഘനങ്ങൾക്ക് പിഴത്തുക പകുതിയായി കുറച്ചാലും മദ്യപിച്ചുള്ള ഡ്രൈവിംഗ് പിഴ കുറയ്ക്കില്ല. പിഴത്തുക സംബന്ധിച്ച് കേന്ദ്ര സർക്കാരിൽ നിന്നും  വ്യക്തമായ ഉത്തരവ് വരുന്നതുവരെ ബോധവൽക്കരണം തുടരുമെന്നും മന്ത്രി പറഞ്ഞു അതിനിടെ ഗതാഗത ലംഘനത്തിന്  പിഴത്തുക  സംസ്ഥാനങ്ങൾക്ക്  തീരുമാനിക്കാമെന്ന് എന്ന് കേന്ദ്ര ഗതാഗത മന്ത്രി  നിതിൻ ഗഡ്കരി വ്യക്തമാക്കി.Read More

International News

നാശം വിതച് ഡോറിയൻ.

    കാനഡയുടെ അറ്റ്ലാൻറ്റിക് തീരങ്ങളിൽ ‘ഡോറിയൻ’ ചുഴലിക്കാറ്റിന്റെ സംഹാരതാണ്ഡവം. മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിൽ വീശിയ കാറ്റിൽ മരങ്ങൾ കടപുഴകി വീണു. ലക്ഷക്കണക്കിന് വീടുകളിൽ വൈദ്യുതി ബന്ധം പൂർണ്ണമായി വിഛേദിക്കപ്പെട്ടു. നഗരങ്ങളിൽ പലയിടത്തും കെട്ടിടങ്ങൾക്ക് നാശനഷ്ട്ടമുണ്ടായി .150 മില്ലി മീറ്റർ വരെ മഴ പെയ്തു. 43 പേരുടെ ജീവൻ നഷ്ടമായി.Read More

Entertaintment Sports

ഫോർ വീലർ മഡ് റേസ്.

കോതമംഗലം: ജില്ലാ ടുറിസം പ്രമോഷൻ കൗണ്സിലിന്റേയും ഭൂതത്താൻകെട്ട് ഡിഎംസിയുടെയും ആഭിമുഖ്യത്തിൽ ഭൂതത്താൻകെട്ട് തടാകത്തിൽ ഓണത്തോടനുബന്ധിച്ചു നടത്തിയ ഫോർ വീലർ മഡ് റേസ് കാണാൻ നാടിൻറെ പലഭാഗത്ത്‌ നിന്നും ആയിരങ്ങൾ എത്തി. അണക്കെട്ടു തുറന്നുവിട്ടതിനെ തുടർന്ന് വെള്ളം വറ്റിയ തടാകത്തിലെ പ്രകൃതി ദത്തമായ ട്രാക്കിൽ അരങ്ങേറിയ മത്സരത്തിൽ അൻപതോളം വാഹനങ്ങൾ പങ്കെടുത്തു.Read More

Entertaintment Kerala News Sports

മുസിരീസ് ജലോത്സവം : ഗോതുരുത്തും തുരുത്തിപ്പുറവും വിജയികൾ.

ഇരുട്ടുകുത്തികളുടെ ആവേശപ്പോരിൽ തുരുത്തിപ്പുറവും ഗോതുരുത്തും വിജയികളായി. ഗോതുരുത്തിനിത് ആദ്യ വിജയമാണ്.  എ ഗ്രേയ്‌ഡിൻറെ ആദ്യ സെമിയിൽ ഗോതുരുത്തും താണിയനും തമ്മിൽ നടന്ന പോരാട്ടത്തിലെ വിജയികളെ ക്യാമറകണ്ണുകൾക്കുപോലും കണ്ടെത്താനായില്ല. ഒപ്പത്തിനൊപ്പം മുന്നേറിയ ഇരുവള്ളങ്ങളും ഫിനിഷിങ് പോയിൻറ് കടന്നതും ഒരുമിച്ച്. തുഴച്ചിൽകാരുടെ കൈകരുത്തിൽ വള്ളങ്ങൾ പാഞ്ഞപ്പോൾ കരയിൽ ആവേശം അലതല്ലി.  Read More

Kerala News Legal

ഉയർന്ന പിഴ ഉടനില്ല

  നിയമ ലംഘനങ്ങൾക്ക് അഞ്ചിരട്ടിവരെ പിഴ ഈടാക്കുന്ന മോട്ടോർ വാഹന നിയമഭേദഗതി സംസ്ഥാനത്ത് തൽക്കാലം നടപ്പാക്കേണ്ടെന്ന് മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനിച്ചു. ഓണക്കാലം കഴിയുന്നതുവരെ കർശന വാഹന പരിശോധന വേണ്ടെന്നാണ് തീരുമാനം. ഭേദഗതി നടപ്പാക്കുന്നത് പുനഃപരിശോധിക്കാൻ സിപിഎം സംസ്ഥാന നേതൃത്വം സർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തു.Read More

Education Kerala News

ഓണാഘോഷവും പ്രളയബാധിതർക്ക് .

