ക്രിസ്ത്യന്‍ വിവാഹചടങ്ങുകള്‍ പള്ളികളില്‍ നടത്താന്‍ അനുമതി, 20 പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ല
കൊച്ചി : ക്രിസ്ത്യന്‍ വിവാഹചടങ്ങുകള്‍ പള്ളികളില്‍ നടത്താന്‍ അനുമതി. 20 പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ല എന്ന നിബന്ധനയുണ്ട്. വിവാഹചടങ്ങുകള്‍ക്കും മരണാനന്തരചടങ്ങുകള്‍ക്കും 20 പേരെ പങ്കെടുപ്പിക്കാന്‍ നേരത്തെ തന്നെ അനുമതിയുണ്ടായിരുന്നു. എന്നാല്‍ ക്രൈസ്തവവിവാഹ ചടങ്ങുകള്‍ പള്ളികളിലാണ് നടക്കുന്നതെന്നതിനാല്‍ ഇപ്പോഴതിന് പ്രത്യേകഅമനുമതി നല്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിക്കുകയായിരുന്നു. അതുപോലെ ശവസംസ്കാര ചടങ്ങുകളിലും 20 പേരിൽ കൂടുതൽ പങ്കെടുക്കുവാൻ പാടുള്ളതല്ല. സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങളും സാമൂഹിക അകലവും പാലിച്ചുകൊണ്ട് മാത്രമേ ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കാവു. […]Read More