ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ നടപ്പിലാക്കുക – വരാപ്പുഴ അതിരൂപത വൈദിക സമിതി. കൊച്ചി : ക്രൈസ്തവ സമൂഹത്തിന്റെ വിവിധ തലങ്ങളിലെ പിന്നോക്കാവസ്ഥയെ കുറിച്ച് സമഗ്രമായി പഠിക്കുകയും പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്ത ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിനോടുള്ള സർക്കാരിന്റെ അവഗണനയിലും മെല്ലെ പോക്കിലും വരാപ്പുഴ അതിരൂപതാ വൈദിക സമിതി ശക്തിയായി പ്രതിഷേധിച്ചു. ക്രൈസ്തവർ പതിറ്റാണ്ടുകളായി നേരിടുന്ന നീതി നിഷേധവും അവഗണനയും പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ കേന്ദ്രങ്ങളിൽ സിറ്റിംഗ് നടത്തി […]Read More
സഭാവാര്‍ത്തകള്‍ – 19.11. 23 വത്തിക്കാൻ വാർത്തകൾ 2025 ജൂബിലി വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി 2024 പ്രാര്‍ത്ഥനയുടെ വര്‍ഷമായി ആചരിക്കണം എന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പാ* വത്തിക്കാൻ : 2025 ജൂബിലി വര്‍ഷമായാണ് സഭ ആചരിക്കുന്നത്. ഓരോ 25 വര്‍ഷം കൂടുമ്പോഴും ജൂബിലി വര്‍ഷം ആചരിക്കുന്ന ഒരു പതിവ് സഭയിലുണ്ട്. ‘പ്രത്യാശയുടെ തീര്‍ത്ഥാടകന്‍’ എന്ന ആപ്തവാക്യവുമായി ആചരിക്കപ്പെടുന്ന 2025 ലെ ജൂബിലി വര്‍ഷത്തിനായി 2024 പ്രാര്‍ത്ഥനാവര്‍ഷമായി ആചരിക്കമണമെന്ന് പാപ്പാ വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു. ദൈവാലയങ്ങളുടെ […]Read More
സഭാവാര്‍ത്തകള്‍ – 12.11. 23 വത്തിക്കാൻ വാർത്തകൾ സമാധാനത്തിനു വേണ്ടി നമുക്ക് പ്രയത്നിക്കാം : ഫ്രാൻസിസ് പാപ്പാ വത്തിക്കാൻ സിറ്റി : നവംബർ മാസം ആറാം തീയതി വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നായി ഏകദേശം 7500 ഓളം വരുന്ന കുട്ടികളെ ഫ്രാൻസിസ് പാപ്പാ വത്തിക്കാനിൽ സ്വീകരിക്കുകയും, അവരുമായി കൂടിക്കാഴ്ച നടത്തി അവർക്ക് സന്ദേശം നൽകുകയും ചെയ്തു. പലസ്തീന്‍, ഉക്രൈന്‍ എന്നീ രാജ്യങ്ങളില്‍ രൂക്ഷമായി തുടരുന്ന യുദ്ധത്തെ കുറിച്ച് കുട്ടികള്‍ ഉന്നയിച്ച ആശങ്കാജനകമായ ചോദ്യങ്ങള്‍ക്ക് പാപ്പാ മറുപടി നല്‍കി. […]Read More
സി.റ്റി.സി സന്യാസിനിസഭാ സ്ഥാപക ദൈവദാസി മദർ ഏലീശ്വായുടെ വീരോചിത പുണ്യങ്ങൾ പാപ്പാ അംഗീകരിച്ചു.