  കൊച്ചി: സെൻറ് . ആൽബർട്ട്സ് കോളേജിലെ വിദ്യാർത്ഥികൾ ഒരുമയുടെ ഓണം ഒരുക്കി. ആഘോഷങ്ങൾക്കായ്  സമാഹരിച്ച തുകയിൽ ഒരു ഭാഗം പ്രളയബാധിതർക്ക് നൽകിയാണ് വിദ്യാർത്ഥികൾ മാതൃക കാട്ടിയത്. ജനറൽ ആശുപത്രിയിലെ സാന്ത്വന ചികിത്സാ  രോഗികളുടെയും മുളവുകാട് ബഡ്‌സ് സ്‌കൂളിലെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെയും ഒപ്പമാണ് അവർ ഓണം ആഘോഷിച്ചത്. കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്നാണ് വിഭവങ്ങളെല്ലാം തയ്യാറാക്കിയത്.Read More

Kerala News Latest News

നട്ടം തിരിഞ്ഞു പൊതുജനം

                                   പുതിയ ഗതാഗത നിയമങ്ങളുടെ അടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ വൻ പിഴകളെ ചൊല്ലി കടുത്ത ആശയക്കുഴപ്പവും പ്രതിഷേധവും. പലയിടത്തും പോലീസ് പിടിയിലായവർക്കെതിരെ പല കുറ്റങ്ങൾ ഒന്നിച്ചു ചുമത്തിയതോടെ ഉപയോഗിച്ചിരുന്ന വാഹനത്തിൻറെ വിലയേക്കാൾ കൂടിയ തുക പലർക്കും പിഴയായി ലഭിച്ചു. 15000 രൂപയുടെ ബൈക്കിൽ പോയാൾക്ക് അതിൻറെ ഇരട്ടിയോളം തുകയാണ് പോലീസ് പിഴയിട്ടത്. പലയിടത്തും ജനങ്ങളുടെ കടുത്ത […]Read More

Kerala News Local News

തീർത്ഥാടന ദിനത്തിൽ വല്ലാർപാടത്തേക്കു ബസുകൾ…

  ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് കൂനമ്മാവ് നിന്നും എടവനക്കാട് നിന്നും വൈറ്റിലയിൽ നിന്നും കെഎസ്ആർടിസി പ്രത്യേക ബസ്സുകൾ വല്ലാർപാടത്തേക്കു ഷെഡ്യൂൾ ചെയ്തിട്ടുണ്ട്. ട്രാൻസ്പോർട്ടേഷൻ കമ്മിറ്റിയുടെ പേരിൽ അഡ്വ ജസ്റ്റിൻ കരിപ്പാട്ട് നൽകിയ കത്ത് പ്രകാരമാണ് ഇപ്രകാരം ചെയ്തിരിക്കുന്നത്. അതാത് പ്രദേശത്തുള്ളവർ ഇത് പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. പ്രയോജനകരമായാൽ എല്ലാവർഷവും സ്ഥിരമായി ബസ് സർവീസ് അനുവദിക്കാൻ കെഎസ്ആർടിസി തയ്യാറാണ് എന്ന് അറിയിച്ചിട്ടുണ്ട്. ആളുകൾ കുറവാണെങ്കിൽ ഒരുപക്ഷേ വരും വർഷങ്ങളിൽ ഈ സൗകര്യം ഉണ്ടാവില്ല. സർവീസ് 3 pm കൂനമ്മാവ്- […]Read More

Kerala News Legal

കുട്ടിക്കും വേണം ചട്ടി

  വന്നു പുതിയ നിയമം, എല്ലാവർക്കും സമ്പൂർണ്ണ സുരക്ഷ ! റോഡിലെ കുഴിയിൽ വീണ് കാലും നടുവും ഒടിഞ്ഞാലും തലയ്ക്ക് ഒന്നും പറ്റില്ല, അതിനുതക്ക തീരുമാനം അധികാരികൾ കൈക്കൊണ്ടിട്ടുണ്ട്. ഇനി നാലു വയസ്സിനു മുകളിലുള്ള കുട്ടിയാണെങ്കിലും കുട്ടിയുടെ അമ്മയാണെങ്കിലും അമ്മൂമ്മയാണെങ്കിലും ഇന്ധനം ഉപയോഗിച്ച് ഓടുന്ന ഇരുചക്രവാഹനത്തിൽ യാത്ര ചെയ്താൽ നിശ്ചിത നിലവാരമുള്ള ചട്ടി @ഹെൽമെറ്റ് ധരിക്കണം. ഇല്ലെങ്കിൽ കുഴിയിൽ വീണ തലയും പൊട്ടും, പിഴയായി ( വകുപ്പ് 194D ഇട്ടാൽ 1000) വാഹനം ഓടിച്ച ആളുടെയോ ഓടിക്കാൻ […]Read More