സി.റ്റി.സി സന്യാസിനിസഭാ സ്ഥാപക ദൈവദാസി മദർ ഏലീശ്വായുടെ വീരോചിത പുണ്യങ്ങൾ പാപ്പാ അംഗീകരിച്ചു. *ഭാരതത്തിലെ ആദ്യ തദ്ദേശീയ കത്തോലിക്കാ സന്യാസിനി സഭയുടെ സ്ഥാപക മദർ എലീശ ധന്യ പദവിയിലേക്ക്* വത്തിക്കാ൯ : വിശുദ്ധരുടെ നാമകരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ തലവൻ കർദ്ദിനാൾ മർച്ചെല്ലോ സെമെരാരോയുമായി നവംബർ എട്ടാം തിയതി ഫ്രാൻസിസ് പാപ്പാ കൂടികാഴ്ച നടത്തി. തതവസരത്തിൽ കർദ്ദിനാൾ മർച്ചെല്ലോ സമർപ്പിച്ച ദൈവദാസി മദർ ഏലീശ്വായുടെ വീരോചിത പുണ്യങ്ങൾ പാപ്പാ അംഗീകരിച്ചു. മദർ ഏലിശ്വായോടൊപ്പം ദൈവദാസൻ ഫാ. ജുസേപ്പേ […]Read More
ജെ ബി കോശി കമ്മീഷൻ ശുപാർശകൾ ഗുണഭോക്താക്കളുമായി ചർച്ച ചെയ്തു അടിയന്തരമായി നടപ്പിലാക്കണം : കെഎൽസിഎ കൊച്ചി: ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് ശുപാർശകൾ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിന് ഉപകരിക്കുന്ന തരത്തിൽ ഓരോ വിഷയങ്ങളും ഗുണഭോക്താക്കളുമായി ചർച്ച ചെയ്തു അടിയന്തരമായി നടപ്പിലാക്കാൻ നടപടി ഉണ്ടാകണമെന്ന് കെഎൽസിഎ സംസ്ഥാന സമിതി. സർക്കാരിന് സമർപ്പിക്കപ്പെട്ട റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിവിധ വകുപ്പുകളോട് ആവശ്യപ്പെട്ടിരിക്കുന്ന മറുപടി സമയബന്ധിതമായി ലഭ്യമാക്കി റിപ്പോർട്ടിലെ ശുപാർശങ്ങൾ നടപ്പിലാക്കണം. റിപ്പോർട്ട് പൊതുജനങ്ങൾക്കായി പ്രസിദ്ധീകരിക്കണമെന്നും കൊച്ചിയിൽ […]Read More
നിങ്ങളുടെ ഇന്ത്യന്‍ ഐഡന്റിറ്റി സ്വന്തമാക്കൂ – കര്‍ദ്ദിനാള്‍ ഫിലിപ്പ് നേരി ഫെറോ
നിങ്ങളുടെ ഇന്ത്യന്‍ ഐഡന്റിറ്റി സ്വന്തമാക്കൂ – കര്‍ദ്ദിനാള്‍ ഫിലിപ്പ് നേരി ഫെറോ. വത്തിക്കാന്‍ സിറ്റി : 2023 ഒക്ടോബര്‍ 30 തിങ്കളാഴ്ച, വത്തിക്കാന്‍ സിറ്റിയിലെ കൊളീജിയോ അര്‍ബാനോയില്‍ വെച്ച് കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്സ് ഓഫ് ഇന്ത്യയുടെ (സിസിബിഐ) പ്രസിഡന്റും ഗോവ, ദാമന്‍ ആര്‍ച്ച് ബിഷപ്പുമായ ഹിസ് എമിനന്‍സ് ഫിലിപ്പ് നേരി കര്‍ദ്ദിനാള്‍ ഫെറോ, ശക്തമായ ഒരു ഭദ്രാസനത്തിന്റെ പരിപാലനത്തിനായി റോമില്‍ താമസിക്കുന്ന ഇന്ത്യന്‍ പുരോഹിതന്മാരോടും സഹോദരിമാരോടും ഹൃദയംഗമമായ അഭ്യര്‍ത്ഥന നടത്തി. ‘ഇന്ത്യയിലെ ലത്തീന്‍ സഭയ്ക്കുള്ളില്‍, […]Read More
സിസ്റ്റർ. സെലി തൈപ്പറമ്പിൽ SMI ക്ക് സമൂഹ നന്മയുടെ ജേതാവിനുള്ള ഇന്റർനാഷണൽ അവാർഡ് നൽകി ആദരിക്കുന്നു. കൊച്ചി : നീണ്ട 12 വർഷം മനുഷ്യ കടത്തിനെതിരെ പോരാടി നിരവധി സ്ത്രീകളെയും പെൺകുട്ടികളെയും രക്ഷിച്ച് സംരക്ഷണം നൽകിയതിന്റെ അംഗീകാരമായി UISG (Union of International Superiors General) സമൂഹ നന്മയുടെ ജേതാവിനുള്ള ഇന്റർ നാഷണൽ അവാർഡ് സിസ്റ്റർ സെലി തൈപ്പറമ്പിൽ SMI ക്ക് നൽകി ആദരിക്കുന്നു. അവാർഡ് ലണ്ടനിൽ വച്ച് നാളെ ഒക്ടോബർ 31-ആം തീയതി സിസ്റ്റർ […]Read More
ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണം; തുടർനടപടികൾ ചർച്ച ചെയ്യാൻ കെഎൽസിഎ സംസ്ഥാന മാനേജിംഗ് കൗൺസിൽ യോഗം ശനിയാഴ്ച എറണാകുളത്ത് നടന്നു. കൊച്ചി : ക്രൈസ്തവ സംഘടനകളുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് ക്രൈസ്തവരുടെ വിഷയങ്ങൾ പഠിക്കുന്നതിനു വേണ്ടി നിയമിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ തങ്ങളുടെ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിട്ട് മാസങ്ങളായി.ആയിരക്കണക്കിന് നിവേദനങ്ങൾ ആണ് വിവിധ തലങ്ങളിൽ കമ്മീഷൻ മുമ്പാകെ സമർപ്പിക്കപ്പെട്ടത്. അവയുടെ അടിസ്ഥാനത്തിൽ പഠനം നടത്തി കമ്മീഷൻ വിശദമായ റിപ്പോർട്ട് നൽകിയിട്ടുണ്ട്. […]Read More
സഭാവാര്‍ത്തകള്‍ – 29.10. 23 വത്തിക്കാൻ വാർത്തകൾ സിനഡ് പ്രവർത്തനങ്ങൾ സംബന്ധിച്ച് ലേഖനമൊരുക്കുമെന്ന് മെത്രാന്മാരുടെ സിനഡ്. വത്തിക്കാന്‍ സിറ്റി : ഒക്ടോബർ നാലിന് ആരംഭിച്ച സിനൊഡാലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെ പതിനാറാമത് പൊതുസമ്മേളനത്തിന്റെ വിവിധ യോഗങ്ങൾ തുടരവെ, സിനഡിന്റെ പ്രവർത്തനങ്ങൾ, അതിൽ പങ്കെടുത്തവരുടെ അനുഭവങ്ങൾ തുടങ്ങി, സിനഡിനെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ ഒരു സന്ദേശലേഖനം സിനഡ് സംബന്ധിച്ച കാര്യങ്ങൾ അറിയാത്ത ദൈവജനത്തിനായി പുറത്തിറക്കുമെന്ന് സിനഡ് വാർത്താവിനിമയകമ്മീഷൻ പ്രെസിഡന്റ് പൗളോ റുഫീനി പറഞ്ഞു. പാപ്പായുടെ അനുമതിയോടെ ഇത്തരമൊരു ലേഖനം സംബന്ധിച്ച […]Read More
ഒക്ടോബർ 27 ആഗോളപ്രാർത്ഥനാ ദിനമായി പ്രഖ്യാപിച്ച് ഫ്രാൻസിസ് പാപ്പാ. വത്തിക്കാൻ സിറ്റി : ലോകത്തിന്റെ വിവിധ ഇടങ്ങളിൽ രൂക്ഷമായി തുടരുന്ന സംഘർഷങ്ങൾ അവസാനിപ്പിക്കുവാനും, സമാധാനം പുനസ്ഥാപിക്കപെടുവാനും ഒക്ടോബർ 27 വെള്ളിയാഴ്ച ഉപവാസ ,പ്രാർത്ഥനാ ദിനമായി ഫ്രാൻസിസ് പാപ്പാ പ്രഖ്യാപിച്ചു. ഒക്ടോബർ ഇരുപത്തിയഞ്ചാം തീയതി നടന്ന പൊതുകൂടിക്കാഴ്ചാവേളയിൽ ഒരിക്കൽ കൂടി പ്രാർത്ഥനാദിനത്തെക്കുറിച്ചു ഓർമ്മിപ്പിക്കുകയും, ഇസ്രായേൽ പാലസ്തീൻ സംഘർഷത്തിലും, ഉക്രൈൻ റഷ്യ യുദ്ധത്തിലും ദുരിതമനുഭവിക്കുന്ന സഹോദരങ്ങളോടുള്ള തന്റെ സാമീപ്യവും, പ്രാർത്ഥനകളും അറിയിക്കുകയും ചെയ്തു. ഹമാസ് ബന്ദികളാക്കി വച്ചിരിക്കുന്നവരെ എത്രയും […]Read More